Lizard Drinking Tea Viral Video : പല്ലി ഇല്ലാത്ത വീട് ഈ ഭൂമിയിൽ തന്നെ ഇല്ലെന്ന് പറയാം. പൊതുവെ ഉപദ്രവകാരി അല്ലെങ്കിലും പല്ലി എന്ന പറയുന്ന ഉരകത്തെ ആർക്കും അത്രയ്ക്ക് ഇഷ്ടമല്ല. ഒന്നാമത് അതിന് കാണുമ്പോൾ തോന്നുന്ന ഒരു ബുദ്ധിമുട്ട് രണ്ടാത് അത് കാഷ്ഠിച്ച് ഭിത്തി മുഴുവൻ വൃത്തികേട് ആക്കുറുമുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇവയെ എന്തൊക്കെ ചെയ്ത് ഓടിച്ചാലും അത് വീണ്ടും വരികെ തന്നെ ചെയ്യും. പൊതുവെ ചെറിയ ചെറിയ പ്രാണികളാണ് പല്ലികൾ ഭക്ഷിക്കാറുള്ളത്. അപ്പോൾ പല്ലി ഇത്തിരി ചായ കുടിച്ചാലോ? അതെ പല്ലി ചായ കുടിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്. 


ALSO READ : Viral Video: പെൺകുട്ടിയെ ബൈക്കിന് മുന്നിലിരുത്തി സ്റ്റണ്ട് ചെയ്യാൻ ശ്രമിച്ച് യുവാവ്, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ


കർണാടകയിലെ കൊപ്പൽ ജില്ലിയിൽ നിന്നെടുത്ത വീഡിയോയിലാണ് പല്ലി ഗ്ലാസിൽ വലിഞ്ഞ് കയറി ചായ കുടിക്കുന്നത് കാണാൻ ഇടയായത്. പല്ലി ചായ കുടിക്കുന്നത് കണ്ട ഒരാൾ അത് ക്യാമറയിൽ ചിത്രീകരിക്കുകയായിരുന്നു. പിന്നീട് അത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ വൈറലാകുകയും ചെയ്തു.


ചായ നിറച്ചിരുന്ന ഗ്ലാസിൽ വലിഞ്ഞ് കയറി അതിന്റെ അഗ്രഭാഗത്തെത്തി ഒരോ തുള്ളി തുള്ളിയായിട്ടാണ് പല്ലി ചായകുടിക്കുന്നത്. വീഡിയോ കാണാം




ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.