ഗുജറാത്തി ഭാഷയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് കയ്യടി നേടി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മേധാവി. ജാംനഗറിലെ ലോകാരോഗ്യ സംഘടന- പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ ആഗോള കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ​ഗുജറാത്തി ഭാഷയിൽ സംസാ​രിച്ചത്. ​ഗുജറാത്തി ഭാഷയിൽ ലോകാരോ​ഗ്യ സംഘടന മേധാവി സംസാരിക്കുന്നതിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. ഡബ്ല്യുഎച്ച്ഒ മേധാവിയുടെ അഭിസംബോധന പ്രസം​ഗത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി കയ്യടിക്കുന്നതും വീഡിയോയിൽ കാണാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

"കേം ചോ ബധാ?" (എല്ലാവരും എങ്ങനെയുണ്ട്) എന്ന് ചോദിച്ചാണ് ഡോ. ഗെബ്രിയേസസ് പ്രസം​ഗം തുടങ്ങുന്നത്. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ഗ്ലോബൽ സെന്റർ ഫോർ ട്രഡീഷണൽ മെഡിസിൻ (ജിസിടിഎം) തറക്കല്ലിടൽ ചടങ്ങിൽ ഗുജറാത്തിലെ ജാംനഗറിൽ എത്തിയതായിരുന്നു ഡബ്ല്യുഎച്ച്ഒ മേധാവി. 



 


Also Read: Viral video: ബോട്ടിൽ നിന്നും വെള്ളത്തിലേക്കൊരു അത്യു​ഗ്രൻ ചാട്ടം​; കാട്ടിലേക്ക് മടങ്ങി കടുവ- വീഡിയോ വൈറൽ


"ഞങ്ങൾ ആരംഭിക്കുന്ന കേന്ദ്രം, തെളിവുകൾ അടിസ്ഥാനമാക്കിയുള്ള പരമ്പരാഗത വൈദ്യശാസ്ത്രത്തെ ശക്തിപ്പെടുത്തുന്നതിന് ശാസ്ത്രത്തിന്റെ ശക്തി പ്രയോജനപ്പെടുത്താൻ സഹായിക്കും. ഈ സുപ്രധാന സംരംഭത്തെ പിന്തുണച്ചതിന് പ്രധാനമന്ത്രി മോദിയോടും ഇന്ത്യൻ സർക്കാരിനോടും നന്ദി പറയുന്നു", ഡോ. ഗെബ്രിയേസസ് പറഞ്ഞു. 


Also Read: Viral video: പശുക്കിടാവിനെ ആക്രമിച്ച് പെരുമ്പാമ്പ്; വീഡിയോ


തനിക്ക് ഇന്ത്യയുമായുള്ള ബന്ധത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു."എനിക്ക് ഇന്ത്യയുമായി ഒരു പ്രത്യേക ബന്ധമുണ്ട്. ഞാൻ ഹൈസ്കൂൾ പഠിക്കുമ്പോഴും പിന്നീട് യൂണിവേഴ്സിറ്റിയിലും ഇന്ത്യയിൽ നിന്നുള്ള അധ്യാപകരാണ് എന്നെ പഠിപ്പിച്ചത്." ബോളിവുഡ് സിനിമകൾ കണ്ടാണ് താൻ വളർന്നതെന്നും ഗെബ്രിയേസസ് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.