Viral Video: കാട്ടിൽ സിംഹങ്ങൾക്ക് മുന്നിൽ ഏതെങ്കിലും മൃഗങ്ങൾ വന്നുപെട്ടാൽ പിന്നെ അതിന്റെ കാര്യം പറയേണ്ട ആവശ്യമില്ല.  മാത്രമല്ല സിംഹത്തിന്റെ കണ്ണ് ഏതെങ്കിലും മൃഗങ്ങളിൽ പെട്ടാൽ പിന്നെ അതിനെ അകത്താക്കിയിട്ടേ ബാക്കി കാര്യമുള്ളൂ.  എന്നാൽ ചിലപ്പോഴൊക്കെ ചില മൃഗങ്ങളെ വളരെ നിസാരമായി കണ്ട് സിംഹം ആക്രമിക്കാൻ പോകാറുണ്ടെങ്കിലും പലപ്പോഴും എട്ടിന്റെ പണി വാങ്ങിച്ചു കൂട്ടാറുമുണ്ട്.  അത്തരത്തിലുള്ളൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  വീഡിയോ ഒരു സിംഹവും ഹിപ്പോപൊട്ടാമസും തമ്മിലുള്ള ഒന്നാണ്.  ഇരുവരും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടമാണ് വീഡിയോ. ഇത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ  വൈറലായിക്കൊണ്ടിരിക്കുകയാണ്. ഹിപ്പോനെ ഒരു നിസാര ജീവിയായി കണ്ട സിംഹത്തിനെ ശരിക്കും പണി പഠിപ്പിച്ചു കൊടുത്തിട്ടുവെന്നുവേണം പറയാൻ. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: അതിഥികളെ പോലും ഞെട്ടിച്ചുകൊണ്ട് വധുവരന്മാരുടെ 'ഹുക്ക കിസ്' വീഡിയോ വൈറൽ


വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കാട്ടിൽ വിശന്ന് വലഞ്ഞ ഒരു സിംഹം ഇരയെ തേടി അലയുന്നത്. പെട്ടെന്നാണ് സിംഹത്തിന്റെ കണ്ണ് ഹിപ്പോയിൽ പെടുന്നത്.  കണ്ടപ്പോൾ നല്ല തടിച്ചു കൊഴുത്ത ഹിപ്പോപൊട്ടാമസ്.  വിശപ്പിനുള്ളത് ആയിയെന്ന ചിന്തയിൽ അതിന്റടുത്തേക്ക് പാഞ്ഞെത്തിയ സിംഹത്തിന് പിന്നെ തറയിൽ നിൽക്കാൻ സമയം കിട്ടിയില്ല എന്നുവേണം പറയാൻ.  വേട്ടയാടാൻ പോയ സിംഹം പിന്നെ വേട്ടയാടപ്പെടുന്നതാണ് നമുക്ക് കാണാൻ കഴിയുന്നത്.  തന്നെ വേട്ടയാടാൻ വന്ന സിംഹത്തെ ഇനി അബദ്ധത്തിൽ പോലും അങ്ങനെ ചിന്തിക്കരുത് എന്ന ഉപദേശം നൽകാൻ ഹിപ്പോയ്ക്ക് കഴിഞ്ഞുവെന്നതാണ് സത്യം.  ശരിക്കും പറഞ്ഞാൽ സിംഹത്തിന്റെ തല തന്നെ ഹിപ്പോ വായിലാക്കുന്ന രംഗങ്ങൾ  നമുക്ക് കാണാം.  ഒടുവിൽ സിംഹം ഹിപ്പോപൊട്ടാമസ് ഒന്ന് അയയുമ്പോൾ ജീവനും കൊണ്ട് രക്ഷപെടുന്നതും വീഡിയോയിൽ കാണാം.   വീഡിയോ കാണാം...


Also Read: Viral Video: വരന്റെ മുന്നിൽ വച്ച് മുൻ കാമുകനായി പാട്ടുപാടി വധു, പിന്നെ നടന്നത്..! വീഡിയോ വൈറൽ



Also Read: Viral Video: ക്ലാസിൽ ആൺകുട്ടിയും പെൺകുട്ടിയും ചെയ്തത്, വീഡിയോ കണ്ടാൽ ഞെട്ടും...!


ഹിപ്പോപൊട്ടാമസുമായുള്ള പോരാട്ടത്തിൽ സിംഹത്തിനു പറ്റിയ അമളി ഒരിക്കലും സിംഹം മറക്കില്ല.   ഹിപ്പോയുടെ വായിൽ പെട്ട സിംഹം രക്ഷപെട്ടത് തന്നെ ഭാഗ്യം കൊണ്ട് മാത്രമാണ്.  ശരിക്കും പറഞ്ഞാൽ ഒരു മുതലയെപ്പോലും കടിച്ചു കീറാനുള്ള ശക്തി ഹിപ്പോപൊട്ടാമസിനുണ്ട്. വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട ഈ വീഡിയോ wildlifeanimall എന്ന ഒരു ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ 535 k വ്യൂസും നിരവധി ലൈക്‌സും ലഭിച്ചിട്ടുണ്ട്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.