Viral Video: പറന്നു.. പറന്ന്.. എങ്ങോട്ടാ? പറന്നുയരുന്ന മയിലിന്റെ ദൃശ്യം കണ്ടോ? വീഡിയോ വൈറൽ
Peacock Flying Video: മയിലിന്റെ ഭംഗി വർണിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. പൊതുവെ മയിൽ എന്ന് പറയുമ്പോൾ നമ്മുടെ മനസിൽ വരുന്നത് പീലിവിടർത്തി ആടുന്ന ആണ്മയിലിനെ ആയിരിക്കും അല്ലെ.
Viral Video: ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ മയിൽ നമ്മുടെ ദേശീയ പക്ഷിയാണ് എന്നത്. മയിലിന്റെ ഭംഗി വർണിക്കാൻ കഴിയില്ല. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന് പുറമെ തെക്കുകിഴക്കൻ ഏഷ്യയിലെയും ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ കോംഗോ തടത്തിലും കാണപ്പെടുന്ന ഇവ സൗന്ദര്യത്തിന്റെ കാര്യത്തിൽ എല്ലാ പക്ഷികളിൽ നിന്നും മുന്നിൽ തന്നെയാണ്. അതുകൊണ്ടുതന്നെ മയിലിനെ പക്ഷികളുടെ രാജാവെന്നും പറയാറുണ്ട് കേട്ടോ. ആകാശത്ത് കാർമേഘങ്ങൾ കാണുമ്പോൾ കൂടുതൽ സന്തോഷം മയിലുകൾക്ക് ആണെന്നാണ് പറയാറ്. കാരണം ഈ സമയത്താണ് ഇവ തന്റെ സുന്ദരമായ പീലികൾ വിടർത്തി ആടുന്നത്. ഇതിന്റെ ഭംഗി ഒന്ന് വേറെ തന്നെയാണ് കേട്ടോ. ഭൂമിയിലെ പറക്കുന്ന പക്ഷികളിലെ ഏറ്റവും വലിയ പക്ഷികളിൽ ഒന്നാണ് മയിലുകൾ എന്നതും മറ്റൊരു സത്യമാണ് കേട്ടോ. കേൾക്കുമ്പോൾ നിങ്ങൾ ഒന്ന് ഞെട്ടുമെങ്കിലും സംഭവം സത്യമാണ് കേട്ടോ. മയിൽ ഉയരത്തിലേക്ക് പറക്കാൻ കഴിവുള്ള പക്ഷിയാണെന്നത്തിൽ നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ നിങ്ങൾ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.
Also Read: Viral Video: ഓടുന്ന ബൈക്കിൽ ലിപ് ലോക്ക് ചെയ്യുന്ന പെൺകുട്ടികൾ..! വീഡിയോ വൈറൽ
മയിലിന്റെ സൗന്ദര്യം മുഴുവൻ അതിന്റെ പീലിയിലാണ്. അത് തന്നെയാണ് മയിലിനെ മാറ്റ് പക്ഷികളിൽ നിന്നും വ്യത്യസ്‍തമാക്കുന്നതും. ശരീരത്തിനേക്കാളും നീളം അതിന്റെ വാലിനുണ്ട്. ആൺ മയിലിന് നീലയും പച്ചയും കലർന്ന നീളമുള്ള പീലികളാണ്. ഇവ പീലികൾ നിവർത്തി ആടുന്ന കാഴ്ച വളരെ മനോഹരമാണ്. ഇവയുടെ തലയിൽ ഭംഗിയുള്ള ഒരു പൂവും ഉണ്ട്. എന്നാൽ പെൺ മയിലുകളുടെ തൂവലുകൾ ഇരുണ്ട പച്ച, തവിട്ട്, ചാരനിറം എന്നിവ ഇടകലർന്നുള്ള നിറമാണ് മാത്രമല്ല ആൺ മയിലിനെ പോലെ പെൺ മയിലിന് നീളമുള്ള വാലുമില്ല. ഇപ്പോഴിതാ വൈറലാകുന്ന ഈ വീഡിയോയിൽ ഇതൊന്നുമല്ല കേട്ടോ സംഭവം. വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു മയിൽ ആകാശത്തോളം ഉയരത്തിൽ പറന്നുയരുന്നത്. വീഡിയോ ശരിക്കും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വീഡിയോ കാണാം...
Also Read: മാസത്തിന്റെ ആദ്യ ദിനത്തിൽ ആശ്വാസ വാർത്ത, LPG സിലിണ്ടറിന്റെ വിലയിൽ വൻ ഇടിവ്!
Also Read: അത്ഭുതം... ഗുരുത്വാകർഷണത്തെ വെല്ലുവിളിക്കുന്ന മൗണ്ടൻ ഗോട്ട്സ്..! വീഡിയോ വൈറൽ
Have you ever seen a peacock fly? എന്ന ചോദ്യത്തോടെ @cctvidiots എന്ന ട്വിറ്റർ പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കേബിളിൽ ഇരിക്കുന്ന ഒരു മയിലിനെ. മയിൽ പറക്കുന്ന ഈ വീഡിയോ 52 സെക്കന്റ് ദൈർഘ്യമുള്ളതാണ്. രണ്ട് ദൃശ്യങ്ങളും ഒന്നിച്ചു ചേർത്ത വീഡിയോയാണിത്. അതിൽ രണ്ടാമത്തേത് കാണുമ്പോൾ നമുക്കും തോന്നും പറന്നു പറന്ന് എങ്ങോട്ടാന്ന്. വീഡിയോ ശരിക്കും സോഷ്യൽ മീഡിയ തകർത്തു നീങ്ങുകയാണ്. വെറും രണ്ടു ദിവസം കൊണ്ട് വീഡിയോയ്ക്ക് 1.1 M വ്യൂസും 17.8 k ലൈക്‌സും ലഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...