Funny Video: മൊബൈല്‍ ഇന്ന് നമ്മുടെ ജീവിതത്തിന്‍റെ ഒരു ഒഴിവാക്കാനാകാത്ത ഒരു ഘടകമാണ്.  മൊബൈല്‍  കൈയിലുണ്ട്  എങ്കില്‍  നമുക്ക് ആരോട് വേണമെങ്കിലും എവിടെവച്ചും  സംസാരിക്കാന്‍  സാധിക്കും... എന്നാല്‍, നടുറോഡില്‍ വച്ച് ഫോണ്‍ വന്നാലോ?  


COMMERCIAL BREAK
SCROLL TO CONTINUE READING

അത്തരമൊരു വീഡിയോ ആണ്  ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തിരക്ക് പിടിച്ച റോഡിലൂടെ  സ്കൂട്ടി ഓടിച്ചു പോകുന്ന യുവതിയാണ് വീഡിയോയിലെ താരം.  


രസകരമായ വീഡിയോയില്‍  ഗതാഗത തിരക്കുള്ള  ഒരു റോഡിലൂടെ  വാഹനങ്ങൾ സുഖകരമായി കടന്നുപോകുന്നത് കാണാൻ കഴിയും. പെട്ടന്നാണ് ഒരു യുവതി നടുറോഡില്‍ തന്‍റെ സ്കൂട്ടി നിര്‍ത്തി  ഫോണില്‍ സംസാരിക്കാന്‍ ആരംഭിക്കുന്നത്.  യുവതി തന്‍റെ വാഹനം റോഡിന്‍റെ മധ്യത്തില്‍ നിര്‍ത്തിയതിനാല്‍ മറ്റു വാഹനങ്ങള്‍ക്ക് തടസം നേരിട്ടു എങ്കിലും  ഇരുവശത്തുകൂടി വാഹനങ്ങള്‍ കടന്നുപോകുകയാണ്... .  


യുവതി സംസാരം തുടരുകയാണ്... എന്നാല്‍,  മിനിറ്റുകള്‍ക്ക് ശേഷം സംഭവിച്ച കാര്യങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ ചിരിച്ചു മടുക്കും....  പിന്നില്‍ നിന്നും എത്തിയ ഒരു യുവാവ്‌ യുവതിയോട് വാഹനം സൈഡിലേയ്ക്ക് മാറ്റി നിര്‍ത്താന്‍  ആവശ്യപ്പെടുകയാണ്, എന്നാല്‍, യുവതി അത് സമ്മതിച്ചില്ല.  മറിച്ച് യുവാവുമായി വാക്കുതര്‍ക്കത്തില്‍  ഏര്‍പ്പെടുകയാണ്...   പെൺകുട്ടിയുടെ അത്തരമൊരു പ്രതികരണം യുവാവിനെ ദേഷ്യപ്പെടുത്തി എന്ന് മാത്രമല്ല  അദ്ദേഹം സ്വീകരിച്ച നടപടിയാണ് വീഡിയോയിലെ രസകരമായ സംഗതി.  


യുവതിയെ സമീപിച്ച യുവാവ്‌  ഗ്രീന്‍ സിഗനല്‍ ആണ് വണ്ടി മുന്നോട്ടെടുക്കാന്‍ പറയുകയാണ്‌, എന്നാല്‍ യുവതി  അത് കേട്ട ഭാവം നടിച്ചില്ല,  യുവാവ്‌ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ച സംഗതി യുവതിയ്ക്ക് മനസിലായില്ല എന്ന് വ്യക്തം.  യുവതി യുവാവുമായി  വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെടുകയാണ്.  എന്നാല്‍, യുവാവുണ്ടോ വിടുന്നു...  ഇതിനുശേഷം ഫ്രെയിമില്‍ കാണുന്നത് വളരെ രസകരമായ സംഗതിയാണ്...  


വീഡിയോ കാണാം  



യുവതിയുടെ കൈയില്‍നിന്നും  മൊബൈല്‍ തട്ടിപ്പറിച്ച യുവാവ്,യുവതിയുടെ എതിര്‍പ്പ് അവഗണിച്ചുകൊണ്ട്   സ്കൂട്ടി റോഡിന്‍റെ സൈഡിലേയ്ക്ക് തള്ളിമാറ്റുകയാണ്....!!    


ആയിരക്കണക്കിന് ആളുകളാണ് ഈ രസകരമായ  വീഡിയോ  ഇതിനോടകം കണ്ടത്.   വൈ ദിസ്‌ കോലാവേരി എന്ന പ്രശസ്തമായ ഗാനമാണ് ഈ വീഡിയോയ്ക്ക് നല്‍കിയിരിയ്ക്കുന്നത് .    


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.