Viral Video: മെട്രോയ്ക്കുള്ളിൽ യുവതിയും യുവാവും തമ്മിൽ പൊരിഞ്ഞ അടി!!! കാരണം കേട്ടാൽ നിങ്ങൾ ഞെട്ടും
Viral Video: ഈ യുവതിയും യുവാവും തമ്മിൽ അടിയുണ്ടായത് ഒരു ടീ ഷർട്ടിന്റെ വിലയെ (T-Shirt Price) ചൊല്ലിയാണ് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?
Viral Video of Girl-Boy Fight: ന്യൂഡൽഹി: നടുറോഡിലെ അടിപിടിയൊക്കെ നമ്മൾ കാണാറുണ്ട്. പക്ഷേ ഒരു മെട്രോയ്ക്കുള്ളിൽ രണ്ട് പേർ അടിയുണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ? ഒരു യുവതിയും യുവാവും തമ്മിലാണ് ഇവിടെ അടി. സംഭവം നടക്കുന്നത് ഡൽഹി മെട്രോയിലാണ് (Delhi Metro). ഇത് കാണുമ്പോൾ നിങ്ങൾ കരുതും ആ യുവാവ് യുവതിയോട് മോശമായി പെരുമാറിയത് കൊണ്ടാകും അടിയുണ്ടായതെന്ന് അല്ലേ? എങ്കിൽ നിങ്ങൾക്ക് തെറ്റി. ഇവർ അടിയുണ്ടാക്കുന്നത് അതിനൊന്നുമല്ല. വെറൈറ്റി ആയിട്ടുള്ള ഒരു കാരണമാണ് ഒരു പൊതു ഇടത്തിൽ വച്ച് ഇവർ തമ്മിൽ അടിയുണ്ടാകാൻ കാരണമായത്. നിങ്ങൾ ചിന്തിച്ച് പോലും കാണില്ല ഇങ്ങനെ ഒരു കാരണം.
ഈ യുവതിയും യുവാവും തമ്മിൽ അടിയുണ്ടായത് ഒരു ടീ ഷർട്ടിന്റെ വിലയെ (T-Shirt Price) ചൊല്ലിയാണ് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? 1000 രൂപയ്ക്കാണ് താൻ ഈ ടീ-ഷർട്ട് വാങ്ങിയതെന്ന് യുവതി പറയുമ്പോൾ അതിന് 150 രൂപയിൽ കൂടുതൽ വില വരില്ലെന്നാണ് യുവാവ് പറയുന്നത്. ഇതാണ് വഴക്കിന് തുടക്കമായത്. യുവാവ് പറഞ്ഞത് ഇഷ്ടപ്പെടാതിരുന്ന യുവതി അയാളെ അടിക്കുന്നു. യുവതി തുടർച്ചയായി ഇയാളെ അടിച്ച് കൊണ്ടിരുന്നു. യുവാവ് തിരിച്ചും അടി നൽകുന്നത് വീഡിയോയിൽ കാണാം. ഇതിനിടയിൽ വാക്ക് തർക്കവും ഉണ്ടായിരുന്നു.
അടിക്കിടയിൽ യുവതി പറയുന്നത് ഇങ്ങനെയാണ്, "മമ്മി കോ ബോലുംഗി മെയിൻ... തേരേ ജൈസ ലഡ്‌ക കിസ്‌കിക്കോ നാ മൈലേ" ("ഞാൻ അമ്മയോട് പറയും... നിന്നെ പോലൊരു ആളിനെ ആർക്കും കിട്ടരുത്)". മെട്രോയ്ക്കുള്ളിൽ ഉണ്ടായിരുന്നവർ എല്ലാം അമ്പരന്നിരിക്കുകയായിരുന്നു ഇവരുടെ അടി കണ്ട്. ഏതായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ജൂലൈ 12ന് ട്വിറ്ററിൽ പങ്കുവച്ച വീഡിയോ ആണിത്. വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും ഇതിനോടകം ട്വിറ്ററിൽ മൂന്നരലക്ഷം പേർ കാണുകയും ചെയ്തു.
ഇത് സ്ക്രിപ്റ്റഡ് ആണെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ഒരു പെൺകുട്ടി ആൺകുട്ടിയെ ഇങ്ങനെ തല്ലുന്നത് തെറ്റാണെന്നും ചിലർ അഭിപ്രായപ്പെട്ടു. ഇവർ സുഹൃത്തുക്കളാണോ സഹോദരങ്ങളാണോ എന്നും പലരും ചോദിക്കുന്നു. രസകരമായ മീമുകളും പലരും കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്.
വീഡിയോ കാണാം:
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...