Vande Bharat Train : 180 കി.മീ വേഗത്തിൽ പാഞ്ഞ് വന്ദേ ഭാരത്; പക്ഷെ ഒരു തുള്ളി വെള്ളം താഴെ പോകില്ല; വീഡിയോ പങ്കുവച്ച് മന്ത്രി
Vande Bharat Train : 180 കിലോ മീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന വന്ദേഭാരതിന്റെ ഉള്ളിൽ യാത്ര എത്രത്തോളം സുഖപ്രദമെന്ന് മനസിലാക്കി തരുന്ന വീഡിയോയാണ് കേന്ദ്ര മന്ത്രി ട്വിറ്റർ പേജിൽ പങ്കുവച്ചിരിക്കുന്നത്.
ന്യൂ ഡൽഹി : ഇന്ത്യൻ റെയിൽവെ വികസനത്തിന്റെ നാഴിക കല്ലെന്ന് വന്ദേ ഭാരത് ട്രയിനെന്ന് തന്നെ പറയാം. 180 കിലോമീറ്റർ വേഗത്തിൽ പാഞ്ഞെത്തുന്നതാണ് വന്ദേ ഭാരത് ട്രയിന്റെ ഏറ്റവും വലിയ പ്രത്യേകത. അത് മാത്രമല്ല ഇത്രയും വേഗത്തിൽ സഞ്ചരിക്കുന്ന ട്രയിന്റെ മറ്റൊരു പ്രത്യേകതയും കൂടിയുണ്ട്. അത് വീഡിയോയായി ചിത്രീകരിച്ചിരിക്കുകയാണ് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്.
180 കിലോ മീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന വന്ദേഭാരതിന്റെ ഉള്ളിൽ യാത്ര എത്രത്തോളം സുഖപ്രദമെന്ന് മനസിലാക്കി തരുന്ന വീഡിയോയാണ് കേന്ദ്ര മന്ത്രി ട്വിറ്റർ പേജിൽ പങ്കുവച്ചിരിക്കുന്നത്. ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ഒരു ഗ്ലാസിൽ നിറയെ വെള്ളം എടുത്ത് വെച്ചിരിക്കുന്നത് ട്രെയിൻ 180 കി.മീ വേഗത്തിൽ സ്പീഡോമീറ്റർ ആപ്ലിക്കേഷനും കാണാനും സാധിക്കും.
ഗ്ലസിലെ വെള്ളം ട്രെയിന്റെ നീക്കത്തിന് അനുസ്രതമായി ചെറുതായി അനങ്ങുന്നുണ്ടെങ്കിലും ഒരു തുള്ളി വെള്ളം പോലെ താഴെ പോകുന്നില്ലയെന്ന് വ്യക്തമായി കാണാൻ സാധിക്കും. "ഏറ്റവും മികച്ച യാത്ര അനുഭവം. ഗ്ലാസിൽ നോക്കൂ മണിക്കൂറിൽ 180 കിലോമീറ്ഖർ വേഗതയിലും വെള്ളം സ്ഥിരതയോടെ നിൽക്കുന്ന" മന്ത്രി അശ്വിനി വൈഷ്ണവ് വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചു.
ട്രെയിന്റെ വേഗത മണിക്കൂറിൽ 183 കീലോ മീറ്ററിൽ പോകുന്നത് വീഡിയോയിൽ കാണാം. എന്നിരുന്നാലും ഒരു തുള്ളി വെള്ളം പോലെ ഗ്ലാസിന്റെ പുറത്തേക്ക് വീഴുന്നില്ല. അതാണ് വന്ദേ ഭാരതിന്റെ പ്രത്യേകത.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.