Viral Video: വേലിക്കെട്ടിനുള്ളിൽ വീണ ഷൂ തിരികെ നൽകി ആന..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും മൃഗശാലയിൽ സന്ദർശനത്തിനെത്തിയ കുട്ടിയുടെ ഷൂ അബദ്ധത്തിൽ ആനയെ പാർപ്പിച്ചിരിക്കുന്ന വേലിക്കെട്ടിനുള്ളിലേക്ക് വീഴുന്നതും ആന ആ ഷൂ തുമ്പിക്കൈകളിൽ കോരിയെടുത്ത് കുട്ടിക്ക് തിരികെ നൽകുന്നതും. 

Written by - Ajitha Kumari | Last Updated : Aug 18, 2022, 09:31 AM IST
  • നിരവധി വ്യത്യസ്തമായ വീഡിയോകൾ കൊണ്ട് നിറഞ്ഞ ലോകമാണ് സോഷ്യൽ മീഡിയ
  • ഈ ഇടയായി സോഷ്യൽ മീഡിയയിൽ ആനയുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് തരംഗം സൃഷ്ടിക്കുന്നത്
  • ചൈനയിലെ ഷാങ് ഡോങ് പ്രവിശ്യയിലുള്ള മൃഗശാലയിൽ നിന്നുള്ള ഈ ഹൃദ്യമായ രംഗമാണ് വൈറലാകുന്നത്
Viral Video: വേലിക്കെട്ടിനുള്ളിൽ വീണ ഷൂ തിരികെ നൽകി ആന..! വീഡിയോ വൈറൽ

Viral Video: നിരവധി വ്യത്യസ്തമായ വീഡിയോകൾ കൊണ്ട് നിറഞ്ഞ ലോകമാണ് സോഷ്യൽ മീഡിയ എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്.  ഇവിടെ കാണുന്ന പല വീഡിയോകളും നമുക്ക സാധാരണ കാണാൻ പറ്റുന്ന തരത്തിലുള്ളതായിരിക്കില്ല. ചില വീഡിയോകൾ കണ്ടാൽ നമുക്ക് അതിശയം തോന്നും ചിലത് ഭയമുണ്ടാക്കുമ്പോൾ മറ്റു ചിലത് നമ്മുടെ ചിരി നിയന്ത്രിക്കാൻ കഴിയാത്തതും ചിലപ്പോൾ കണ്ണ് നനയിക്കുന്നതുമായിരിക്കും.  ഈ ഇടയായി സോഷ്യൽ മീഡിയയിൽ ആനയുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് തരംഗം സൃഷ്ടിക്കുന്നത്. ചില വീഡിയോകൾ കണ്ടാൽ അത്രയ്ക്ക് മനോഹരമായിരിക്കും അത് നമുക്ക് വീണ്ടും വീണ്ടും കാണാനും തോന്നും.  അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  

Also Read: Viral Video | ആന സംസാരിക്കുന്നത് കണ്ടിട്ടുണ്ടോ? രസമാണ്

വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും മൃഗശാലയിൽ സന്ദർശനത്തിനെത്തിയ കുട്ടിയുടെ ഷൂ അബദ്ധത്തിൽ ആനയെ പാർപ്പിച്ചിരിക്കുന്ന വേലിക്കെട്ടിനുള്ളിലേക്ക് വീഴുന്നതും ആന ആ ഷൂ തുമ്പിക്കൈകളിൽ കോരിയെടുത്ത് കുട്ടിക്ക് തിരികെ നൽകുന്നതും. ചൈനയിലെ ഷാങ് ഡോങ് പ്രവിശ്യയിലുള്ള മൃഗശാലയിൽ നിന്നുള്ള ഈ ഹൃദ്യമായ രംഗമാണ് ഇപ്പോൾ  വൈറലാകുന്നത്.  മൗണ്ടേൻ എന്ന ആനയാണ് കുട്ടിയുടെ ഷൂ മടക്കി നൽകിയിരിക്കുന്നത്.  മൗണ്ടേൻ ചെറുപ്പം മുതലേ സാമർത്ഥ്യമുള്ള മിടുക്കനായ ആനയാണെന്നാണ് മൃഗശാല അധികൃതർ പറയുന്നത്. ഇവന് ആളുകളുമായി അടുത്തിടപഴകാനും വളരെയിഷ്ടമാണ്. അതായിരിക്കാം ആനയുടെ ഈ പെരുമാറ്റത്തിനു പിന്നിലെ രഹസ്യം. വീഡിയോ കാണാം...

Also Read: Viral Video: ഒന്ന് തൊട്ടതേയുള്ളൂ... വരനെ പഞ്ഞിക്കിട്ട് വധു..! വീഡിയോ വൈറൽ

Also Read: രാജവെമ്പാലയുടെ വാലിൽ പിടിക്കാൻ ശ്രമിച്ച യുവാവിന്റെ നേർക്ക് ചീറ്റിക്കൊണ്ട് പാമ്പ്..! വീഡിയോ വൈറൽ

സന്ദർശകരിലാരോ പകർത്തിയ ഈ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് വൈറലാകാൻ തുടങ്ങിയത്.  വളരെ ചുരുങ്ങിയ സമയം കൊണ്ട് ഈ വീഡിയോ ലക്ഷക്കണക്കിനാളുകളാണ് കണ്ടിരിക്കുന്നത്. ആനയുടെ വിവേചനശക്തി അപരമെന്നാണ് വീഡിയോ കണ്ടവരൊക്കെ പറയുന്നത്.  എന്ത് ശ്രദ്ധയോടെയാണ് തറയിൽ കിടന്ന ഷൂ ആന തുമ്പിക്കൈയിലെടുത്ത ശേഷം ഉയർത്തി കുട്ടിയുടെ കൈകളിലേക്ക് മടക്കി നൽകുന്നത്. ശരിക്കും വീഡിയോ നമ്മൾ കണ്ടിരുന്നുപോകും.  മാത്രമല്ല നമുക്ക് ഈ വീഡിയോ വീണ്ടും വീണ്ടും കാണാനും തോന്നും.  വൈറലാകുന്ന ഈ വീഡിയോ YouTube- ലൂടെയാണ് പ്രചരിക്കുന്നത്. വീഡിയോയ്ക്ക് ചുരുങ്ങിയ സമയം കൊണ്ടുതന്നെ 64404 വ്യൂസും 1.1k ലൈക്‌സും ലഭിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News