Viral Video: വീണ്ടും ഇലക്ട്രിക് സ്കൂട്ടറിന് തീ പിടിച്ചു, ശ്രദ്ധിച്ചില്ലെങ്കിൽ- വൈറൽ വീഡിയോ
റോഡരികിലെ സ്‌കൂട്ടർ നിന്ന് കത്തുന്ന വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്
പൂനെ: തമിഴ്നാട്ടിൽ ഇലക്ട്രിക് സ്കൂട്ടറിന് തീ പിടിച്ച് പിതാവും മകളും മരിച്ച സംഭവത്തിന് പിന്നാലെ പൂനെയിലും ഇലക്ട്രിക് സ്കൂട്ടറിന് തീ പിടിച്ചു. സംഭവത്തിൻറെ വീഡിയോ ഇതിനോടകം സ്കൂട്ടറിൻറെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞിട്ടുണ്ട്. അതേസമയം സംഭവത്തിൽ അന്വേഷണത്തിന് കമ്പനി ഉത്തരവിട്ടിട്ടുണ്ട്.
റോഡരികിലെ സ്‌കൂട്ടർ നിന്ന് കത്തുന്ന വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. ഇതോടെ വാഹനത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ വലിയ ചോദ്യങ്ങൾ ഉയരുന്നുണ്ട്. “സുരക്ഷയാണ് മുൻഗണന. ഞങ്ങൾ ഇത് അന്വേഷിക്കുകയും അത് പരിഹരിക്കുകയും ചെയ്യും ” അപകടത്തെക്കുറിച്ച് പ്രതികരിക്കവെ ഒല സിഇഒ ഭവീഷ് അഗർവാൾ ട്വീറ്റു ചെയ്തു.
“പൂനെയിലെ ഞങ്ങളുടെ സ്‌കൂട്ടറുകളിലൊന്നിന് സംഭവിച്ചത് ഞങ്ങൾക്ക് അറിയാം, ഇതിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടത്തുകയും അടുത്ത കുറച്ച് ദിവസങ്ങളിൽ അപ്‌ഡേറ്റുകൾ പങ്കിടുകയും ചെയ്യും. ” എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
വിതരണം ആരംഭിച്ചതിന് ഇതാദ്യമായാണ് ഒലയുടെ സ്കൂട്ടറുകൾക്കൊന്നിന് ഇത്തരത്തിലൊരു പ്രശ്നം റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ നിരവധി പേരാണ് സ്കൂട്ടറിൻറെ സുരക്ഷയിൽ ആശങ്ക ഉയർത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...