പാമ്പുകളെ പൊതുവേ മിക്കവർക്കും ഭയമാണ്. വലിപ്പമുള്ള പാമ്പോ, ചെറുതോ, വിഷമുള്ളതോ ഇല്ലാത്തതോ എന്തുമാകട്ടെ പാമ്പ് എന്ന് കേൾക്കുമ്പോൾ തന്നെ പേടി തോന്നും. പാമ്പുകൾ ഇരപിടിക്കുന്ന വീഡിയോകൾ പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ വളരെ വൈറലാകാറുണ്ട്. സമാനമായ ഞെട്ടിക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്. ദൃശ്യങ്ങളിൽ ഒരു പശുക്കിടാവിനെ ഒരു വലിയ പെരുമ്പാമ്പ് ആക്രമിക്കുന്നത് കാണാൻ സാധിക്കും.
വീഡിയോയിൽ, 10 അടി നീളമുള്ള പെരുമ്പാമ്പ് പശുക്കിടാവിന്റെ കാലിൽ കടിച്ചുതൂങ്ങിക്കിടക്കുന്നതായി കാണാം. കാലിൽ കടിയേറ്റെങ്കിലും പശുക്കിടാവ് പെരുമ്പാമ്പിനേയും കൊണ്ട് ഓടുന്നത് വീഡിയോയിൽ കാണാം. പശുക്കിടാവ് ഓടിയിട്ടും പെരുമ്പാമ്പ് കാലിൽ നിന്ന് വിട്ടിരുന്നില്ല. പെരുമ്പാമ്പ് പശുക്കുട്ടിയെ ഭക്ഷണമാക്കിയോ അതോ പശുക്കുട്ടി രക്ഷപ്പെട്ടോ എന്ന് വീഡിയോയിൽ കാണിക്കുന്നില്ല.
ALSO READ: Viral: ചോക്ലേറ്റ് വാങ്ങാൻ ഇന്ത്യൻ അതിർത്തി നീന്തിക്കടന്ന് ബംഗ്ലാദേശ് പയ്യൻ, അവസാനം ജയിലിൽ
വൈൽഡ് ലൈഫ് ആനിമൽ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോ കണ്ടത്. പലരും പശുക്കിടാവിന് എന്ത് സംഭവിച്ചുവെന്നതിൽ ആശങ്കാകുലരാണ്. പശുക്കിടാവിനെ പെരുമ്പാമ്പിൽ നിന്ന് രക്ഷിക്കാൻ സഹായിക്കുന്നതിന് പകരം വീഡിയോ ചിത്രീകരിക്കുന്നത് എന്തിനാണെന്നും പലരും ചോദിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...