Viral Video: മിന്നൽ മരത്തിൽ വീഴുന്നത് കണ്ടിട്ടുണ്ടോ? എന്നാൽ കണ്ടു നോക്കൂ.. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും മിന്നൽ മരത്തിൽ വീഴുന്നത്. ഈ രംഗം ശരിക്കും ഭയാനകമാണെന്ന കാര്യം സംശയമില്ല. ഇത് കണ്ട് കിളിപോയ അവസ്ഥയിലാണ് ഇന്റർനെറ്റ് ഉപയോക്താക്കൾ. മാത്രമല്ല ഒരു കാര്യത്തിൽ വ്യക്തത വന്നിട്ടുണ്ട് എന്തെന്നാൽ മഴയത്ത് മരത്തിന്റെ ചുവട്ടിൽ നിൽക്കരുത് എന്നത്.
Viral Video: രാജ്യത്ത് മൺസൂൺ ശക്തിപ്രാപിക്കുകയും പല സംസ്ഥാനങ്ങളിലും കനത്ത മഴ പെയ്യുന്ന സമയവുമാണിപ്പോൾ. ഇത്തരം കാലാവസ്ഥയിൽ ഇടിമിന്നലോ അല്ലെങ്കിൽ മിന്നൽ വീഴുകയോ ചെയ്യുന്നത് സാധാരണമാണ്. മഴക്കാലത്ത് മരങ്ങളുടെ ചുവട്ടിൽ പോയി നിൽക്കരുതെന്ന് പലപ്പോഴും ആളുകൾ പറയുന്നതും കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്നും മുന്നറിയിപ്പുകൾ നൽകുന്നതും നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും അല്ലെ. അതിന് കാരണം മിന്നൽ ആദ്യം വീഴുന്നത് മരങ്ങളിലാണ് എന്നതുകൊണ്ടാണ്.
Also Read: Viral Video: മണ്ഡപത്തിൽ വരനെ കണ്ടതും കണ്ണുനിറഞ്ഞ് വധു, ശേഷം സംഭവിച്ചത്..! വീഡിയോ വൈറൽ
എന്നാൽ ഇത് ആരെങ്കിലും കേൾക്കാറുണ്ടോ? പലപ്പോഴും മഴ പെയ്യുമ്പോൾ കുട കയ്യിലില്ലെങ്കിൽ നനയാതിരിക്കാൻ അടുത്തുകാണുന്ന മരത്തിന്റെ ചുവട്ടിൽ തന്നെയാണ് ആളുകൾ ഓടി പോകുന്നത്. ഇതുകൊണ്ട് മിന്നലിൽ നിന്നും രക്ഷനേടാം എന്നാണ് നിങ്ങളുടെ ചിന്തയെങ്കിൽ അതു തെറ്റാണ്. അതിന്റെ തെളിവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നഈ ലൈവ് വീഡിയോ. ഈ വീഡിയോ കണ്ടാൽ നിങ്ങൾ ഞെട്ടിപ്പോകും എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ഈ വീഡിയോ എവിടെ നിന്നുള്ളതാണെന്ന കാര്യത്തിൽ ഒരു നിശ്ചയവുമില്ല.
Also Read: Viral Video: മയിലുകളുടെ പറക്കൽ മത്സരം കാണണോ, ഈ വീഡിയോ കണ്ട് നോക്കൂ...
വൈറലാകുന്ന ഈ വീഡിയോ വളരെ കുറച്ച് സെക്കൻഡുകൾ മാത്രമുള്ളതാണ്. എന്നാൽ ഇതുകണ്ടാൽ ശരിക്കും നിങ്ങൾ പേടിക്കും. മഴക്കാല സീസണിലെ വീഡിയോയാണിത്. അവിടെ കുറച്ചു മരങ്ങൾ നിൽക്കുന്നതും നിങ്ങൾക്ക് വീഡിയോയിൽ കാണാണ് കഴിയും. ഈ സമയത്താണ് പെട്ടെന്ന് മിന്നൽ നേരിട്ട് മരത്തിൽ വീഴുന്നതും അതിശക്തമായ തീഗോളം ഉണ്ടാകുന്നതും. ശരിക്കും പറഞ്ഞാൽ ആകാശത്തുനിന്നും നേർരേഖയിൽ തീ പോലെ മിന്നൽ മരത്തിൽ വീഴുകയും ശരിക്കും തീ കത്തുന്നതായുമാണ് നമുക്ക് വിഡിയോയിൽ കാണാൻ സാധിക്കുന്നത്. ശേഷം മരത്തിന് എന്ത് സംഭവിച്ചുവെന്ന് വീഡിയോ കണ്ടുതന്നെ മനസിലാക്കണം.
Also Read: Viral Video: മയിൽ പറക്കുന്നത് കണ്ടിട്ടുണ്ടോ? എന്നാൽ കണ്ടുനോക്കൂ.. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
ഈ വീഡിയോ കണ്ടിട്ട് നിങ്ങൾ ചിന്തിച്ചു നോക്കൂ ആ മരത്തിന്റെ അടിയിൽ ആരെങ്കിലും നിന്നിരുന്നുവെങ്കിൽ എന്തായിരിക്കും അവസ്ഥ എന്നത്. മിന്നലേറ്റാൽ ശരീരത്തിന് പൊള്ളുലേൽക്കും. മരത്തിന്റെ പുറന്തോൽ മൊത്തത്തിൽ ഉരിഞ്ഞു വീണ അവസ്ഥയാണ്. എന്തായാലും ഈ ദൃശ്യം ശരിക്കും ഭയാനകം തന്നെയാണ്. വീഡിയോ കാണാം...
Also Read: Viral Video: വരണമാല്യം അണിയിച്ച ശേഷം വധൂവരന്മാർ തമ്മിൽ മുട്ടനടി... വീഡിയോ കണ്ടാൽ ഞെട്ടും..!
മരത്തിൽ ഇടിമിന്നൽ വീഴുന്നതിന്റെ വിചിത്രമായ ഈ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ beautifulteach എന്ന പേജിലൂടെയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോ കണ്ടതിന് ശേഷം ഭൂരിഭാഗം ഉപയോക്താക്കളും പറയുന്നത് മഴക്കാലത്ത് മരങ്ങൾക്ക് താഴെ നിൽക്കരുതെന്ന് പറയുന്നത് ഇതു കാരണമാണ് എന്നതാണ്. ജൂൺ 18ന് അപ്ലോഡ് ചെയ്ത ഈ വീഡിയോ 22.3 ലക്ഷത്തോളം പേർ ലൈക്കും 34.2 M വ്യൂസും ലഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...