പ്രേതങ്ങളെ കുറിച്ചും പ്രേതബാധയെ കുറിച്ചും കേള്‍ക്കാത്തവര്‍ ഉണ്ടാവില്ല. ശരിക്കും പ്രേതമുണ്ടോ എന്ന് ചോദിച്ചാല്‍ അതിന് കൃത്യമായ ഉത്തരവും ഇല്ല. എന്തായാലും ഒരു വലിയ വിഭാഗം ആളുകള്‍ പ്രേതങ്ങളില്‍ വിശ്വസിക്കുന്നുണ്ട്. അവരുടെ അനുഭവങ്ങളുടെ മറ്റുള്ളവരുടെ കഥകളും എല്ലാം ചേര്‍ന്നാണ് ഇത്തരം വിശ്വാസങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. എന്തായാലും പ്രേതകഥകള്‍ക്ക് ഈ ലോകത്ത് പഞ്ഞമൊന്നും ഇല്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

കഥകള്‍ മാത്രമല്ല, ചിലര്‍ ചിത്രങ്ങളും വീഡിയോകളും എല്ലാം പ്രേതമുണ്ടെന്ന് സ്ഥാപിക്കാന്‍ ഉയര്‍ത്തിക്കാണിക്കാറുണ്ട്. വേണമെങ്കില്‍ ചിലര്‍ക്കെങ്കിലും അങ്ങനെ പറയാന്‍ പറ്റുന്ന ഒരു വീഡിയോയെ കുറിച്ചാണ് ഇനി പറയുന്നത്. സംഗതി സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍ ആണ്.


Read Also: കാറിന്റെ സ്പീക്കറില്‍ നിന്ന് വെള്ളച്ചാട്ടം! മഹീന്ദ്ര സ്‌കോര്‍പിയോ- എന്‍ വെള്ളച്ചാട്ടത്തിന് താഴെ നിര്‍ത്തിയപ്പോള്‍ സംഭവിച്ചത്... വീഡിയോ വൈറല്‍


ഉത്തര്‍ പ്രദേശില്‍ ഡ്രൈവറില്ലാതെ ഒരു ട്രാക്ടര്‍ തനിയെ സ്റ്റാര്‍ട്ട് ആവുകയും ഒരു കട ഇടിച്ചു തകര്‍ക്കുകയും ചെയ്തു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് 'പ്രേതം കയറി ട്രാക്ടര്‍' എന്ന പേരില്‍ വൈറലായിരിക്കുന്നത്. ഉത്തര്‍ പ്രദേശിലെ ബിജ്‌നോര്‍ കോത്വാലി സിറ്റി പോലീസ് സ്‌റ്റേഷന് മുന്നില്‍ വച്ചായിരുന്നു സംഭവം. തലേന്നായിരുന്നു പോലീസ് സ്‌റ്റേഷനില്‍ വച്ച് സമാധാന്‍ ദിവസ് ആചരിച്ചത്.


പലരും ട്രാക്ടറുകളിലും കാറുകളിലും ആയിട്ടാണ് പരിപാടിയ്ക്കായി എത്തിയത്. അതില്‍ ഒരാള്‍ ആയിരുന്നു കിഷന്‍ കുമാര്‍. ഇദ്ദേഹം തൊട്ടടുത്തുള്ള ഒരു ഷൂ ഷോറൂമിന് മുന്നിലാണ് തന്റെ ട്രാക്ടര്‍ പാര്‍ക്ക് ചെയ്തിരുന്നത്. സംഭവം നടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ഈ ട്രാക്ടര്‍ സ്റ്റാര്‍ട്ട് ആകുന്നേ ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് മറ്റാരും ഇല്ലാതെ സ്വയം സ്റ്റാര്‍ട്ട് ആയി ഷൂ ഷോറൂമിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കടയുടെ മുന്നിലെ ഗ്ലാസ്സും മറ്റും തകര്‍ത്തിട്ടാണ് ട്രാക്ടര്‍ ഒടുവില്‍ നിന്നത്.


Read Also: കാല് നിലത്തുറയ്ക്കാത്ത ആ പരസ്യ ചുംബനത്തിന് പിറകില്‍... സത്യം വെളിപ്പെടുത്തി നടി; വൈറല്‍ ചുംബന വീഡിയോ...


എന്തായാലും കടയുടമ ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്താണ് സംഭവിച്ചത് എന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് പോലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാല്‍ ട്രാക്ടര്‍ ആരെങ്കിലും സ്റ്റാര്‍ട്ട് ചെയ്യുന്നത് സിസിടിവിയില്‍ കാണുന്നില്ല എന്നതാണ് പ്രശ്‌നം.


ട്രാക്ടർ നേരത്തേ സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചിരുന്നു എന്നത് ചില സൂചനകൾ നൽകുന്നുണ്ട്. എന്തെങ്കിലും സാങ്കേതിക തകരാർ കൊണ്ട് ആ സ്മയം സ്റ്റാർട്ട് ആകാതിരുന്ന വണ്ടി, പിന്നീട് തനിയെ സ്റ്റാർട്ട് ആയതായിരിക്കാം എന്നാണ് ചിലർ കരുതുന്നത്. ഉടമ ഒരുപക്ഷേ, വാഹനം ഓഫ് ചെയ്യാൻ വിട്ടുപോയിട്ടുണ്ടാകാം. ഇതിന് ശാസ്ത്രീയമായ വിശദീകരണം അധികം വൈകാതെ തന്നെ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.