Mamata Banerjee Washing Machine video: കൊൽക്കത്തയിൽ ബിജെപിക്കെതിരെ കടുത്ത പ്രതിഷേധം നടത്തുകയാണ് തൃണമൂൽ കോൺഗ്രസ് (TMC). ഇക്കുറി വേറിട്ട ശൈലിയിലാണ്‌ തൃണമൂല്‍ പ്രതിഷേധ ധര്‍ണ നടത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വാഷിംഗ് മെഷീനോപ്പമാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ധര്‍ണയില്‍ പങ്കെടുത്തത്. സ്റ്റേജില്‍ മുഖ്യമന്ത്രി മമത ബാനർജി വ്യത്യസ്തമായ ശൈലിയിലാണ് പ്രത്യക്ഷപ്പെട്ടത്. ഈ പ്രതിഷേധത്തിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.


അതായത്, സ്റ്റേജില്‍ വച്ചിരിയ്ക്കുന്ന വാഷിംഗ് മെഷീനില്‍ കറുത്ത തുണി ഇടുന്നു, പുറത്തെടുക്കുമ്പോള്‍ അത് വെള്ളയായി മാറുന്നു...!! വാഷിംഗ് മെഷീനില്‍ BJP എന്നെഴുതിയ ഒരു ബാനര്‍ കാണാം. സ്റ്റേജില്‍ മമത ഈ വാഷിംഗ് മെഷീനില്‍ കറുത്ത തുണി ഇട്ട് വെള്ള തുണി പുറത്തെടുത്ത് പ്രവര്‍ത്തകരെ കാണിയ്ക്കുകയും ചെയ്യുന്നുണ്ട്..!! 
ധർണയിൽ വാഷിംഗ് മെഷീനുമായി മമത ബിജെപിക്കെതിരെ കടുത്ത പരിഹാസമാണ് നടത്തിയത്. വാഷിംഗ് മെഷീന്‍ ഉപയോഗിച്ചുള്ള പ്രകടനത്തിന്‍റെ വീഡിയോ തൃണമൂല്‍ പങ്കിട്ടു, വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ് 


തന്‍റെ ധർണയിലൂടെ ബിജെപിയെയും കേന്ദ്ര സർക്കാരിനെയും പരിഹസിക്കാൻ മമത ഒരു അതുല്യമായ രീതിയാണ് സ്വീകരിച്ചത്. ധർണയ്ക്കിടെ മമത വാഷിംഗ് മെഷീനുമായി നടത്തിയ പ്രകടനം ഏറെ രസകരമായിരുന്നു... കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ്‌ ഒരുക്കിയ വേദിയില്‍ ഒരു പ്രതീകാത്മക വാഷിംഗ് മെഷീന്‍ സ്ഥാപിച്ചു. ബിജെപി വാഷിംഗ് മെഷീൻ എന്നാണ് ഇതിന് പേര് നല്‍കിയിരുന്നത്. മുഖ്യമന്ത്രി മമതാ ബാനർജി അതിൽ കറുത്ത വസ്ത്രങ്ങൾ ഇട്ടു വെള്ള വസ്ത്രങ്ങള്‍ പുറത്തെടുത്തു കാട്ടി...!!


മമത ബാനർജി വൈറലായ വീഡിയോ കാണാം- 



പശ്ചിമ ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ്, ബിജെപിക്കെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ആണ് മമത ഉയര്‍ത്തിയത്‌. പ്രതിപക്ഷ നേതാക്കൾക്കെതിരെ കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന വിഷയം മുഖ്യമന്ത്രി മമത ബാനർജി വീണ്ടും ഉന്നയിച്ചു. 


വാഷിംഗ്  മെഷീന്‍ ഉപയോഗിച്ചുള്ള പ്രതിഷേധത്തിനിടെ, ഈ അലക്കു രംഗത്തിലൂടെ, 'ബിജെപി ഭരണത്തിന് കീഴിൽ, പ്രതിപക്ഷത്തെ കേന്ദ്ര ഏജൻസികൾ വഴി ഉപദ്രവിക്കുന്നു, എന്നാൽ ഒരു അഴിമതിക്കാരനായ ഒരു പ്രതിപക്ഷ നേതാവ് ബിജെപിയിൽ ചേർന്നാൽ ഉടൻ അദ്ദേഹം നിരപരാധിയാകുന്നു' എന്ന് മുഖ്യമന്ത്രി മമതയും അവരുടെ പാർട്ടിയും പരിഹസിച്ചു. മമതയുടെ ഈ പ്രകടനത്തിനിടെ 'വാഷിംഗ് മെഷീൻ... ബിജെപി' എന്ന് TMC പ്രവര്‍ത്തകര്‍ ആര്‍ത്തുവിളിച്ചിരുന്നു,....  


'ബിജെപി ഒരു വാഷിംഗ് മെഷീനായി മാറിയിരിക്കുന്നു. കള്ളന്മാരുടെയും കവർച്ചക്കാരുടെയും പട്ടിക പുറത്തുവിടൂ, നിങ്ങള്‍ ഞെട്ടും, എല്ലാവരും അവിടെ ഇരിക്കുന്നുണ്ട്. ഭരണഘടനയെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ പ്രഭാഷണം കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് പ്രതിഷേധിക്കാൻ എല്ലാ അവകാശവുമുണ്ട്. വേണമെങ്കിൽ എനിക്ക് പ്രധാനമന്ത്രിയുടെ വസതിയിൽ പോലും ധർണ നടത്താം', ധർണ ആരംഭിച്ച് മമത ബാനർജി പറഞ്ഞു, 


ധര്‍ണയില്‍ പശ്ചിമ ബംഗാളിനോട് കേന്ദ്രം വിവേചന മനോഭാവമാണ് സ്വീകരിക്കുന്നതെന്നും മമത ആരോപിച്ചു.  ഇതിനിടെ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ ഒന്നിച്ച് നേരിടാൻ പ്രതിപക്ഷ പാർട്ടികളോട് മമത ബാനർജി അഭ്യർത്ഥിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.