Viral Video : ഇങ്ങനെയും പ്രണയം പറയാം... ചിരിയടയ്ക്കാനാവാതെ സോഷ്യൽ മീഡിയ

Boyfriend Proposal Viral Video പെൺകുട്ടിയുടെ കാലെ  പിടിച്ച് പ്രണയം അഭ്യർഥിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്

Written by - Zee Malayalam News Desk | Last Updated : Dec 13, 2022, 10:00 PM IST
  • ഏത് വിധേനയും പെൺകുട്ടിയെ സമ്മതം മൂളിപ്പിക്കാനാണ് ചെറുപ്പക്കാര്ന്റെ ഭാവം.
  • ആ ശ്രമമാണ് എല്ലാവരുടെയും ശ്രദ്ധ ഈ വീഡിയോയിലേക്ക് നയിക്കുന്നത്.
Viral Video : ഇങ്ങനെയും പ്രണയം പറയാം... ചിരിയടയ്ക്കാനാവാതെ സോഷ്യൽ മീഡിയ

കാമുകി കാമുകന്മാർക്കിടെയിലുള്ള രസകരമായ സന്ദർഭങ്ങളുടെ വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രെൻഡിങ് ആകുന്നത്. ചില വീഡിയോകൾ നമ്മക്ക് ചിരിയടയ്ക്കാൻ പോലും സാധിക്കില്ല. ചിലതോ നമ്മളെ അതിശപ്പെടുത്തുകയും ചെയ്യും. ഇത്തരത്തിലുള്ള ദൃശ്യങ്ങൾ പലതും ബോധുപൂർവ്വം വൈറലാകുന്നതിന് വേണ്ടി ചെയ്യുന്നതില്ല എന്നതാണ് സത്യാവസ്ഥ. ഇവയുടെ പ്രത്യേകത എന്തെന്നാൽ ആ വീഡിയോകൾ എത്ര തവണ കണ്ടാലും അവ നമ്മൾ വീണ്ടും വീണ്ടും കാണാൻ നമ്മളെ പ്രേരിപ്പിക്കുന്നതാണ്. അങ്ങനെ വീണ്ടും വീണ്ടും നമ്മളെ കാണാൻ പ്രേരിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ വൈറലായി കൊണ്ടിരിക്കുന്നത്. ഒരാൾ തന്റെ പ്രണയം പറയാൻ ശ്രമിക്കുന്നതാണ് വീഡിയോ. ഏത് വിധേനയും പെൺകുട്ടിയെ സമ്മതം മൂളിപ്പിക്കാനാണ് ചെറുപ്പക്കാര്ന്റെ ഭാവം. ആ ശ്രമമാണ് എല്ലാവരുടെയും ശ്രദ്ധ ഈ വീഡിയോയിലേക്ക് നയിക്കുന്നത്.

തന്റെ പ്രണയഭ്യർഥന പെൺകുട്ടിയെ കൊണ്ട് സമ്മതം പറയിപ്പിക്കാൻ ശ്രമിക്കുന്നതാണ് വീഡിയോ. വീഡിയോ കാണുമ്പോൾ അറിയാം പെൺകുട്ടി ഒരു സ്കൂൾ വിദ്യാർഥിനിയാണെന്ന്. യുവാവ് പെൺകുട്ടിയുടെ അരികിലേക്ക് ചെന്ന് അവളുടെ കാലിൽ പിടിച്ചാണ് പ്രണയഭ്യർഥന നടത്തുന്നത്. പെൺകുട്ടിയോട് കെഞ്ചുകയാണ് തന്റെ പ്രണയം സ്വീകരിക്കുയെന്ന്.

ALSO READ : Viral Video : നടുറോഡിൽ ബൈക്ക് ഓടിച്ചുകൊണ്ട് കമിതാക്കൾ ചെയ്തത് കണ്ടോ; വീഡിയോ വൈറൽ

ഒരു ട്രോൾ വീഡിയോയിലാണ് പെൺകുട്ടിയോടുള്ള യുവാവിന്റെ പ്രണയഭ്യർഥനയുടെ ദൃശ്യങ്ങൾ കാണിക്കുന്നത്. ആ പ്രണയഭ്യർഥന പെൺകുട്ടി നിഷേധിക്കുകയാണ്. തുടർന്ന് മറ്റൊരു യുവാവും വന്ന് പെൺകുട്ടിയുടെ ആ പ്രണയഭ്യർഥന സ്വീകരിക്കാൻ ആവശ്യപ്പെടുന്നുണ്ട്. എന്നാലും പെൺകുട്ടി ആ അഭ്യർഥന നിഷേധിക്കുകയായിരുന്നു.

ഫൺടാപ്പ് എന്ന ഇൻസ്റ്റാഗ്രം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'എനിക്ക് ആ അവസ്ഥ മനസിലാകും', അവൻ ആ പെൺകുട്ടിയുടെ കാൽ അവൻ പിടിക്കുന്നതല്ലോ, അവന്റെ മനസ് ഓർക്കണം. പ്രണയം നിഷേധിക്കുമ്പോൾ പലരും കൊലപാതകം നടത്തുന്ന സമയത്താണ് ഇവിടെ കാല് പിടിക്കൽ, ഇത് അതിലും ഭേദമാണ്. എന്നിങ്ങനെയാണ് വീഡിയോയ്ക്ക് താഴെ പലരും കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News