Viral Video: രാത്രി സഞ്ചാരത്തിനിറങ്ങി സിംഹങ്ങൾ, പിന്നെ കണ്ടത് ഭയന്നോടുന്നത്; ഇതാണ് സംഭവം! വീഡിയോ
Viral Video: ഗുജറാത്തിൽ നിന്നുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കാള സിംഹങ്ങളെ ആക്രമിക്കുന്ന ഞെട്ടിക്കുന്ന ഒരു വീഡിയോയാണിത്.
സിംഹങ്ങൾ ആക്രമണകാരികളായ മാംസഭുക്കുകളായി അറിയപ്പെടുന്നു. സിംഹങ്ങളുടെ പിടിയിൽ അകപ്പെടുന്ന ഇര രക്ഷപ്പെടുക എന്നത് അത്ര എളുപ്പത്തിൽ സാധിക്കുന്ന ഒന്നല്ല. ഭാഗ്യം ഉണ്ടെങ്കിൽ മാത്രമെ സിംഹത്തിന്റെ പിടിയിൽ നിന്ന് ഇരയ്ക്ക് രക്ഷപ്പെടാൻ സാധിക്കുകയുള്ളൂ. ഏത് വശത്ത് നിന്നാണ് ഇവ ആക്രമിക്കുന്നതെന്ന് പറയാൻ സാധിക്കില്ല. കാട്ടിലെ മൃഗങ്ങളെ മാത്രമല്ല ഇവ മനുഷ്യരെയും ആക്രമിക്കാറുണ്ട്. ഒറ്റയ്ക്കും കൂട്ടമായുമൊക്കെ സിംഹങ്ങൾ ഇരയെ ആക്രമിക്കും. അതുകൊണ്ട് തന്നെ ഇവയുടെ പിടിയിൽ നിന്ന് രക്ഷപ്പെടുക വളരെ ബുദ്ധിമുട്ടാണ്.
അത്തരത്തിൽ സിംഹങ്ങൾ ആക്രമണം നടത്തുന്നതിന്റെ നിരവധി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ലഭ്യമാണ്. ഇവയെ പോലെ തന്നെ ആക്രമണകാരികളായ മൃഗമാണ് കാള. അവയുടെ നിയന്ത്രണം നഷ്ടപ്പെട്ടാൽ പിന്നെ ഇവ ആക്രമണകാരികളായി മാറും. സിംഹം ഉൾപ്പെടെ മറ്റ് മൃഗങ്ങളെ ഇവ ആക്രമിക്കും. മനുഷ്യർക്ക് നേരെയും ഇവയുടെ ആക്രമണമുണ്ടാകും.
Also Read: Viral Video: ക്യാമറ കണ്ടാൽ പിന്നെ ഒന്നും നോക്കൂല, ഇവൻ പുലി തന്നെ!!! വീഡിയോ വൈറൽ
കാള സിംഹങ്ങളെ ആക്രമിക്കുന്ന ഞെട്ടിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഗുജറാത്തിലാണ് സംഭവം നടന്നതെന്നാണ് വീഡിയോയിൽ നിന്നും മനസിലാകുന്നത്. രാത്രിയിൽ കുറെ സിംഹങ്ങൾ റോഡിലൂടെ നടക്കുന്നതാണ് ആദ്യം വീഡിയോയിൽ കാണുന്നത്. എന്നാൽ പെട്ടെന്ന് ഇവ തിരിഞ്ഞ് ഓടാൻ തുടങ്ങുന്നതാണ് കാണുന്നത്. അപ്രതീക്ഷിതമായി എവിടുന്നോ വന്ന ഒരു കാള സിംഹങ്ങളെ പിന്തുടരുന്നതും ഇവ ഭയന്ന് ഓടുന്നതും വീഡിയോയിൽ വ്യക്തമാണ്.
ഇതിനിടെ, കാളയിൽ നിന്ന് രക്ഷപ്പെട്ട് ഒരു സിംഹം ഒരു വശത്തേക്ക് മാറി. ഇത് കണ്ട് നിന്ന ചിലർ പകർത്തിയ ദൃശ്യങ്ങളാണ് വൈറലാകുന്നത്. മറ്റ് സിംഹങ്ങളെ കാള തുരത്തുന്നത് വീഡിയോയിൽ കാണാം. Hasna Zaroori Hai എന്ന ഉപയോക്താവ് ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയാണിത്. വീഡിയോ കാണുന്നവരെ ഇത് അത്ഭുതപ്പെടുത്തുമെങ്കിലും ഗുജറാത്തിലെ ഗിർ വനത്തിന്റെ സമീപ പ്രദേശങ്ങളിൽ ഇത്തരം സംഭവങ്ങൾ വളരെ സാധാരണമാണെന്ന് മറ്റു ചിലർ അവകാശപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...