വേൾഡ് വൈഡ് റെസലിങ്ങ് മത്സരങ്ങളൊക്കെ കണ്ട് ഉൾ പുളകം കൊണ്ട കാലമുണ്ടായിരുന്നു പലർക്കും. അതിന് തുടക്കം കുറിച്ചത് wwe ആയിരുന്നു. ഇത്തരത്തിലൊരു വീഡിയോ ആണ് കഴിഞ്ഞ ദിവസം വൈറലായത്. സംഭവം നടക്കുന്നത് മുൻ wwe താരം ഗ്രേറ്റ് കാലിയുടെ റെസിലിങ്ങ് അക്കാദമിയിലായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ട് വനിതകൾ തമ്മിൽ നടക്കുന്ന ഗുസ്തിക്കിടെ കാഴ്ചക്കാരുടെ ഇടയിൽ നിന്നെത്തിയ മറ്റൊരു സ്ത്രീ റിങ്ങിനുള്ളിൽ പ്രവേശിച്ച് റഫറിമാരെ അടക്കം അടിച്ച് വീഴ്ത്തുന്നതാണ് വീഡിയോയിൽ. സംഭവം മുൻ കൂട്ടി തയ്യാറാക്കിയ സ്ക്രിപ്റ്റ് പോലെയെന്ന് ഒറ്റ നോട്ടത്തിൽ വ്യക്തമാണ്.


Read Also: E- Scooter: അബുദാബിയിൽ ഇ- സ്കൂട്ടർ യാത്രികർ പാലിക്കേണ്ട മാർഗനിര്‍ദ്ദേശങ്ങൾ ഇവയാണ്


അവസാനം റിങ്ങിലെ ഗുസ്തിക്കാരെ എല്ലാവരെയും അടിച്ച് വീഴ്ത്തിയ ശേഷമാണ്  അവർ റിങ്ങിൽ നിന്നും പുറത്തേക്ക് പോവുന്നത്.  നിരവധി പേരാണ് ഇൻസ്റ്റഗ്രാമിലെത്തിയ വീഡിയോ പങ്ക് വെച്ചത്


കാലി തന്നെ പോസ്റ്റ് ചെയ്ത മത്സരത്തിൽ നിന്നുള്ള ക്ലിപ്പിൽ, സ്ത്രീയെ രണ്ട് റഫറിമാർ തടയുന്നതുണ്ട്. എന്നാൽ അവരിലൊരാളെ ചവിട്ടി വീഴ്തത്തിയാണ് അവർ റിങ്ങിൽ നിറഞ്ഞാടുന്നത്.  ആരാധകരുടെ ആർപ്പു വിളികളു ആവേശവും ദൃശ്യങ്ങളിൽ വളരെ വ്യക്തമായി കാണാം.


ALSO READ: രാജ്യത്ത് കോവിഡ് വീണ്ടും കുതിക്കുന്നു; ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 1,009 പേര്‍ക്ക് രോഗബാധ


മുൻ WWE വേൾഡ് ഹെവിവെയ്റ്റ് ചാമ്പ്യനായ ഖാലിക്ക്  ഗുസ്തി പ്രമോഷൻ, പരിശീലനം എന്നിവക്കായി പഞ്ചാബിൽ കോണ്ടിനെന്റൽ റെസ്‌ലിംഗ് എന്റർടൈൻമെന്റ് (CWE) എന്ന പേരിൽ ഒരുരിശീലന അക്കാദമിയും ഉണ്ട്. ഇതിനോടകം കാലി പോസ്റ്റ് ചെയ്ത വീഡിയോ 69,841 പേരാണ് ലൈക്ക് ചെയ്തത്. ഗുസ്തി വീഡിയോകൾക്ക് സാമൂഹിക മാധ്യമങ്ങളിൽ പ്രേക്ഷകർ നിരവധിയാണ്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.