Diu : പലർക്കും സാഹസിക ടൂറിസത്തിനോട് (Adventure Tourism) ഭയങ്കര താൽപര്യമുണ്ടാകും. പാരാസെയിലിങ് (Parasailing), ബൺജീ ജമ്പിങ്, സിപ് ലൈനിങ് തുടങ്ങിയ നിരവധി ഇനങ്ങളാണ് സാഹസിക ടൂറിസിത്തിനുള്ളത്. നമ്മൾ ഇവയ്ക്കായി തയ്യറാകുന്നത് ഒരു കാരണം കൊണ്ട് മാത്രമാണ്. മറ്റൊന്നും അവയ്ക്കായി നൽകുന്ന സുരക്ഷയിലുള്ള വിശ്വാസത്തെ പരിഗണിച്ചാണ്. എന്നാൽ ആ സുരക്ഷ പാളി പോയാലോ എങ്ങനെയിരിക്കും? അങ്ങനെ ഒരു സുരക്ഷ ക്രമീകരണത്തിന്റെ പാളിച്ചയിലൂടെ ഉണ്ടായ അപകടമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്രഭരണ പ്രദേശമായ ഡിയുവിലാണ് സംഭവം. ദമ്പതികളുടെ പാരാസെയിലിങിനിടെ സുരക്ഷയ്ക്കായി ഘടിപ്പിച്ചിരുന്ന കയർ പൊട്ടിപ്പോകുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുന്നത്. ഇവർക്കെന്ത് പറ്റിയെന്നാണ് സോഷ്യൽ മീഡിയിൽ ഉയരുന്ന മറ്റൊരു ചോദ്യം.


ALSO READ : Viral Video: വധുവിന്‍റേയും കൂട്ടുകാരുടേയും അടിപൊളി Bridal Dance, വീഡിയോ വൈറല്‍


ഗുജറാത്ത് സ്വദേശികളായ ദമ്പതികളാണ് ഡിയുവിൽ അവധികാലം ആഘോഷിക്കാൻ എത്തിയപ്പോൾ അപകടത്തിൽ പെടുന്നത്. ഗുജറാത്തിലെ ജുനാഗദിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനായ അജിത് കാത്തഡും ടീച്ചറായ ഭാര്യ സരളയുമാണ് പാരസെയിലിങിനിടെ കയർ പൊട്ടി കടലിൽ പതിക്കുന്നത്. 


അജിതും ഭാര്യയും ആദ്യമായിട്ടാണ് പാരാസെയിലിങ് ചെയ്യുന്നത്. ജീവിതത്തിൽ അദ്യ അനുഭവം ഇങ്ങനെ പര്യവസാനിക്കുകയും ചെയ്തു. ഇരുവരെയുമായി പാരച്യൂട്ട് മുകളിലേക്ക് പോകുകയും ഏകദേശം ഒന്നര മിനിറ്റ് കൊണ്ട് പരമാവധി ഉയരത്തിലേക്ക് എത്തി ചേരുകയും ചെയ്തു. തുടർന്നാണ് ബോട്ടിൽ ഘടിപ്പിച്ചിരുന്ന കയർ പൊട്ടി പോകുന്നത്. 


ALSO READ : Viral Video: Oops Moment...!! ഡ്രസ് ചതിച്ചു; ക്യാമറയ്ക്ക് മുന്‍പില്‍ പാടുപെട്ട് ഉര്‍വശി റൗതേല...



ഇരുവരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നത് കൊണ്ട് മറ്റ് സാരമായ പരിക്കുകൾ ഒന്നും സംഭവിച്ചില്ല. കടലിൽ പതിച്ച ഇരുവരെയും ബിച്ചിലുണ്ടായിരുന്ന ലൈഫ് ഗാർഡുമാരെത്തിയ രക്ഷപ്പെടുത്തുകയായിരുന്നു. 


ALSO READ : viral video: ബാച്ചിലർ പാർട്ടിയ്ക്കിടയിൽ സംഭവിച്ചത് കണ്ടോ? ചിരി നിർത്താൻ കഴിയില്ല


അജിത്തിന്റെ മൂത്ത സഹോദരൻ രാകേഷാണ് ഈ വൈറൽ വീഡിയോ ചിത്രീകരിച്ചത്. അദ്ദേഹമാണ് വീഡിയോയിൽ അവരെ രക്ഷപ്പെടുത്താൻ വേണ്ടി ആവശ്യപ്പെട്ടുകൊണ്ട് നിലവിളിക്കുന്നത്. തന്റെ ജീവിതത്തിൽ ഇത്രയും നിസഹായകമായ ഒരു അവസ്ഥ ഉണ്ടായിട്ടില്ല എന്നാണ് രാകേഷ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.