Viral Video: 20 കാരിയായ തന്റെ വധുവിനെ കണ്ട് സന്തോഷിക്കുന്ന 70 കാരൻ..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും മണ്ഡപത്തിൽ 20 വയസ്സുള്ള തന്റെ വധുവിനെ കണ്ട 70 കാരന്റെ മനസിൽ എങ്ങനെയാണ് ലഡൂ പൊട്ടുന്നതെന്ന്.

Written by - Ajitha Kumari | Last Updated : Oct 21, 2022, 10:41 AM IST
  • വിവാഹവുമായി ബന്ധപ്പെട്ട ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം
  • 70 കാരന് 20 കാരി വധു
  • വീഡിയോക്ക് നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്
Viral Video: 20 കാരിയായ തന്റെ വധുവിനെ കണ്ട് സന്തോഷിക്കുന്ന 70 കാരൻ..! വീഡിയോ വൈറൽ

Viral Video: നിരവധി വീഡിയോകളാൽ നിറഞ്ഞു നിൽക്കുന്ന ഒരു ലോകമാണ് ഇന്റർനെറ്റ്.  ഇവിടെ എപ്പോൾ എന്തൊക്കെ കാണാം എന്നൊന്നും ആർക്കും നേരത്തെ പ്രവചിക്കാൻ കഴിയില്ല.  പല തരത്തിലുള്ള വീഡിയോകളാണ് ഇവിടെ തരംഗം സൃഷ്ടിക്കുന്നത്. ചിലപ്പോൾ ഇവിടെ കാണുന്ന വീഡിയോ കണ്ടാൽ നാം ശരിക്കും അത്ഭുതപ്പെട്ടു പോകുമെങ്കിൽ ചിലപ്പോൾ പേടിക്കുകയും മറ്റു ചിലപ്പോൾ ചിരി അടക്കാൻ കഴിയാതിരിക്കുകയുമൊക്കെ ഉണ്ടാകാറുണ്ട്. സോഷ്യൽ മീഡിയയിൽ നാം പലതരത്തിലുള്ള രസകരമായ വിവാഹ വീഡിയോകളും കണ്ടിട്ടുണ്ട്. അതിൽ ചിലത് രസകരമാണെങ്കിൽ മറ്റു ചിലത് അമ്പരപ്പിക്കുന്ന വീഡിയോകളാണ്.  അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം. അതായത് വിവാഹ മണ്ഡപത്തിൽ നിങ്ങൾക്ക് കാണാൻ കഴിയുന്നത് ഏകദേശം 20 വയസുതോന്നുന്ന വധുവിന് വരാനായെത്തുന്ന 70 കാരനെയാണ്. വീഡിയോ കണ്ട പലരും അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്. വീഡിയോ കണ്ട സോഷ്യൽ മീഡിയ ആരാധകർ ഞെട്ടലോടെ നിരവധി കമന്റ്കളാണ് നൽകുന്നത്.

Also Read: വെള്ള നിറത്തിലുള്ള രാജവെമ്പാലയെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ 

സോഷ്യൽ മീഡിയയിൽ നിങ്ങൾക്ക് കാണാൻ കഴിയുന്നത് വിവാഹ വേദിയെ ഫോക്കസ് ചെയ്യുന്ന ഒരു വീഡിയോയാണ്.  മണ്ഡപത്തിൽ ഏകദേശം 70 വയസോളം പ്രായമുള്ള ഒരു മനുഷ്യൻ ഇരിപ്പുണ്ട് അയാളുടെ അടുത്ത് ഇരിക്കുന്ന പെൺകുട്ടിയെ കണ്ടാൽ നിങ്ങൾ ഞെട്ടിപ്പോകും.  അതായത് ആ പെൺകുട്ടിക്ക് വളരെ പ്രായം കുറഞ്ഞതാണ്. എങ്കിലും വധു വലിയ സന്തോഷവതിയായിട്ടാണ് കാണപ്പെടുന്നത് കേട്ടോ... എന്നാൽ വരൻ നിശബ്ദനാണ്. ,വിവാഹത്തിനെത്തിയ അതിഥികളും ബന്ധുക്കളും ഈ വധൂവരന്മാരുടെ ജോഡി കണ്ട് ശരിക്കും അന്തംവിട്ടുപോയി. വീഡിയോ കാണാം...  

Also Read: കുഞ്ഞൻ ജിറാഫിനെ ശാപ്പിടാൻ പാഞ്ഞെത്തി സിംഹം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Bhutni_ke (@bhutni_ke_memes)

Also Read: Viral Video: കാട്ടുപൂച്ചയുടെ അടിപൊളി ചാട്ടം കണ്ടോ...! വീഡിയോ വൈറൽ

വൈറലാകുന്ന വിവാഹവുമായി ബന്ധപ്പെട്ട ഈ വീഡിയോ bhutni_ke_memes എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് കടുത്ത പ്രതികരണങ്ങളാണ് ലഭിക്കുന്നത്.  മാത്രമല്ല ഇതുവരെ ധാരാളം ലൈക്‌സും 11.6 വ്യൂസും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News