Viral Video: ജിറാഫിനെ പിടിക്കാൻ 25 ഓളം സിംഹങ്ങൾ പാഞ്ഞടുത്തു, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു 25 ഓളം സിംഹങ്ങൾ ഒരുമിച്ച് ഒരു ജിറാഫിനെ പിടിക്കാൻ പായുന്നത്. പിന്നെ സംഭവിച്ചത് ഒന്ന് കാണേണ്ടത് തന്നെയാണ്.
Viral Video: കാട്ടിലെ രാജാവാണല്ലോ സിംഹം. അതുകൊണ്ടുതന്നെ മാറ്റ് മൃഗങ്ങൾക്ക് ഇവരുടെ മുന്നിലൂടെ കടന്നുപോകുക തന്നെ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്തിനേറെ വലിയ മൃഗങ്ങളെ പോലും വളരെ നിസാരമായി വേട്ടയാടി തന്റെ വരുതിക്കുള്ളിൽ ആക്കാനുള്ള കഴിവ് ഇവറ്റകൾക്കുണ്ട്. ജിറാഫ്, മാൻ, എരുമ, മുതല എന്നിവയെ നിസാരമായി വേട്ടയാടുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പലതവണ വൈറലായിട്ടുമുണ്ട്. സിംഹം ഒറ്റയ്ക്കും കൂട്ടമായും മറ്റു മൃഗങ്ങളെ ആക്രമിക്കാറുണ്ട്. 272 കിലോഗ്രാം വരെ ഭാരം വരുന്ന സിംഹങ്ങൾ മാർജ്ജാര വർഗ്ഗത്തിലെ രണ്ടാമത്തെ വലിയ ജീവിയാണ്. ഇപ്പോൾ സിംഹങ്ങൾ അധിവസിക്കുന്നത് ആഫ്രിക്കൻ ഭൂഖണ്ഡത്തിലും ഏഷ്യയിലുമാണ്. ഇന്ത്യയിലെ ഗിർ വനത്തിലുള്ള വളരെക്കുറച്ചു സിംഹങ്ങൾ മാത്രമാണ് ഇപ്പോൾ ഏഷ്യയിലുള്ളത്. 10000 വർഷങ്ങൾക്ക് മുമ്പ് വരെ മനുഷ്യൻ കഴിഞ്ഞാൽ എറ്റവും കൂടുതൽ സ്ഥലങ്ങളിൽ അധിവസിച്ചിരുന്ന വലിപ്പമുള്ള സസ്തനി സിംഹമായിരുന്നു. ഇപ്പോഴിതാ സിംഹങ്ങൾ കൂട്ടമായി ജിറാഫിനെ ആക്രമിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
Also Read: Viral Video: പാർക്കിൽ വച്ച് ഭർത്താവിനോട് വഴക്കിട്ട ഭാര്യ ചെയ്തത്..! വീഡിയോ വൈറൽ
വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു കൂട്ടം സിംഹങ്ങൾ വനത്തിൽ വിശ്രമിക്കുന്നത്. കുറച്ചു കഴിയുമ്പോൾ നിങ്ങൾക്ക് കാണാൻ കഴിയും ഇതൊന്നും അറിയാതെ ഓരു ജിറാഫ് ആ വഴി വരുന്നത്. അത് കണ്ടതും ഓരോ സിംഹങ്ങളായി എണീക്കുന്നതും അതിന്റെ അടുത്തേക്ക് ഓടുന്നതും നിങ്ങൾക്ക് കാണാൻ കഴിയും. തന്റെ അടുത്തേക്ക് പാഞ്ഞുവരുന്ന സിംഹങ്ങളെ കണ്ടതും തന്റെ വലിയ കാലുകൾ നീട്ടിവച്ച് ഓടുന്ന ജിറാഫിനെയാണ് പിന്നെ നിങ്ങൾക്ക് കാണാൻ കഴിയുന്നത്. അത് കണ്ടതും അവിടെ വിശ്രമിക്കുകയായിരുന്ന സിംഹങ്ങൾ എല്ലാം കൂടി പല വഴിയിലൂടെ അതിനെ പിടിക്കാൻ ഓടുന്നത് നിങ്ങൾക്ക് കാണാം. വീഡിയോ കണ്ടിട്ട് എല്ലാവരും ചേർന്ന് ജിറാഫിനെ വേട്ടയാടിയിരിക്കണം എന്നാണ് തോന്നുന്നത്. വീഡിയോ കാണാം...
Also Read: 20 കാരിയായ തന്റെ വധുവിനെ കണ്ട് സന്തോഷിക്കുന്ന 70 കാരൻ..! വീഡിയോ വൈറൽ
Also Read: വെള്ള നിറത്തിലുള്ള രാജവെമ്പാലയെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ
കാട്ടുമൃഗങ്ങളുമായി ബന്ധപ്പെട്ട ഈ വീഡിയോയിൽ കാണുന്ന തരത്തിലുള്ള ഒരു കാഴ്ച സാധാരണ കാണാൻ പറ്റുന്നതല്ല. വളരെ അപൂർവ്വമായി മാത്രമേ ഇത്തരം വീഡിയോ നമുക്ക് കാണാൻ സാധിക്കാറുള്ളു. വൈറലാകുന്ന ഈ വീഡിയോ animalsinthenaturetoday എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ 212k വ്യൂസും ധാരാളം ലൈക്‌സും ഒപ്പം കമന്റുകളും ലഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...