ഇന്ത്യയിലെ മികച്ച തദ്ദേശ വാഹന ബ്രാന്‍ഡുകളില്‍ ഒന്നാണ് മഹീന്ദ്ര. അടുത്തിടെ ഫേസ് ലിഫ്റ്റിങ് നടത്തിയ കമ്പനി പുതിയ ചില മോഡലുകളും പഴയ മോഡലുകളുടെ നവീകരിച്ച പതിപ്പുകളും പുറത്തിറക്കിയിരുന്നു. എന്നാല്‍ അതൊന്നും അല്ല ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. മഹീന്ദ്രയുടെ എസ് യുവി ആയ സ്‌കോര്‍പിയോ-എന്‍ മോഡലില്‍ ഉണ്ടായ ഒരു ചോര്‍ച്ചയാണ് ഇന്റര്‍നെറ്റില്‍ തരംഗമായിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സണ്‍റൂഫ് ഉള്ള സ്‌കോര്‍പിയോ-എന്‍ ഒരു ചെറിയ വെള്ളച്ചാട്ടത്തിന് താഴെ നിര്‍ത്തിയതാണ്. പിന്നെ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. സണ്‍റൂഫിനോട് ചേര്‍ന്നുള്ള സ്പീക്കറില്‍ നിന്ന് വെള്ളം കുതിച്ചു ചാടുകയായിരുന്നു. ഈ വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്.


 



അരുണ്‍ പന്‍വാര്‍ എന്ന വ്യക്തിയാണ് ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു മലമ്പ്രദേശത്ത് കൂടി യാത്ര ചെയ്യുകയായിരുന്നു ഇയാള്‍. അതിനിടയിലാണ് ചെറിയൊരു വെള്ളച്ചാട്ടം കണ്ടത്. എന്നാല്‍ ആ വെള്ളച്ചാട്ടത്തിന് താഴെ നിര്‍ത്തി വണ്ടിയൊന്ന് കഴുകിയെടുക്കാം എന്ന് കരുതിയാണ് ഈ സാഹസം ചെയ്തത്.


സണ്‍റൂഫ് കൃത്യമായി അടച്ചുറപ്പിച്ചതിന് ശേഷം ആയിരുന്നു വണ്ടി വെള്ളച്ചാട്ടത്തിന് താഴേക്ക് കൊണ്ടുപോയത്. എന്നാല്‍ ഉടന്‍ തന്നെ റൂഫില്‍ പിടിപ്പിച്ച സ്പീക്കറിലൂടേയും കാബിന്‍ ലാമ്പുകളിലൂടേയും വെള്ളം വണ്ടിക്കകത്തേക്ക് പ്രവഹിക്കുകയായിരുന്നു. കാറിന്റെ ഇന്റീരിയറിന് കാര്യമായ നഷ്ടം സംഭവിച്ചിട്ടുണ്ടാകും എന്ന് വീഡിയോ കണ്ടാല്‍ തന്നെ ഉറപ്പിക്കാം.


രണ്ട് ദിവസം മുമ്പാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇതിനകം തന്നെ ദശലക്ഷക്കണക്കിന് ആളുകള്‍ ഇത് കണ്ടുകഴിഞ്ഞു. മഹീന്ദ്രയെ പരിഹസിക്കുന്ന കമന്റുകളുമായി ആയിരക്കണക്കിന് ആളുകളാണ് എത്തുന്നത്. എന്നാല്‍, എന്തിനാണ് വെള്ളച്ചാട്ടത്തിന് അടിയില്‍ കാര്‍ കൊണ്ടുചെന്നിട്ടത് എന്ന ചോദ്യം ഉന്നയിക്കുന്നവരും ഉണ്ട്. ഈ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയെ ടാഗ് ചെയ്തുകൊണ്ടും ഒരുപാട് പേര്‍ രംഗത്ത് വന്നിട്ടുണ്ട്. എന്തായാലും ആനന്ദ് മഹീന്ദ്ര ഇതിനോട് പ്രതികരിച്ചിട്ടില്ല.


മഹീന്ദ്രയുടെ ഏറ്റവും ജനപ്രിയ മോഡലുകളില്‍ ഒന്നായിരുന്നു സ്‌കോര്‍പിയോ. നവീകരിച്ച സ്‌കോര്‍പിയോ- എന്‍ കഴിഞ്ഞ വര്‍ഷമാണ് പുറത്തിറക്കിയത്. പഴയ ക്ലാസ്സിക് മസ്‌കോര്‍പിയോയേക്കാള്‍ വീതിയും ഉയരവും നീളവും കൂടുതലുണ്ട് സ്‌കോര്‍പിയോ-എന്നിന്. 11.99 ലക്ഷം രൂപയാണ് വണ്ടിയുടെ പെട്രോള്‍ വേരിയന്റ് ബേസ് മോഡലിന്റെ എക്‌സ് ഷോറൂം വില.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കു