Viral Video : പാർക്കിൽ വിളിച്ച് വരുത്തി കാമുകൻ കാമുകിയോട് ചെയ്തത് ; വീഡിയോ വൈറൽ

Girlfriend Boyfirend Video കാമുകൻ തന്റെ ജീവിത അഭിലാഷം പോലെ കാമുകിയടോ ആ കാര്യം ചെയ്യുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Dec 7, 2022, 02:27 AM IST
  • സ്കൂൾ കുട്ടികൾക്കിടെയിലുള്ള ഒരു സംഭവമാണ് നടക്കുന്നതെന്ന് വീഡിയോയിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും.
  • ആളൊഴിഞ്ഞ ഇടത്ത് ഒരു പെൺകുട്ടിയും അവളുടെ കാമുകനും എത്തുകയാണ്
  • ആൺകുട്ടി തന്റെ കാമുകിയുടെ കൈയ്യിൽ പിടിച്ച് തന്റെ അടുക്കലേക്ക് നിർത്തുന്നുണ്ട്
Viral Video : പാർക്കിൽ വിളിച്ച് വരുത്തി കാമുകൻ കാമുകിയോട് ചെയ്തത് ; വീഡിയോ വൈറൽ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വൈറലാകുന്നത് കാമുകി കാമുകന്മാരുടെ തമ്മിലുള്ള രസകരമായ സന്ദർഭങ്ങളുടെ വീഡിയോകളാണ്. ചില വീഡിയോകൾ ഒരു നിമിഷമെങ്കിലും നമ്മളെ ചിരിപ്പിക്കും ചിലത് അതിശപ്പെടുത്തുകയും ചെയ്തു. ഈ അതിശയിപ്പിക്കുന്ന വീഡിയോകളിൽ മിക്കതും വൈറലാകുന്നതിന് വേണ്ടി ചെയ്യുന്നതില്ല എന്നതാണ് വാസ്തവം. അവ എത്ര തവണ കണ്ടാലും ആ വീഡിയോകൾ നമ്മൾ വീണ്ടും വീണ്ടും കാണും. അങ്ങെ വീണ്ടും വീണ്ടും നമ്മളെ കാണാൻ പ്രേരിപ്പിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയ വൈറലായി കൊണ്ടിരിക്കുന്നത്. ഒരു പാർക്കിൽ വെച്ച കമിതാക്കൾ ചെയ്യുന്ന സംഭവങ്ങളാണ് എല്ലാവരെയും ഈ വീഡിയോയിലേക്ക് ആകർഷിക്കുന്നത്.

സ്കൂൾ കുട്ടികൾക്കിടെയിലുള്ള ഒരു സംഭവമാണ് നടക്കുന്നതെന്ന് വീഡിയോയിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും. ആളൊഴിഞ്ഞ ഇടത്ത് ഒരു പെൺകുട്ടിയും അവളുടെ കാമുകനും എത്തുകയാണ്. കാമുകനൊപ്പം വേറൊരാളുമുണ്ട് എന്നത് വീഡിയോയിൽ വ്യക്തമാണ്. പെൺകുട്ടി സ്കൂൾ യൂണിഫോമിലുമാണ്. 

ALSO READ : Viral Video: നടുറോഡിൽ പെൺകുട്ടികളുടെ കാല് പിടിച്ച് ആൺകുട്ടികൾ, പിന്നെ സംഭവിച്ചത്! വീഡിയോ വൈറൽ

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Psycho Bihari (@bihari.broo)

ആൺകുട്ടി തന്റെ കാമുകിയുടെ കൈയ്യിൽ പിടിച്ച് തന്റെ അടുക്കലേക്ക് നിർത്തുന്നുണ്ട്. ഈ സമയം കുങ്കമ ചെപ്പിൽ നിന്നും സിന്ധൂരം എടുത്ത് പെൺകുട്ടിയുടെ നെറ്റിയിൽ ചാർത്തുകയാണ് കാമുകൻ. തുടർന്ന് രണ്ട് പേരു സന്തോഷത്തിൽ നിൽക്കുന്നതാണ് വീഡിയോ. തന്റെ ആൺസുഹൃത്ത് തന്റെ നെറ്റിയിൽ സിന്ധൂരം ചാർത്തുമ്പോൾ പെൺകുട്ടിക്ക് നാണം വരുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.

സൈക്കോ ബീഹാരി എന്ന ഇൻസ്റ്റാഗ്രാം പേജാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേർ ഈ വീഡിയോ തമാശ രൂപേണയാണ് കണ്ടിരിക്കുന്നത്. ചില ഈ കുട്ടികളുടെ പ്രവർത്തനത്തെ വിമർശിച്ച് കൊണ്ട് കമന്റുകൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതിനോടകം 2.21 ലക്ഷം പേർ വീഡിയോ കണ്ട് കഴിഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News