Viral video: `ഇത് ഞങ്ങളുടെ ഏരിയ`; സിംഹത്തെ തുരത്തിയോടിച്ച് പട്ടികൾ
Dog vs lion video: ഒരു കൂട്ടം നായ്ക്കൾ തെരുവിൽ നിന്ന് സിംഹത്തെ ഓടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
വന്യജീവികൾ ഇരതേടുന്നതും പരസ്പരം ആക്രമിക്കുന്നതും സഹായിക്കുന്നതും സ്നേഹിക്കുന്നതുമായ നിരവധി വീഡിയോകൾ ദിനംപ്രതി സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. വന്യജീവികളുടെ ദൃശ്യങ്ങൾ കാണാൻ ഭൂരിഭാഗം പേർക്കും കൗതുകവും ഉണ്ടാകും. സിംഹങ്ങളോ കടുവകളോ മാനുകളെയോ ആടുകളെയോ വേട്ടയാടുന്ന വീഡിയോകൾ നിങ്ങൾ ഒരുപക്ഷേ കണ്ടിട്ടുണ്ടാകും.
എന്നാൽ, നിങ്ങൾ ഇന്ന് കാണാൻ പോകുന്ന വീഡിയോ എല്ലാ ദിവസവും കാണുന്ന ഒന്നല്ല. ഒരു കൂട്ടം നായ്ക്കൾ തെരുവിൽ നിന്ന് സിംഹത്തെ ഓടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വന്യജീവികളുടെ വിവിധ ദൃശ്യങ്ങൾ പങ്കുവയ്ക്കുന്ന ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത നന്ദയാണ് ട്വിറ്ററിൽ ഈ ഭയാനകവും എന്നാൽ കൗതുകകരവുമായ ദൃശ്യങ്ങൾ പങ്കുവച്ചത്.
സിംഹം ഗ്രാമത്തിൽ സ്വതന്ത്രമായി വിഹരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പശുക്കൾക്ക് നേരെ സിംഹം ഓടുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. അടുത്ത നിമിഷം ഒരു കൂട്ടം പട്ടികൾ സിംഹത്തിന് പിന്നാലെ പാഞ്ഞുവരികയാണ്. ഭയന്നുപോയ സിംഹം ഓടുന്നതും പട്ടികൾ കുരച്ചുകൊണ്ട് പിന്നാലെ ഓടുന്നതും ദൃശ്യങ്ങളിൽ കാണാം. ഗുജറാത്തിലെ ഗിർ സോമനാഥിലെ ഗ്രാമത്തിലാണ് സംഭവം. ട്വിറ്ററിൽ വീഡിയോ പങ്കുവച്ച് മണിക്കൂറുകൾക്കകം നിരവധി പേരാണ് വീഡിയോ കണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...