കാട്ടിലെ ഏറ്റവും അപകടകാരിയായ മൃഗങ്ങളിൽ ഒന്നാണ് ആന. അവ എന്ത് ചിന്തിക്കുന്നോ അവയുടെ ആക്രമണം എങ്ങനെയാണെന്നോ മുൻകൂട്ടി അറിയാൻ പോലും സാധിക്കില്ല. വനാതിർത്തിയിലുള്ള ഗ്രാമങ്ങളിൽ കാട്ടാനകളെ കൊണ്ടുള്ള ശല്യങ്ങളും നാശനഷ്ടങ്ങളും അടുത്തിടെ മിക്ക ദിവസങ്ങളിലും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. കാട്ടാനകളെ കൊണ്ട് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത് വനാതിർത്തിയിലെ ഗ്രാമങ്ങളിൽ താമസിക്കുന്നവർക്കാണ്. അവർ ഓരോ ദിവസം കഴിഞ്ഞ് ഭയന്ന് തന്നെയാണ്. ഈ പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്നതെല്ലാം അത്രയ്ക്കും ഭീതിപ്പെടുത്തുന്ന അനുഭവങ്ങളാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പല സന്ദർഭങ്ങളിലും ഇവിടങ്ങളിൽ താമസിക്കുന്നവർ ഭാഗ്യത്തിന്റെ പേരിൽ തന്നെ ആനയുടെ മുന്നിൽ നിന്നും ജീവനും കൊണ്ട് രക്ഷപ്പെടുന്ന അവസ്ഥയാണ് ഉണ്ടാകാറുള്ളത്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. തമിഴ്നാട്ടിലെ സത്യമംഗലം വനത്തിനുള്ളിൽ കാട്ടാനയ്ക്ക് മുന്നിൽ നിന്നും അത്ഭുതകരമായി ഒരു വയോധികൻ രക്ഷപ്പെടുന്നതാണ് വീഡിയോ.


ALSO READ : Viral Video: ഹോസ് എടുത്ത് ചീറ്റിച്ച് സ്വയം കുളിക്കുന്ന ആന- ആരും വേണ്ട കൂടെ


വന പാതയിലൂടെ കാട്ടാന നടന്ന് നീങ്ങുകയാണ്. ഈ സമയം ഇതറിയാതെ പാതയുടെ വളവ് വരുന്ന ഭാഗത്ത് ഒരു വയോധികൻ ബൈക്കിൽ എത്തി. വളവ് തിരിഞ്ഞെത്തിയതും നേരെ ആനയുടെ മുന്നിൽ. ആനയെ കണ്ട് ഭയന്ന് വയോധികൻ തന്റെ ബൈക്ക് എങ്ങനെയോ വെട്ടിച്ച് മാറ്റി. സമീപത്ത് കൂടി ബൈക്ക് പോയത് കണ്ട് ആനയും തിരഞ്ഞു നോക്കി. ആ സമയം വയോധികന് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ആനയ്ക്ക് അരികിൽ തന്നെ വന്ന് വീഴുകയുമായിരുന്നു.


അവിടെ കണ്ട് നിന്നവർ എല്ലാവരും കരുതി ആന ആ വയോധികനെ ആക്രമിക്കുമെന്ന്. ബൈക്കിൽ നിന്നും വയോധികൻ ഉടൻ തന്നെ അവിടെ നിന്നും എഴുന്നേൽക്കുകയും ഈ കാഴ്ച കണ്ട് നിന്നവർ ബഹളം വാഹനത്തിന് ഹോൺ മുഴക്കിയും ആനയുടെ ശ്രദ്ധ തിരിക്കുകയും ചെയ്തു. അത്ഭുതം എന്ന തന്നെ പറയാം ഈ സമയം വയോധികൻ ആനയ്ക്കരികിൽ നിന്നും രക്ഷപ്പെട്ടു മാറി. ഇതിൽ എല്ലാം മേലെ താൻ ഒന്നും ചെയ്തിട്ടില്ല, നിങ്ങൾ എന്തിനാണ് ഇങ്ങനെ ബഹളം വെക്കുന്നത് എന്ന മട്ടിൽ ആന എല്ലാവരെയും നോക്കുന്നുണ്ട്. സത്യത്തിൽ ഈ സംഭവം കണ്ട് ആന ഭയന്ന് നിൽക്കുന്നതായിരിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.