ഒരു നടി കാലുറയ്ക്കാതെ നിന്ന്, ക്യാമറകള്‍ക്ക് മുന്നില്‍ ഭര്‍ത്താവിനെ പിടിച്ചുവലിച്ച് നിര്‍ത്തി ചുംബിക്കുന്നു! ഇങ്ങനെ ഒരു വീഡിയോ വൈറല്‍ ആകാന്‍ അധിക സമയമൊന്നും വേണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സംഭവിച്ചതും അത് തന്നെ ആയിരുന്നു.
നടി കഷ്മേര ഷാ ആണ് ഇങ്ങനെ ഒരു വൈറല്‍ വീഡിയോയ്ക്ക് പാത്രമായത്. ചുംബിച്ചത് സ്വന്തം ഭര്‍ത്താവും നടനും ആയ അഭിഷേക് ക്രുഷ്നയേയും. നാല് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഈ വീഡിയോ ഒരു ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്ത് വന്നത്. അതിന് പിറകെ കമന്റുകളുടെ ബഹളമായി. കാലുറയ്ക്കാതെ ഭര്‍ത്താവിനെ ചുംബിച്ച നടി മദ്യലഹരിയില്‍ ആയിരുന്നു എന്നായിരുന്നു പ്രധാന ആക്ഷേപം.
Read Also: 'തലൈവർ 170' വരുന്നു! രജനികാന്തിന്റെ പുതിയ ചിത്രം 'ജയ് ഭീം' സംവിധായകനൊപ്പം
എന്തായാലും ദിവസങ്ങള്‍ക്ക് ശേഷം കഷ്മേര ഷാ ഈ വിഷയത്തില്‍ പ്രതികരണം നടത്തിയിരിക്കുകയാണ്. താന്‍ മദ്യപിച്ച് ലക്കുകെട്ടല്ല അങ്ങനെ ചെയ്തത് എന്നാണ് നടിയുടെ വിശദീകരണം. മാത്രമല്ല, ഒരു പരസ്യ സ്നേഹ പ്രകടനത്തിനായി താന്‍ കൊതിച്ചിരിക്കുകയായിരുന്നു എന്നും അവര്‍ പറയുന്നു. ഇടൈംസിനോടായിരുന്നു നടിയുടെ പ്രതികരണം.
താന്‍ വലിയ തോതില്‍ മദ്യപിച്ചിരുന്നു എന്നും അതുകൊണ്ടാണ് നേരെ നില്ക്കാന് പോലും കഴിയാതിരുന്നത് എന്നും ആളുകള്‍ ചിന്തിച്ചു. പക്ഷേ, യഥാര്‍ത്ഥ കാരണം അതൊന്നും ആയിരുന്നില്ല. ജെറ്റ് ലാഗ് ആയിരുന്നു പ്രശ്നം. ലോസ് ആഞ്ജലീസില്‍ നിന്ന് മടങ്ങിയെത്തിയ ഉടനെ ആയിരുന്നു ആ പാര്‍ട്ടിയ്ക്ക് പോയത്. അതുകൊണ്ട് തന്നെ തനിക്ക് നേരെ നില്ക്കാന് പോലും സാധിച്ചിരുന്നില്ല. എന്തായാലും അതിന് മുമ്പ് താന്‍ ഒരു ഗ്ലാസ് വൈന്‍ കുടിച്ചിരുന്നു. ഇനി ആതായിരുന്നോ പ്രശ്നത്തിന് കാരണം എന്ന് അറിയില്ലെന്നും നടി പ്രതികരിച്ചു.
താന്‍ ഭര്‍ത്താവിനെ തന്നോട് വലിച്ചുചേര്‍ത്ത് നിര്‍ത്തുകയും പരസ്യമായി സ്നേഹ പ്രകടനം നടത്തുകയും ചെയ്തു. അതിന് കാരണം, ഏറെ നാളായി തങ്ങള്‍ പരസ്പരം കണ്ടിട്ടുണ്ടായിരുന്നില്ല എന്നതാണ്. ഏതാണ്ട് മൂന്നാഴ്ചയോളമായിരുന്നു പരസ്പരം കണ്ടിട്ട്. താന്‍ ആണെങ്കില്‍ ഒരു പരസ്യ സ്നേഹപ്രകടനത്തിനായി കൊതിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ടാണ് ഭര്‍ത്താവിനെ പരസ്യമായി ചുംബിച്ചത്. തന്റെ കുഞ്ഞുങ്ങളേയും താന്‍ മിസ്സ് ചെയ്തിരുന്നു എന്നും കഷ്മേര ഷാ പറഞ്ഞു. എന്തായാലും കുടുംബ സമേതം ലോസ് ആഞ്ജലീസിലേക്ക് അടുത്ത ഹോളിഡേ ട്രിപ് പ്ലാന്‍ ചെയ്തിരിക്കുകയാണ് ഇവര്‍.
1996 മുതല്‍ സിനിമാഭിനയ രംഗത്തുള്ള ആളാണ് കഷ്മേര ഷാ. നാല്പതില് അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 2019 ല്‍ ഒരു സിനിമ സംവിധാനം ചെയ്യുകയും ചെയ്തു. 2006 ലെ ബിഗ് ബോസ് സീസണ് വണ്ണിലും 2020 ലെ ബിഗ് ബോസ് സീസണ് 14 ലും മത്സരാര്‍ത്ഥിയായിരുന്നു. ഒട്ടനവധി ടിവി സീരിയലുകളിലും ടെലിവിഷന്‍ ഷോകളിലും ഇവര്‍ പങ്കെടുത്തിട്ടുണ്ട്. 2001 ല്‍ ബ്രാഡ് ലിസ്റ്റര്മാനെ വിവാഹം ചെയ്തെങ്കിലും 2007 ല്‍ വേര്‍പിരിഞ്ഞു. പിന്നീട് 2012 ല്‍ ആണ് ക്രുഷ്ന അഭിഷേകിനെ വിവാഹം കഴിക്കുന്നത്. രണ്ട് കുഞ്ഞുങ്ങളുണ്ട് ഇവര്‍ക്ക്. കഷ്മേരയേക്കാള് 11 വയസ്സ് ഇളയതാണ് ക്രുഷ്ന അഭിഷേക് എന്ന പ്രത്യേകതയും ഉണ്ട്.
അഭിഷേക് ശർമ എന്നാണ് യഥാർത്ഥ പേര്. എന്നാൽ തന്റെ സ്ക്രീൻ നെയിം ആയ ക്രുഷ്ന ചേർത്താണ് അഭിഷേക് അറിയപ്പെടുന്നത്. നടൻ എന്നതിലുപരി അറിയപ്പെടുന്ന സ്റ്റാൻഡ് അപ് കൊമേഡിയൻ കൂടിയാണ് അഭിഷേക്. സോണി ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന കോമഡി സർക്കസ് എന്ന സ്റ്റാൻഡപ് കോമഡി പരിപാടിയിലൂടെയാണ് ശ്രദ്ധ നേടിയത്. കോമഡി നൈറ്റ്സ് ബച്ചാവോ, ദി കപിൽ ശർമ ഷോ തുടങ്ങിയവയിലും പങ്കെടുത്തിട്ടുണ്ട്. നാൽപതോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...