Viral Video: വേനൽക്കാലമല്ലേ, മാമ്പഴം ചേർത്തൊരു നൂഡിൽസ് ആയാലോ? സോഷ്യൽ മീഡിയയിൽ വൈറലായ `മാംഗോ നൂഡിൽസ്`
ദി ഗ്രേറ്റ് ഇന്ത്യൻ ഫുഡി എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കിട്ട വീഡിയോ ആണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
കുട്ടികൾ തുടങ്ങി മുതിർന്നവരെ ഏറ്റവും പ്രിയപ്പെട്ട ഒരു ഭക്ഷണമാണ് ഇന്ന് നൂഡിൽസ്. വിവിധ ഫ്ലേവറിലുള്ള അതിന്റെ മസാലകൾ തന്നെയാണ് നൂഡിൽസ് ഇഷ്ടപ്പെടാൻ കാരണവും. വ്യത്യസ്ത കമ്പനികളുടെ വിവിധ തരം നൂഡിൽസുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ മാമ്പഴം ഫ്ലേവറിൽ ഒരു നൂഡിൽസ് കഴിച്ചിട്ടുണ്ടോ? മാമ്പഴം ചേർത്ത് നൂഡിൽസ് ഉണ്ടാക്കുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയയിൽ വൈറലാകുന്നത്. വേനൽക്കാലം ആയത് കൊണ്ടാകാം മാമ്പഴം ചേർത്തൊരു നൂഡിൽസ് ഉണ്ടാക്കാൻ തോന്നിയത്.
ദി ഗ്രേറ്റ് ഇന്ത്യൻ ഫുഡി എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കിട്ട വീഡിയോ ആണ് വൈറലായിക്കൊണ്ടിരിക്കുന്നത്. തെരുവിൽ കച്ചവടം ചെയ്യുന്ന ഒരു സ്ത്രീ തവയിൽ വെണ്ണയും മാഗി മസാലയും ചേർത്തിളക്കിയ ശേഷം മാഗി നൂഡിൽസും വെള്ളവും ഒഴിക്കുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. തുടർന്ന് അവർ നൂഡിൽസിൽ ഏതാണ്ട് ഒരു കുപ്പിയോളം സ്ലൈസ് (മാംഗോ ജ്യൂസ്) ചേർക്കുന്നു. നൂഡിൽസ് ഉണ്ടാക്കിയ ശേഷം അത് ഒരു പ്ലേറ്റിൽ വിളമ്പി മാങ്ങയുടെ തൊലി കളഞ്ഞ് മുകളിൽ കഷ്ണങ്ങളായി മുറിച്ചിടുന്നതും വീഡിയോയിൽ കാണാം. തുടർന്ന് പ്ലേറ്റിന്റെ സൈഡിലായി സ്ലൈസ് കുറച്ച് കൂടി ഒഴിക്കുന്നുണ്ട്.
Also Read: Viral Video:ശരീരമാസകലം തീ കത്തിച്ച് വധു വരൻമാർ, കല്യാണ വീഡിയോ കണ്ടോ
144k-ലധികം ആളുകൾ വീഡിയോ കാണുകയും 4,900 ലൈക്കുകളും അതിന് ലഭിച്ചു. എന്നാൽ ഭക്ഷണത്തിലുള്ള ഇത്തരം പുതിയ കണ്ടുപിടിത്തങ്ങൾ കാഴ്ചക്കാരെ അസ്വസ്ഥാരാക്കുന്നു എന്ന് വേണം കമന്റുകളിൽ നിന്ന് മനസിലാക്കാൻ. ഒരുപാട് ഫുഡ് വെറൈറ്റികൾ പലരും ചെയ്യുന്നത് നമ്മൾ നിത്യവും കാണാറുണ്ട്. എന്നാൽ വിചിത്രമായ ഈ കോമ്പോ കാണുന്നവനെ ആകെ അസ്വസ്ഥനാക്കുന്നതാണ്. നിരവധി പേരാണ് വിചിത്രമായ ഫുഡ് കോമ്പോയ്ക്ക് എതിരായി കമന്റ് ചെയ്തിരിക്കുന്നത്. തങ്ങളുടെ ഇഷ്ടപ്പെട്ട രണ്ട് സാധനങ്ങൾ അങ്ങനെ നശിപ്പിക്കേണ്ടിയിരുന്നില്ല എന്ന തരത്തിലാണ് കമന്റുകൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...