അണ്ണാനും എലിയും അടക്കം അടങ്ങുന്ന കോർഡേറ്റ വിഭാഗത്തിലെ ജീവിയാണ് മുള്ളൻ പന്നി. ഇ വിഭാഗത്തിലെ ഏറ്റവും വലിപ്പമുള്ളതുമായ ജീവിയും മുള്ളൻ പന്നി തന്നെ. പേരു സൂചിപ്പിക്കുന്ന വിധം പന്നി വർഗത്തിൽപ്പെട്ടതല്ല ഈ ജീവി. മുള്ളൻ പന്നി ശത്രുക്കളെ നേരിടുന്നത് മുഖാമുഖമല്ല, പൃഷ്ഠം കൊണ്ടാണ്.
മുള്ളൻ പന്നിയുടെ മുള്ളുകൾ രോമങ്ങളുടെ രൂപാന്തരമാണ്. ശത്രുവിന്റെ ദേഹത്ത് തറയ്ക്കുന്ന മുള്ളുകൾ അതിന്റെ ശരീരത്തിൽ നിന്നും അടർന്നുപോകും. മുള്ളൻ പന്നികൾക്ക് എല്ലു കരണ്ടു തിന്നുന്ന സ്വഭാവമുണ്ട്, കാരണം മുള്ളുകൾ വളരാൻ എല്ലിൽ മാത്രം അടങ്ങിയിട്ടുള്ള കാത്സ്യവും ഫോസ്ഫറസും മറ്റും ആവശ്യമാണ്.
Also Read: Viral Video: നടുറോഡിൽ വച്ച് കാമുകൻ കാമുകിയോട് കാണിച്ചത് കണ്ടോ..? വീഡിയോ വൈറലാകുന്നു
ഇത്തരത്തിൽ ഒരു ജീവിയോട് ഒരു പുലി ഏറ്റുമുട്ടിയാലോ? എന്തായിരിക്കും അവസ്ഥ? അതെന്തായാലും പറഞ്ഞ് അറിയിക്കുക അൽപ്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. അത്തരത്തിലൊരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. രണ്ട് മുള്ളൻ പന്നികൾക്കിടിയിൽ നിൽക്കുന്ന കുട്ടി മുള്ളൻ പന്നിയെ പിടിക്കാനെത്തിയ പുലിയാണ് കുടുങ്ങിയത്.
രണ്ട് മുള്ളൻ പന്നികളും കുട്ടിയെ നടുക്ക് നിർത്തുകയും പുലി പിടിക്കാൻ വരുന്ന ഘട്ടങ്ങളിലെല്ലാം വട്ടം തിരിയുകയും ചെയ്തതോടെ പുലിയും പ്രതിസന്ധിയിലായി. ഇടയിൽ പലവട്ടം പുലിക്ക് മുള്ള് കൊള്ളുന്നതും വീഡിയോയിലുണ്ട്. നാഷണൽ സെൻറർ ഫോർ എർത്ത് സയൻസ് സറ്റഡീസിലെ ഗവേഷകനായ രാജീവൻ എരികുളമാണ് വീഡിയോ പങ്ക് വെച്ചത്. Z+ SPG Protection എന്നാണ് അദ്ദേഹം വീഡിയോക്കിട്ട കമൻറ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...