Viral Video: നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നിരവധി വീഡിയോകളാൽ നിറഞ്ഞിരിക്കുന്ന ലോകമാണ് സോഷ്യൽ മീഡിയ എന്നത് നമുക്ക് ഏവർക്കും അറിയാവുന്ന കാര്യമാണ്. ഓരോ സെക്കന്റിലും ആയിരക്കണക്കിന് വീഡിയോകളാണ് ഇവിടെ അപ്‌ലോഡ് ചെയ്യുന്നത്.  ഒന്ന് റിലാക്‌സാകാൻ എല്ലാവരും ആശ്രയിക്കുന്ന ഒരു മാധ്യമം കൂടിയാണ്.  ഇവിടെ അപ്‌ലോഡ് ചെയ്യുന്ന ചില വീഡിയോകൾ കണ്ടാൽ നമുക്ക് ചിരി നിർത്താൻ വളരെ പ്രയാസകരമായിരിക്കും.  അത്തരത്തിലുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: പാമ്പിനെ തൊട്ടതേയുള്ളു.. പിന്നെ കാണിക്കുന്ന ഡ്രാമ കണ്ടോ? വീഡിയോ വൈറലാകുന്നു


വീഡിയോ ഒരു കുരങ്ങനുമായി ബന്ധപ്പെട്ടതാണ്. കുരങ്ങന്മാരുടെ നിരവധി വീഡിയോകൾ  സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. പൊതുവെ കുരങ്ങുകളുടെ മാനസികാവസ്ഥ പ്രവചിക്കാൻ പ്രയാസമാണെന്നാണ് പറയുന്നത്. ഒരു നിമിഷം അവ നിശബ്ദരായിരുന്നാൽ അടുത്ത നിമിഷം അവർ ബഹളം വയ്ക്കും.  എന്തായാലും സ്വന്തം രൂപം കണ്ണാടിയിൽ കണ്ട കുരങ്ങൻ കാട്ടികൂട്ടുന്ന ചേഷ്ടകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.  ഈ വീഡിയോ കണ്ടാൽ ചിരി നിർത്താൻ നിങ്ങളും കഷ്ടപ്പെടും എന്ന കാര്യത്തിൽ സംശയം വേണ്ട.


Also Read: Viral Video: കളി ആനയോട്.. ഒടുവിൽ കണ്ടം വഴി ഓടി കാണ്ടാമൃഗം..! വീഡിയോ വൈറൽ


കുരങ്ങന്മാർ ശല്യം തുടങ്ങിയാൽ പിന്നെ പറയുകയും വേണ്ട. റോഡിലൂടെ നടക്കുന്നവരിൽ നിന്ന് സാധനങ്ങൾ തട്ടിയെടുക്കുക, വഴിയാത്രക്കാരുടെ തോളിൽ ഇരുന്ന് തലമുടി വലിക്കുക, വസ്ത്രങ്ങൽ വലിച്ചു കീറുക എന്നിങ്ങനെ പലവിധത്തിലാണ് ഇവർ ആളുകളെ ബുദ്ധിമുട്ടിക്കുന്നത്.  ഇതുകൊണ്ടുതന്നെ പല ക്ഷേത്രങ്ങളിലും കുരങ്ങുകളെ സൂക്ഷിക്കുക എന്ന അറിയിപ്പ് ബോർഡുകൾ നാം കണ്ടിട്ടുണ്ട്. എങ്കിലും ഇപ്പോൾ വൈറലാകുന്ന കുരങ്ങന്റെ വീഡിയോ ശരിക്കും രസകരമാണ് കേട്ടോ. വൈറലായ ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയുന്നത് കുരങ്ങന്റെ അപൂർവമായ ചേഷ്ടകളാണ്.   ഒരു കുരങ്ങൻ പെട്ടെന്ന് ഒരു വീടിന്റെ മേൽക്കൂരയിൽ എത്തുന്നു. ഇവിടെ ഭിത്തിയിൽ ഒരു വലിയ കണ്ണാടി സ്ഥാപിച്ചിട്ടുണ്ട്. കണ്ണാടിയിൽ സ്വന്തം പ്രതിബിംബം കണ്ട കുരങ്ങൻ ഒന്ന് ഞെട്ടി, പിന്നെ എന്താണ് കട്ടികൂട്ടുന്നതെന്ന് വീഡിയോ കണ്ടുതന്നെ മനസിലാക്കണം. വീഡിയോ കാണാം...  


Also Read: Neecha Bhang Rajayoga 2023: വരുന്ന 20 ദിവസം ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനനേട്ടം!



Also Read: Rahu Fav Zodiac: ഈ രാശിക്കാർ രാഹുവിന് പ്രിയപ്പെട്ടവർ, നിങ്ങളും ഉണ്ടോ?


വീഡിയോയിൽ തന്റെ പ്രതിബിംബം കണ്ട് അത് താനാണെന്ന് മനസിലാകാതെ കണ്ണാടിയിൽ അത്ഭുതത്തോടെ നോക്കുന്ന കുരങ്ങനെ  നിങ്ങൾക്ക് കാണാൻ കഴിയും.  മാത്രമല്ല താൻ ചെയ്യുന്നതൊക്കെ കണ്ണാടിയിലുള്ള കുരങ്ങനും ചെയ്യുന്നത് കണ്ട് ശരിക്കും ഞെട്ടിപ്പോകുകയാണ് കുരങ്ങൻ.  ഈ കുരങ്ങൻ തന്നെ കളിയാക്കുന്നതാണോ എന്നുപോലും പാവത്തിന് തോന്നുന്നുണ്ട്.   പിന്നെ കാണുന്നത് കണ്ണാടിയിലെ തന്റെ പ്രതിബിംബവുമായി വിചിത്രമായി കളിക്കുന്ന കുരങ്ങനെയാണ്.  എന്തായാലും വിഡിയോകണ്ടാൽ നമ്മൾ ചിരിച്ചു മരിക്കും.   കുരങ്ങിന്റെ വൈറലാകുന്ന രസകരമായ ഈ വീഡിയോ The Khurapati Indian എന്ന യുട്യൂബിലിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  കുറച്ചു പഴക്കമുള്ള ഈ വീഡിയോ ഇപ്പോൾ വീണ്ടും വൈറലാകുകയാണ്.  വീഡിയോയ്ക്ക് ഇതുവരെ 2.7 M വ്യൂസും 20 k ലൈക്‌സും ലഭിച്ചിട്ടുണ്ട്.  ഒപ്പം ധാരാളം കമന്റുകളും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.