ബ്ലോക്കിൽ ഹോൺ മുഴക്കിയില്ല; ആ ഡ്രൈവർക്ക് പോലീസ് കൊടുത്ത സർപ്രൈസ് ഇതാണ്
മഴ ഓഫീസിൽ പോകുന്ന ആളുകളുടെ യാത്രകൾ കൂടിയാണ് ബുദ്ധിമുട്ടിലാക്കുന്നത്. ഇതിനിടയിലാണ് ഒരു വീഡിയോ വൈറലാകുന്നത്
Trending News: മൂന്ന് ദിവസമായി ഡൽഹിയിൽ കനത്ത മഴ പെയ്യുകയാണ്.ഇത് ചൂടിൽ നിന്ന് ആശ്വാസകരമാണെങ്കിലും വെള്ളക്കെട്ടിനും ഗതാഗതക്കുരുക്കിനും കാരണമാകുന്നു.നിർത്താതെ പെയ്യുന്ന മഴ പലയിടത്തും വെള്ളക്കെട്ടിന് കാരണമാകുന്നുണ്ട്. ഇത് മൂലം യാത്രകൾ കൃത്യമായി പ്ലാൻ ചെയ്യാൻ യാത്രക്കാരോട് ഡൽഹി ട്രാഫിക് പോലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
ചെറിയതോതിലുള്ള കനത്തതോ ആയ മഴ ഓഫീസിൽ പോകുന്ന ആളുകളുടെ യാത്രകൾ കൂടിയാണ് ബുദ്ധിമുട്ടിലാക്കുന്നത്. ഇതിനിടയിലാണ് ഒരു വീഡിയോ വൈറലാകുന്നത്. ട്രാഫിക് ബ്ലോക്കിനിടയിൽ അധികൃതരെ ചീത്ത വിളിക്കാതെ പാട്ടും പാടി ആസ്വദിക്കുന്ന ഡ്രൈവറാണ് വീഡിയോയിൽ. ഡൽഹി ട്രാഫിക് പോലീസാണ് അവരുടെ ട്വീറ്റർ പേജിൽ വീഡിയോ പങ്ക് വെച്ചത്.
Also Read: വധുവിനേക്കാളും സുന്ദരി അനിയത്തി.. പിന്നെ വരൻ ചെയ്തത്..! വീഡിയോ വൈറൽ
ട്രാഫിക് സിഗ്നലിൽ ഹോൺ മുഴക്കരുത്, “സംഗീതം ഇഷ്ടമാണോ? പാടൂ! എന്നായിരുന്നു അടിക്കുറിപ്പ്. ശശികാന്ത് ഗിരി എന്ന ക്യാബ് ഡ്രൈവറിൻറേതാണ് വീഡിയോ.മുഹമ്മദ് റാഫിയും ലതാ മങ്കേഷ്‌കറും ചേർന്ന് ചുപ് ഗയേ സാരെ നസാരെ എന്ന ഗാനമാണ് അദ്ദേഹം ആലപിക്കുന്നത്. ആയിരക്കണക്കിന് സംഗീതാസ്വാദകരുടെ മനസ്സിനെ കീഴടക്കിയ പാട്ട് അതോടെ വൈറൽ.
Also Video: സ്കൂട്ടി കേടായെങ്കിലും താഴെയിറങ്ങാതെ കാമുകി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
അടുത്ത അഞ്ച് ദിവസത്തേക്ക് രാജ്യതലസ്ഥാനത്ത് നേരിയ മഴയും മേഘാവൃതമായ ആകാശവും പ്രതീക്ഷിക്കാമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.സെപ്റ്റംബർ 22 ന് ഡൽഹിയിലെ കുറഞ്ഞ താപനില 23.8 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 28 ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...