കാമുകി കാമുകന്മാർക്കിടെയിലുള്ള രസകരമായ സന്ദർഭങ്ങളുടെ വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രെൻഡിങ് ആകുന്നത്. ചില വീഡിയോകൾ നമ്മുക്ക് ചിരിയടയ്ക്കാൻ പോലും സാധിക്കില്ല. ചിലതോ നമ്മളെ അതിശപ്പെടുത്തുകയും ചെയ്യും. ഇത്തരത്തിലുള്ള ദൃശ്യങ്ങൾ പലതും ബോധുപൂർവ്വം വൈറലാകുന്നതിന് വേണ്ടി ചെയ്യുന്നതില്ല എന്നതാണ് വാസ്തവം. ഇവയുടെ പ്രത്യേകത എന്തെന്നാൽ ആ വീഡിയോകൾ എത്ര തവണ കണ്ടാലും അവ വീണ്ടും വീണ്ടും കാണാൻ നമ്മളെ പ്രേരിപ്പിക്കുന്നതാണ്. അങ്ങനെ വീണ്ടും വീണ്ടും നമ്മളെ കാണാൻ പ്രേരിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ വൈറലായി കൊണ്ടിരിക്കുന്നത്.  ഒരു ആണും ഒരു പെൺകുട്ടിയും ആരുമില്ലാത്ത റോഡിൽ നൃത്തം ചെയ്യുന്നതാണ് വീഡിയോ. അവർ അവരുടെ സന്തോഷത്തിൽ മതി മറന്ന് നൃത്തം ചെയ്യുന്നതാണ് എല്ലാവരുടെയും ശ്രദ്ധ ഈ വീഡിയോയിലേക്ക് നയിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ധനുഷും നിത്യ മേനോനും പ്രധാന കഥാപാത്രങ്ങളായി എത്തിയ തിരുചിത്രമ്പലം എന്ന സിനിമയിലെ പറക്കാ പറക്കാ എന്ന ഗാനത്തിനാണ് ഇരുവരും ചുവടുകൾ വെക്കുന്നത്. ഒഴിഞ്ഞ് കിടക്കുന്ന റോഡിൽ ഇരുവരും നൃത്തം ചെയ്യുമ്പോൾ മറ്റൊരാൾ ദൂരെ വീടിന്റെ ടെറസ്സിൽ നിന്നും വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ഇരുവരും അവരുടെ സന്തോഷത്തിൽ മതി മറന്ന് നൃത്തം ചെയ്യുകയായിരുന്നുയെന്ന് വീഡിയോയിൽ നിന്നും മനസിലാക്കാൻ സാധിക്കും.


ALSO READ : Viral Video : ഇങ്ങനെയും പ്രണയം പറയാം... ചിരിയടയ്ക്കാനാവാതെ സോഷ്യൽ മീഡിയ



പറക്ക...പറക്ക ഗാനത്തിനൊപ്പം ചുവട് വെക്കുന്ന നിരവധി ദൃശ്യങ്ങൾ സോഷ്യൽ മീഡിയിൽ റീൽസായും ഷോർട്ട് വീഡിയോയിയും ട്രെൻഡിങ് ആയിട്ടുണ്ട്. അവയ്ക്കെല്ലാ വ്യത്യസ്തമായി ഇവർ വീഡിയോ ചിത്രീകരിക്കാൻ വേണ്ടി അല്ല ഈ നൃത്തം ചെയ്തിരിക്കുന്നത് എന്നതാണ് പ്രത്യേകത. 16 സക്കൻഡുകൾ മാത്രമാണ് വീഡിയോയുടെ ദൈർഘ്യം.


പ്രേരണ മഹേശ്വരി എന്ന ട്വിറ്റർ അക്കൌണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം 3 ലക്ഷത്തോളം പേർ ഈ വീഡിയോ കണ്ടു കഴിഞ്ഞു. അതേസമയം ട്വീറ്റിന് താഴെയായി ചിലർ തങ്ങളുടെ പങ്കാളികളെ ഇത്തരത്തിൽ വീഡിയോ നിർമിക്കാനായി ടാഗ് ചെയ്തിട്ടുമുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ