ശരീര താപനില ഏറ്റവും അധികം കൂടുതലുള്ള ജീവികളിൽ ഒന്നാണ് ആനകൾ. അത് കൊണ്ട് തന്നെ ശരീരത്തിൽ ചൂട് ക്രമീകരിക്കാൻ അവ എപ്പോഴും ശ്രദ്ധിക്കും. അത് കൊണ്ടാണ് ആനകൾ മണ്ണും ചെളിയുമൊക്കെ ശരീരത്ത് വാരി ഇടുന്നത് കാണുന്നത്. വെള്ളത്തിൽ കിടക്കാനും ഇവയ്ക്ക് ഇഷ്ടമാണ്. നാട്ടാനകളുടെ കാര്യമെടുത്താൽ ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഇവയ്ക്ക് തേച്ചുരച്ച് കുളിക്കണം ആനകളുടെ ആരോഗ്യം നിലനിർത്താൻ ഇത് പ്രധാനമാണ്. ഒപ്പം രക്ത ഒാട്ടം കൃത്യമാക്കാനും ഇത് സഹായിക്കുന്നു.
ഇത്തരത്തിൽ സ്വയം കുളിക്കുന്ന ഒരാനയുടെ ദൃശ്യങ്ങൾ ട്വിറ്ററിൽ വൈറലായിരുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ പങ്ക് വെച്ചത്. ആനകളെ കെട്ടിയിടുന്നതിനോട് എതിർപ്പാണെന്നും എന്നാൽ ആനകളുടെ ബുദ്ധി വൈഭവം തനിക്കിഷ്ടമാണെന്നുമായിരുന്നു അദ്ദേഹം വീഡിയോക്ക് പങ്ക് വെച്ച ക്യാപ്ഷൻ.
I don’t support keeping wild in confinement,
But support the intelligence of elephants…marvellous creatures.
Here taking a bath on his own pic.twitter.com/jZvhF3OJRM— Susanta Nanda (@susantananda3) March 11, 2023
ദൃശ്യങ്ങളിൽ തമിഴ്നാട്ടിൽ നിന്നുള്ളതാണ് വീഡിയോ എന്നാണ് സൂചന. കുളിക്കാനായി ഹോസ് സ്വയം എടുത്ത് മേലാകെ ചീറ്റിക്കുന്ന ആനയാണ് ദൃശ്യങ്ങളിൽ. 30 സെക്കൻറ് മാത്രമാണ് ഇതിൻറെ ദൈർഘ്യം. വളരെ പെട്ടെന്നാണ് വീഡിയോ വൈറലായത്. ഇതുവരെ 3561 പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. 32000-ൽ അധികം പേർ ഇത് കണ്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...