കാമുകി കാമുകന്മാരുടെ തമ്മിലുള്ള രസകരമായ സന്ദർഭങ്ങളുടെ വീഡിയോകളാണ് അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വൈറലാകുന്നത്. ചില വീഡിയോകൾ നമ്മളെ ഒരു നിമിഷമെങ്കിലും ചിരിപ്പിക്കാതിരിക്കില്ല. ചിലതോ നമ്മളെ അതിശപ്പെടുത്തുകയും ചെയ്യും. ഇങ്ങനെ അതിശയിപ്പിക്കുന്ന ദൃശ്യങ്ങൾ പലതും ബോധുപൂർവ്വം വൈറലാകുന്നതിന് വേണ്ടി ചെയ്യുന്നതില്ല എന്നതാണ് സത്യാവസ്ഥ. ഇവയുടെ പ്രത്യേകത എന്തെന്നാൽ ആ വീഡിയോകൾ എത്ര തവണ കണ്ടാലും അവ നമ്മൾ വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്നത്. അങ്ങനെ വീണ്ടും വീണ്ടും നമ്മളെ കാണാൻ പ്രേരിപ്പിക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. നടുറോഡിൽ ബൈക്ക് ഓടിച്ചുകൊണ്ട് കാമുകനും കാമുകിയും ചെയ്യുന്ന സംഭവങ്ങളാണ് എല്ലാവരുടെയും ശ്രദ്ധ ഈ വീഡിയോയിലേക്ക് നയിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബൈക്കിൽ കമിതാക്കൾ യാത്ര ചെയ്യുകയാണ്. ഇതിൽ എന്താണ് പ്രത്യേക എന്നാണോ? ബൈക്ക് ഓടിക്കുന്നത് കാമുകനാണ്. അപ്പോൾ പിന്നിൽ ഇരിക്കേണ്ടി പെൺകുട്ടിയോ? കാമുകന്റെ മുമ്പിലായി മുഖാമുഖമാണ് ഇരിക്കുന്നത്. പെൺകുട്ടിയാകാട്ടെ തന്റെ പ്രിയതമനെ കൈ കൊണ്ടു കാല് കൊണ്ടു സ്നേഹം കൊണ്ട് കെട്ടി വരിഞ്ഞിരിക്കുകയാണ്. 


ALSO READ : Viral Video : പാർക്കിൽ വിളിച്ച് വരുത്തി കാമുകൻ കാമുകിയോട് ചെയ്തത് ; വീഡിയോ വൈറൽ



ഇത് മാത്രമല്ല, ഇടയ്ക്ക് ഇരുവരും തമ്മിൽ ചുംബിക്കുന്നുണ്ട്. അതും കാമുകൻ ബൈക്ക് ഓടിച്ചോണ്ടിരിക്കുമ്പോഴാണ് അവർ തമ്മിൽ ചുംബിക്കുന്നത്. കുറെ നേരെ ഇരുവരും അങ്ങനെ യാത്ര ചെയ്യുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. കർണാടകയുടെ ഗുണ്ടെൽപേട്ടിലാണ് ഇങ്ങനെ സംഭവം നടന്നിരിക്കുന്നത്. വീഡിയോ കാണം.


വിജയിവാണി എന്ന് യുട്യൂബ് ചാനലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ഒന്നര ലക്ഷത്തോളം പേർ ഈ വീഡിയോ കണ്ടു കഴിഞ്ഞു. അതേസമയം ഇവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുക്കണെമെന്നാണ് വീഡിയോ കണ്ടവർ അഭിപ്രായം രേഖപ്പെടുത്തിരിക്കുന്നത്. ഇത് കന്നഡയിലെ അർജ്ജുൻ റെഡ്ഡിയാണെന്നും ചിലർ കമന്റിൽ കുറിച്ചുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ