Viral Video: കുഞ്ഞൻ ജിറാഫിനെ ശാപ്പിടാൻ പാഞ്ഞെത്തി സിംഹം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
Viral Video: കാട്ടിൽ ഒറ്റയ്ക്കിരിക്കുന്ന കുഞ്ഞൻ ജിറാഫിനെ ഇപ്പോൾ തട്ടാമെന്നു വിചാരിച്ചു പാഞ്ഞടുത്ത സിംഹത്തെ എങ്ങനെയാണ് അമ്മ ജിറാഫ് പായിക്കുന്നതെന്ന് നിങ്ങൾക്ക് വീഡിയോയിൽ കാണാം.
Viral Video: വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ധാരാളമായി അപ്‌ലോഡ് ചെയ്യുന്നുണ്ട്. ഇതിൽ ഓരോ മൃഗങ്ങളുടേയും വ്യത്യസ്തമായ ശൈലി നെറ്റിസൺമാർക്ക് വളരെയധികം ഇഷ്ടമാകാറുമുണ്ട്. ചിലപ്പോൾ ഇവിടെ സിംഹം, കടുവ തുടങ്ങിയ മൃഗങ്ങൾ വേട്ടയാടുന്നതാണ് അപ്‌ലോഡ് ചെയ്യുന്നതെങ്കിൽ മറ്റു ചിലപ്പോൾ കുരങ്ങ്, കരടി തുടങ്ങിയ മൃഗങ്ങളുടെ രസകരമായ മസ്തയടിക്കുന്ന വീഡിയോയും കാണാൻ കഴിയും. ഇപ്പോഴിതാ സിംഹവും ജിറാഫുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് ഇന്റർനെറ്റിലെ സംസാരവിഷയം. അതിൽ നമുക്ക് ഒരു വ്യത്യസ്തമായ കാഴ്ച കാണാൻ കഴിയും. ജിറാഫിന്റെ കുഞ്ഞിനെ ഒറ്റയ്ക്ക് കണ്ട സിംഹം ഇപ്പോൾ തട്ടാമെന്നു വിചാരിച്ചു പാഞ്ഞടുക്കുന്നതും പിന്നെ സംഭവിക്കുന്ന കാര്യവുമാണ് വീഡിയോയിലുള്ളത്.
Also Read: വേട്ടയാടാൻ ചെന്ന കടുവയെ കണ്ടം വഴി ഓടിവച്ച് പശു ..! വീഡിയോ വൈറൽ
കുറച്ച് നിമിഷങ്ങൾ മാത്രം ദൈർഘ്യമുള്ള ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കാട്ടിൽ കുഞ്ഞൻ ജിറാഫ് ഒരിടത്തിരുന്ന് സുഖമായി വിശ്രമിക്കുന്നത്. എന്നാൽ പെട്ടെന്നാണ് അവിടേക്ക് ഒരു സിംഹം പാഞ്ഞുവന്നത്. പാഞ്ഞുവന്ന സിംഹം നേരെ ജിറാഫിന്റെ കഴുത്തിൽ പിടികൂടുകയും ചെയ്തു. എന്തോ ഭാഗ്യം എന്ന് പറഞ്ഞാൽ മതി ജിറാഫിന്റെ അമ്മ പെട്ടെന്നാണ് അത് കണ്ടത് പിന്നെ ഒന്നും ചിന്തിച്ചില്ല കോപത്തോടെ പാഞ്ഞെത്തി സിംഹത്തിന്റെ അടുത്തേക്ക്. അതുകണ്ട സിംഹം ജീവനും കൊണ്ട് ഓടുന്നതാണ് പിന്നെ നിങ്ങൾക്ക് കാണാൻ കഴിയുന്നത്. വീഡിയോ കാണാം...
Read Also: Viral Video: രാത്രിയിൽ കാമുകിയെ കാണാൻ വന്ന് കാമുകൻ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
Read Also: കീരിയും കരിമൂർഖനും മുഖാമുഖം, പിന്നെ സംഭവിച്ചത്..! ഞെട്ടിക്കുന്ന വീഡിയോ വൈറലാകുന്നു
അമ്മ ജിറാഫ് ഒരല്പം പി[ഓളും സമയം പാഴാക്കാതെ സിംഹത്തിന്റെ അടുത്ത് പാഞ്ഞെത്തിയത് കൊണ്ട് കുട്ടി ജിറാഫ് രക്ഷപെട്ടു. സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്ന ഈ വീഡിയോ animals_powers എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പതിവുപോലെ നെറ്റിസൻമാർ വീഡിയോയ്‌ക്ക് നിരവധി കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. വൈറലാകുന്ന ഈ വീഡിയോയ്ക്ക് 283 k വ്യൂസും 11.6 k ലൈക്‌സും ലഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...