Viral Video: കമിതാക്കൾ നടുറോഡിൽ ചെയ്തത് കണ്ടോ? വീഡിയോ വൈറൽ
Viral Lovers Video: 16 സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ ഇതിനോടകം 294.5k ആളുകൾ കണ്ടു കഴിഞ്ഞു. 15.7k ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു.
കാമുകി കാമുകന്മാരുടെ നിരവധി വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ചില വീഡിയോകൾ വൈറലാക്കുന്നതിനായി ബോധുപൂർവ്വം ചെയ്യുന്നതാണ്. എന്നാൽ ചിലത് അങ്ങനെയല്ല. അവരറിയാതെ മറ്റാരെങ്കിലും എടുക്കുന്നതായിരിക്കും ഇവ. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഒരു ആണും ഒരു പെൺകുട്ടിയും ആരുമില്ലാത്ത റോഡിൽ നൃത്തം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.
സന്തോഷത്തിൽ മതി മറന്ന് ഇരുവരും നൃത്തം ചെയ്യുന്നത് കൊണ്ടാണ് എല്ലാവരുടെയും ശ്രദ്ധ ഈ വീഡിയോയിലേക്ക് എത്തുന്നത്. ധനുഷും നിത്യ മേനോനും പ്രധാന കഥാപാത്രങ്ങളായി എത്തിയ തിരുചിത്രമ്പലം എന്ന സിനിമയിലെ പറക്ക പറക്ക എന്ന ഗാനത്തിനാണ് ഇരുവരും ചുവടുകൾ വെക്കുന്നത്. ഒഴിഞ്ഞ് കിടക്കുന്ന റോഡിൽ ഇരുവരും നൃത്തം ചെയ്യുമ്പോൾ മറ്റൊരാൾ ദൂരെ എവിടെയോ നിന്നെടുത്ത വീഡിയോയാണ് വൈറലായത്.
Also Read: Viral Video: മുള്ളൻ പന്നിയുടെ കുഞ്ഞിനെ പിടിക്കാൻ പുലി; പിന്നെ നടന്നത്
16 സെക്കൻഡുകൾ മാത്രമാണ് വീഡിയോയുടെ ദൈർഘ്യം. പ്രേരണ മഹേശ്വരി എന്ന ട്വിറ്റർ അക്കൌണ്ടിൽ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം 294.5k ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞു. അതേസമയം ട്വീറ്റിന് താഴെയായി ചിലർ തങ്ങളുടെ പങ്കാളികളെ ഇത്തരത്തിൽ വീഡിയോ നിർമിക്കാനായി ടാഗ് ചെയ്തിട്ടുമുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...