Viral Video: നിരവധി വീഡിയോകൾ കൊണ്ട് നിറഞ്ഞു കിടക്കുകയാണ് സോഷ്യൽ മീഡിയ (Social Media) എന്നത് നമുക്ക് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ.  പോരാത്തതിന് ദിനവും ആയിരക്കണക്കിന് വീഡിയോകളാണ് അപ്‌ലോഡ് ചെയ്യുന്നതും. അതിൽ ചിലത് ഏറെ രസിപ്പിക്കുന്നതായിരിക്കാം, ചിലത് ചിന്തിപ്പിക്കുന്നതും.   


COMMERCIAL BREAK
SCROLL TO CONTINUE READING

ഓരോ ദിവസവും പുതുപുത്തൻ ആശയങ്ങളും വീഡിയോകളുമാണ് ഇവിടെ നമുക്ക് കാണാൻ കഴിയുന്നത്.  ചില വീഡിയോകൾ കാണുമ്പോൾ നമുക്ക് നമ്മുടെ കണ്ണുകളെ തന്നെ വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ വരാറുണ്ട്.  അത്തരത്തിലുള്ള ഒരു വീഡിയോയാണ് (Viral Video) ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. 


Also Read: Viral video: പെരുമ്പാമ്പിന്റെ വായിൽ കുടുങ്ങിയ കോഴി, വീഡിയോ വൈറൽ


വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും രണ്ടു ഭീമൻ പെരുമ്പാമ്പുകളുടെയും ഒരു യുവാവിന്റെയും ആത്മബന്ധം.  നിമിഷങ്ങൾക്കകം ഇന്റർനെറ്റിൽ തരംഗം സൃഷ്‌ടിച്ച ഈ വിഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയുന്നത് ഒരു വ്യക്തി തറയിൽ കമഴ്ന്നു കിടക്കുന്നതാണ്.  പെട്ടെന്നാണ് അയാളുടെ അടുത്തേയ്ക്ക്  ഏതാണ്ട് ഇരുപതടിയോളം നീളമുള്ള രണ്ട് ഭീമൻ പെരുമ്പാമ്പുകൾ എത്തുന്നത്.  വീഡിയോ കാണാം...


 



 


വീഡിയോ കാണുമ്പോൾ പെട്ടെന്ന് നമ്മുടെ ശ്വാസം നിലച്ചുപോകുമോ എന്ന് തോന്നുമെങ്കിലും ആ വ്യക്തി എത്ര കൂളായിട്ടാണ് പെരുമ്പാമ്പിനെ കൈകാര്യം ചെയ്യുന്നത് എന്നത് നിങ്ങൾക്ക് മനസിലാകും.  മാത്രമല്ല എന്തൊക്കെയോ അതിനോട് സംസാരിക്കുന്നതായും തലോടുന്നതായും വീഡിയോയിൽ (Viral Video) കാണാം.  


Also Read: Viral Video: ഗ്ലാസിൽ നിന്നും വെള്ളം കുടിക്കുന്ന കരി മൂർഖൻ..!


അത്ഭുതകരമായ കാര്യം എന്നുപറയുന്നത് ആ ഭീമൻ പെരുമ്പാമ്പുകളും അയാളോട്  വലിയ സൗഹൃദത്തോടെയാണ് പെരുമാറുന്നത് എന്നതാണ്.   വീഡിയോ അക്ഷരാർത്ഥത്തിൽ നമ്മെ ഞെട്ടിക്കുന്നതാണ്.  


വൈറലാകുന്ന ഈ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിലെ helicopter_yatra എന്ന പേജിലാണ് പങ്കുവെച്ചിരിക്കുന്നത്.  ഏതാനും മിനിറ്റുകൾ മാത്രമായുള്ള ഈ വീഡിയോയ്ക്ക് നിരവധി ലൈക്കുകളും കമന്റുകളും ലഭിക്കുന്നുണ്ട്. എങ്കിലും ഈ വീഡിയോ (Viral Video) എവിടെ നിന്നാണെന്ന കാര്യത്തിൽ ഒരു വ്യക്തതയുമില്ല. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.