Viral Video: ഭാര്യ, അഞ്ച് മക്കൾ, രണ്ട് പട്ടി, രണ്ട് കോഴി... രണ്ട് കാറിലേക്കുള്ള ആളുമായി ഇദ്ദേഹം ഓടിക്കുന്നത് ബൈക്കാണ്
Viral Video: ഒരു മനുഷ്യൻ മറ്റ് ആറ് പേർക്കും രണ്ട് നായ്ക്കൾ, രണ്ട് കോഴികൾ എന്നിവയ്ക്കുമൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതാണ് വീഡിയോയിൽ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.
വൈറൽ വീഡിയോ: ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, ലോകജനസംഖ്യ അടുത്തിടെ എട്ട് ബില്യൺ മറികടന്നു. ഇനി ജനസംഖ്യാ വളർച്ച മന്ദഗതിയിലാകാൻ തുടങ്ങുമെന്നും ഒമ്പത് ബില്യണിലെത്താൻ 15 വർഷമെടുക്കുമെന്നും യുഎൻ വ്യക്തമാക്കുന്നു. 2030-ൽ ലോകജനസംഖ്യ 8.5 ബില്യണും 2050-ൽ 9.7 ബില്യണും 2100-ൽ 10.4 ബില്യണും ആകുമെന്ന് യുഎൻ പ്രവചിക്കുന്നു. നിലവിൽ 1.39 ബില്യണിലധികം ജനസംഖ്യയുള്ള ഇന്ത്യയുടെ ജനസംഖ്യ 2023-ൽ ചൈനയെ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎൻ റിപ്പോർട്ട് ചെയ്തു. ചൈനയിലെ ജനസംഖ്യ 2050-ഓടെ 1.3 ബില്യണായി കുറയുമെന്നും യുഎൻ പ്രവചിക്കുന്നു.
ജനസംഖ്യാ വർധനവിനെ സംബന്ധിച്ച ചർച്ചകൾക്കിടയിൽ ഒമ്പത് കുട്ടികളുമായി ഒരാൾ സൈക്കിളിൽ പോകുന്ന വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെ, അഞ്ച് കുട്ടികളുമായി ബൈക്കിൽ സഞ്ചരിക്കുന്ന ഒരു കുടുംബത്തിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഒരു മനുഷ്യൻ മറ്റ് ആറ് പേർക്കും രണ്ട് നായ്ക്കൾ, രണ്ട് കോഴികൾ എന്നിവയ്ക്കുമൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിൽ ഒരാൾ തന്റെ ഭാര്യയ്ക്കും അഞ്ച് കുട്ടികൾക്കുമൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നത് കാണാം. എന്നാൽ ബൈക്കിന് താഴേക്ക് നോക്കുമ്പോൾ സൈലൻസറിൽ ഒരു നായ ഇരിക്കുന്നു. മറ്റൊരു നായ ഇന്ധന ടാങ്കിൽ ഇരിക്കുന്നു. ബൈക്കിന് പിറകിലായി രണ്ട് കോഴികൾ. ഇന്ധന ടാങ്കിൽ ഇരിക്കുന്ന നായ സുരക്ഷിതനായിരിക്കാൻ തുണിയും വച്ചിട്ടുണ്ട്. പിടിക്കപ്പെട്ടാൽ പിഴയടക്കാൻ ലോൺ എടുക്കേണ്ടി വരുമെന്നാണ് വീഡിയോ പങ്കുവച്ച ഉപയോക്താവ് കുറിച്ചിരിക്കുന്നത്. 260,000-ൽ അധികം പേരാണ് ഈ ദൃശ്യം ഇതുവരെ കണ്ടത്. 10,000 ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു.
പല ട്വിറ്റർ ഉപയോക്താക്കൾക്കും ഈ കാഴ്ച തമാശയായി തോന്നിയപ്പോൾ, മറ്റുള്ളവർ കുട്ടികളുടെയും മൃഗങ്ങളുടെയും സുരക്ഷയെക്കുറിച്ച് ആശങ്കാകുലരാണ്. “ഇത് അങ്ങേയറ്റം അപകടകരമാണ്,” ഒരു ട്വിറ്റർ ഉപയോക്താവ് അഭിപ്രായപ്പെട്ടു. "എന്തുകൊണ്ടാണ് ഒരാൾ ഇത്രയധികം ജീവൻ അപകടപ്പെടുത്തുന്നത്?" മറ്റൊരാൾ പറഞ്ഞു. “തികച്ചും വിഡ്ഢിത്തം. ഇത്തരത്തിലുള്ള ആളുകൾക്ക് കനത്ത പിഴ ചുമത്തണം, ”മറ്റൊരാൾ അഭിപ്രായപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...