Viral Video: 10 വയസുകാരനെ ആക്രമിച്ച് അയല്‍വാസിയുടെ വളര്‍ത്തു നായ, കുട്ടിയുടെ മുഖത്ത് 150 തുന്നല്‍
കേരളത്തില്‍നിന്നും അനുദിനം തെരുവ് നായയുടെ ആക്രമണം സംബന്ധിക്കുന്ന വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. നായയുടെ കടിയേറ്റ് അഭിരാമി എന്ന പെണ്‍കുട്ടി മരിച്ച സംഭവം കേരളക്കരയെ ഞെട്ടിച്ചിരുന്നു.
Ghaziabad: കേരളത്തില്‍നിന്നും അനുദിനം തെരുവ് നായയുടെ ആക്രമണം സംബന്ധിക്കുന്ന വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. നായയുടെ കടിയേറ്റ് അഭിരാമി എന്ന പെണ്‍കുട്ടി മരിച്ച സംഭവം കേരളക്കരയെ ഞെട്ടിച്ചിരുന്നു.
എന്നാല്‍, കഴിഞ്ഞ ദിവസം ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ സമാനമായ ഒരു സംഭവം ഉണ്ടായി. പാര്‍ക്കില്‍ കളിയ്ക്കുകയായിരുന്ന 10 വയസുകാരനെ അയല്‍വാസിയുടെ വളര്‍ത്തു നായ ആക്രമിയ്ക്കുകയായിരുന്നു. പിറ്റ്ബുൾ ഇനത്തില്‍പ്പെട്ട നായയാണ് ആണ്‍കുട്ടിയെ ആക്രമിച്ചത്. ആണ്‍കുട്ടിയുടെ മുഖത്താണ് നായ പിടികൂടിയത്. കുട്ടിയുടെ മുഖത്തിന്‍റെ ഒരു ഭാഗം നായ കടിച്ചുകീറിയിരുന്നു.
കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഏകദേശം 150 ലധികം തുന്നലുകളാണ് കുട്ടിയുടെ കവിളില്‍ തന്നെയുള്ളത്. നാല് ദിവസം ആശുപത്രിയില്‍ കഴിഞ്ഞ ആണ്‍കുട്ടി വീട്ടില്‍ മടങ്ങിയെത്തി. സംസാരിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് കുട്ടി എന്നാണ് റിപ്പോര്‍ട്ട്.
സംഭവം നടക്കുന്നത് സെപ്റ്റംബര്‍ 3 നാണ്. പാര്‍ക്കില്‍ കളിയ്ക്കുകയായിരുന്ന 10 വയസുകാരനെ ലളിത് ത്യാഗി എന്നയാളുടെ വളര്‍ത്തുനായ ആക്രമിയ്ക്കുകയായിരുന്നു. ലളിത് ത്യാഗി നായയുമായി പാര്‍ക്കില്‍ നടക്കാന്‍ എത്തിയതായിരുന്നു. ഈ സമയം, നായ തുടല്‍ വിടുവിച്ച് ഓടുകയും കുട്ടിയെ ആക്രമിയ്ക്കുകയുമായിരുന്നു.
സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ പ്രച്ചരിച്ചതോടെയാണ് ഇത് വാർത്തകളിൽ ഇടം നേടിയത്.
വീഡിയോ കാണാം...
സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്ന വീഡിയോയില്‍ പിറ്റ്ബുൾ ആണ്‍കുട്ടിയെ ആക്രമിയ്ക്കുന്നതും നായയെ നിയന്ത്രിക്കാൻ ഉടമ ശ്രമിക്കുന്നതും കാണാം. നായ പെട്ടെന്ന് കുട്ടിയുടെ മേൽ ചാടിവീഴുകയും മുഖത്തിന്‍റെ ഒരു ഭാഗം പൂര്‍ണ്ണമായും ആക്രമിയ്ക്കുകയുമായിരുന്നു.
അതേസമയം, സംഭവം പ്രദേശവാസികളില്‍ ഏറെ രോക്ഷം ഉളവാക്കിയിരിയ്ക്കുകയാണ്. നിരവധി ആളുകള്‍ പ്രതികരണവുമായി രംഗത്തെത്തി. തങ്ങളുടെ വളർത്തുമൃഗങ്ങളെ പൊതു ഇടങ്ങളിൽ കൊണ്ടുവരുന്നതിന് മുമ്പ് നായയ്ക്ക് "Mouth Guard" ഉപയോഗിച്ചിരിയ്ക്കണം എന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെ മൃഗത്തെ വളർത്തിയ നായയുടെ ഉടമയിൽ നിന്ന് 5,000 രൂപ പിഴ ചുമത്തി.
നോയിഡയിലും ഗാസിയാബാദിലും ലിഫ്റ്റിൽ നായ്ക്കൾ ആളുകളെ ആക്രമിക്കുന്ന രണ്ട് സംഭവങ്ങൾ വൈറലായി ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവം ഉണ്ടായിരിയ്ക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...