Viral Video: സോഷ്യൽ മീഡിയയിൽ ദിവസവും നിരവധി തരത്തിലുള്ള വീഡിയോകൾ പോസ്റ്റ് ചെയ്യാറുണ്ട്. ചില വീഡിയോകലും നമുക്ക് കാണാൻ കഴിയുന്നത് ഒരിക്കലും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത രംഗങ്ങളായിരിക്കും. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.  അത് കുരങ്ങുകളുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ്. ഇൻറർനെറ്റിൽ വരുന്ന മൃഗങ്ങളുടെ വീഡിയോകൾക്ക് ആരാധകർ ഏറെയാണ്. വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കുരങ്ങന്മാരുടെ കയ്യിൽ ഒരു കുപ്പി മദ്യം കിട്ടുന്നതും അവർ മരത്തിൽ ഇരുന്നു കുടിക്കുന്നതും. കുറച്ച് സമയത്തിന് ശേഷം അവർ സൃഷ്ടിക്കുന്ന കോലാഹലം കണ്ട് എല്ലാവരും ശരിക്കും അമ്പരന്നിരിക്കുകയാണ്. അപൂർവമായി മാത്രം കാണുന്ന ഒരു കാഴ്ച തന്നെയാണ് ഇതെന്നതിൽ ഒരു സംശയവുമില്ല. മദ്യപിച്ച ശേഷം കുരങ്ങുകൾ കാറിന്റെ നമ്പർ പ്ലേറ്റ് തകർക്കുന്നതും കാണാം.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: വിവാഹ മണ്ഡപത്തിൽ ബുള്ളറ്റ് പായിച്ചെത്തുന്ന വധു! വീഡിയോ വൈറൽ 


സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കുരങ്ങുകൾ എങ്ങനെയാണ് ഒരു മരത്തിൽ കയറിയിരുന്ന് മദ്യം കുടിക്കുന്നതെന്ന്. ശേഷം കുരങ്ങന്റെ കണ്ണുകൾ കറങ്ങുന്നതും  റോഡിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ നശിപ്പിക്കുന്നതും കാണാം. നിരവധി വീഡിയോകൾ മിക്‌സ് ചെയ്ത് എഡിറ്റ് ചെയ്ത് ഉണ്ടാക്കിയ ഒരു വീഡിയോയാണിതെന്ന് കാണുമ്പോൾ നിങ്ങൾക്കും മനസിലാകും. ഈ വീഡിയോ മനപ്പൂർവം സൃഷ്ടിച്ചതാണെന്നാണ് നമുക്ക് മനസ്സിലാകുമെങ്കിലും വീഡിയോ കാണാൻ വളരെ രസകരമാണ്. വീഡിയോ കാണാം...


Also Read: വേലിക്കെട്ടിനുള്ളിൽ വീണ ഷൂ തിരികെ നൽകി ആന..! വീഡിയോ വൈറൽ 



Also Read: Viral Video: ഒന്ന് തൊട്ടതേയുള്ളൂ... വരനെ പഞ്ഞിക്കിട്ട് വധു..! വീഡിയോ വൈറൽ


വൈറലാകുന്ന വീഡിയോയിൽ നമുക്ക് കാണാൻ കഴിയുന്ന കുരങ്ങുകളുടെ കോലാഹലം സാധാരണ കാണാൻ കഴിയുന്ന ഒന്നല്ല. കാട്ടിൽ നിന്നുള്ള ഈ വീഡിയോ bhutni_ke_memes എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയ്‌ക്ക് സോഷ്യൽ മീഡിയ ആരാധകർ നിരവധിതരത്തിലുള്ള  പ്രതികരണങ്ങളാണ് നൽകുന്നത്. വീഡിയോ ആളുകൾക്ക് വളരെയധികം ഇഷ്ടപ്പെട്ടെങ്കിലും ഇത് നിരവധി വീഡിയോകൾ എഡിറ്റ് ചെയ്ത് ഉണ്ടാക്കിയ വീഡിയോയാണെന്ന് തോന്നുന്നു. അതുകൊണ്ടുതന്നെ ഈ വീഡിയോയുടെ സത്യാവസ്ഥ സ്ഥിരീകരിക്കുന്നില്ല. വൈറലാകുന്ന ഈ വീഡിയോയ്ക്ക് ഇതുവരെ 24k വ്യൂസ് ലഭിച്ചിട്ടുണ്ട് ഒപ്പം ധാരാളം ലൈക്‌സും.   


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.