E- Scooter: അബുദാബിയിൽ ഇ- സ്കൂട്ടർ യാത്രികർ പാലിക്കേണ്ട മാർഗനിര്‍ദ്ദേശങ്ങൾ ഇവയാണ്

ഇലക്ട്രിക് സ്കൂട്ടറുകളിലെ യാത്രയിൽ ഏറ്റവും പ്രധാനമനായും ശ്രദ്ധയുണ്ടാകേണ്ടത് സുരക്ഷയുടെ കാര്യത്തിലാണ്. സ്കൂട്ടര്‍ യാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷ ഒരുപോലെ പ്രാധാന്യമേറിയതാണ്. വേഗ നിയന്ത്രണത്തിലും സുരക്ഷാ സംവിധാനങ്ങൾ ധരിക്കുന്നതിലും ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്.  

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Apr 7, 2022, 07:44 PM IST
  • ഇപ്പോൾ അബുദാബി ഭരണകൂടം ഇലക്ട്രിക് സ്കൂട്ടറുകൾ ഓടിക്കുന്നതിന് മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ്.
  • കാൽനടയാത്രക്കാർ, സൈക്കിൾ യാത്രക്കാർ, ഇലക്ട്രിക് വാഹന ഓപ്പറേറ്റർമാർ തുടങ്ങി എല്ലാവരും റോഡുകളിൽ പരമാവധി സുരക്ഷ നൽകുന്നത് മുൻനിർത്തിയാണ് നിയമം.
  • രാത്രി യാത്ര ചെയ്യുമ്പോൾ റിഫ്ലക്ടർ ഉള്ള കോട്ടുകൾ ധരിക്കണം. ബൈക്കുകളും സ്കൂട്ടറുകളും ഇന്‍റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്‍റർ നൽകുന്ന പെർമിറ്റുകൾ വാങ്ങണം.
E- Scooter: അബുദാബിയിൽ ഇ- സ്കൂട്ടർ യാത്രികർ പാലിക്കേണ്ട മാർഗനിര്‍ദ്ദേശങ്ങൾ ഇവയാണ്

ഇലക്ട്രിക് സ്കൂട്ടറുകൾ ഓടിക്കുന്നതിന് ദുബായ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി കഴിഞ്ഞയാഴ്ച ലൈസൻസ് നിർബന്ധമാക്കിയിരുന്നു. ഇപ്പോൾ അബുദാബി ഭരണകൂടം ഇലക്ട്രിക് സ്കൂട്ടറുകൾ ഓടിക്കുന്നതിന് മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ്. ദുബായ്ക്ക് സമാനമായി അബുദാബിയിലും ഇലക്ട്രിക് സ്കൂട്ടറുകൾ അലക്ഷ്യമായും അശ്രദ്ധമായും ഓടിക്കുന്നതുമൂലം അപകടങ്ങൾ ഉണ്ടായിരുന്നു. അബുദാബിയിലെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ഐടിസി), ഡിപ്പാർട്ട്‌മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട്, അബുദാബി പോലീസ് ജിഎച്ച്‌ക്യു എന്നിവയുടെ സഹകരണത്തോടെയാണ് പുതിയ നിയമങ്ങൾ കൊണ്ടുവന്നിട്ടുള്ളത്. 

എല്ലാ എല്ലാ രീതിയിലുമുള്ള വാഹന ഉപയോക്താക്കൾക്കായാണ് നിയമം നിർമ്മിച്ചിരിക്കുന്നത്. കാൽനടയാത്രക്കാർ, സൈക്കിൾ യാത്രക്കാർ, ഇലക്ട്രിക് വാഹന ഓപ്പറേറ്റർമാർ തുടങ്ങി എല്ലാവരും റോഡുകളിൽ പരമാവധി സുരക്ഷ നൽകുന്നത് മുൻനിർത്തിയാണ് നിയമം. ഇരുചക്ര- ഇലക്ട്രിക് സ്കൂട്ടർ യാത്രക്കാർ നിർബന്ധമായും ഹെൽമെറ്റ് ധരിക്കണം. ഹെഡ് ലാമ്പും ടെയില്‍ ലാമ്പുമില്ലാത്ത വാഹനങ്ങളിൽ യാത്രാ അനുമതി ഉണ്ടാകില്ല. കൃത്യമായ ഹോൺ, ബ്രോക്ക് സംവിധാനങ്ങളും വാഹനത്തിൽ ഉണ്ടായിരിക്കണം. 

Read Also: അബുദാബിയിൽ മരുമകളുടെ അടിയേറ്റ് ഭതൃമാതാവ് മരിച്ചു

രാത്രി യാത്ര ചെയ്യുമ്പോൾ റിഫ്ലക്ടർ ഉള്ള കോട്ടുകൾ ധരിക്കണം. ബൈക്കുകളും സ്കൂട്ടറുകളും ഇന്‍റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്‍റർ നൽകുന്ന പെർമിറ്റുകൾ വാങ്ങണം. വാഹനങ്ങളിൽ ജിപിഎസ് സംവിധാനവും വാഹനങ്ങൾക്ക് എല്ലാത്തരം അപകടങ്ങളിലും പരിരക്ഷ നൽകുന്ന ഇൻഷുറൻസും വേണ്ടതാണ്. ഒരു ഇലക്ട്രിക് സ്കൂട്ടറിൽ ഒരു റൈഡർക്ക് മാത്രമാണ് യാത്ര ചെയ്യാൻ അനുമതി. ബൈക്കുകൾക്കും സ്കൂട്ടറുകൾക്കും സൈക്കിളുകൾക്കുമുള്ള പാതകള്‍ ഉള്ളിടത്ത് അവയിൽ കൂടി മാത്രമേ സഞ്ചരിക്കാവൂ. പ്രത്യേക പാതകൾ ഇല്ലാത്തിടത്ത് സൈഡ് റോഡുകൾ ഉപയോഗിക്കണം. 

പരമാവധി 20 കിലോമീറ്റർ മാത്രമേ വേഗത പാടുള്ളൂ. റോഡുകളുടെ വലതുവശം ചേർന്ന് മാത്രം സഞ്ചരിക്കണം. ഇരുചത്രവാഹന യാത്രക്കാർ കാൽനടയാത്രക്കാർക്ക് മുൻഗണന നൽകണം. ക്രോസ് റോഡുകളിലും ജങ്ഷനുകളിലും വേഗത കുറയ്ക്കണം. വൺവേ അല്ലെങ്കിൽ ഗതാഗത മാർഗങ്ങളുടെ എതിർ ദിശയിലുള്ള യാത്രകൾക്ക് കർശനമായ വിലക്കുണ്ട്. ട്രാഫിക് സിഗ്നൽ പോസ്റ്റുകൾ, സ്ട്രീറ്റ് ലൈറ്റ് പോസ്റ്റുകൾ, അറിയിപ്പ് ബോഡുകളുടെ പോസ്റ്റുകൾ എന്നിവയിൽ വാഹനങ്ങൾ ചങ്ങളകൊണ്ട് ബന്ധിപ്പിക്കുവാൻ പാടില്ല. സിഗ്നലുകളിലും പാർക്കിങ് സമയത്തും മറ്റ് വാഹനങ്ങളിൽ പിടിച്ച് നിൽക്കാൻ പാടില്ല. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News