ദിവസവും നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. രസകരമായതും കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്നതുമായ വീഡിയോകളാണ് ഇങ്ങനെ വൈറലാകുന്നത്. വീഡിയോ കണ്ടിഷ്ടപ്പെടുന്നവർ അത് കണ്ടിട്ടില്ലാത്ത മറ്റുള്ളവർക്ക് കൂടി പങ്കുവെയ്ക്കുമ്പോഴാണ് വീഡിയോകൾ വൈറലാകുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന ചില വീഡിയോകളിലും ചിത്രങ്ങളിലുമൊക്കെ നമ്മൾ അറിയാത്ത പല കാര്യങ്ങളുമുണ്ടാകും. ഇന്റർനെറ്റിൽ വരുന്ന വീഡിയോകൾ നമ്മുടെ ദൈനംദിന ജീവിതത്തിലെ സമ്മർദ്ദങ്ങൾ അൽപം ഒന്ന് മാറാൻ സഹായിക്കുന്നു. ഇവയിൽ, മൃഗങ്ങളുടെ വീഡിയോകൾക്ക് കാഴ്ചക്കാർ കൂടുതൽ. 


COMMERCIAL BREAK
SCROLL TO CONTINUE READING

പാമ്പുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പാമ്പ് ഇര പിടിക്കുന്നതും, ഇണ ചേരുന്നതുമൊക്കെയായുള്ള വീഡിയോകൾ ഒരുപാട് നമ്മൾ കണ്ടിട്ടുണ്ട്. അതിൽ നിന്നെല്ലാം വ്യത്യസ്തമായൊരു വീഡിയോയാണിത്. ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്ന് പാമ്പ് റോഡിലേക്ക് ചാടുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. അതിൽ ഒരു എലൈറ്റ് അത്‌ലറ്റിനെപ്പോലെ പാമ്പ് ഉയരത്തിൽ ചാടുന്നത് കാഴ്ചക്കാരെ ശരിക്കും വിസ്മയിപ്പിക്കുന്നതാണ്.



Also Read: Viral Video: മയിൽ പറക്കുന്ന മാസ്മരിക ദൃശ്യം...! വീഡിയോ വൈറൽ


ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് ഓഫീസർ സുപ്രിയ സാഹുവാണ് ഈ വീഡിയോ തന്റെ ട്വിറ്റർ പേജിൽ പങ്കുവെച്ചിരിക്കുന്നത്. അവിശ്വസനീയം എന്ന ക്യാപ്ഷനോടെയാണ് അവർ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒരു വീടിന്റെ മേൽക്കൂരയുടെ അരികിൽ പാമ്പ് ഇരിക്കുന്നതാണ് ആദ്യം വീഡിയോയിൽ കാണുന്നത്. തുടർന്ന് പതിയെ താഴേക്ക് പോകുന്ന പാമ്പ് പെട്ടെന്ന് മുകളിൽ നിന്ന് റോഡിലേക്ക് ചാടുന്നതും കാണാം. ശരിക്കും പാമ്പ് ഒരു ഹൈജംപ് നടത്തിയ പോലെ തോന്നും വീഡിയോ കണ്ടാൽ. വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെ ഇത് വളരെ വേഗം വൈറലായി. ഒരു പാമ്പിന് ഇങ്ങനെ ചാടാൻ കഴിയുമോ എന്നാണ് ആളുകളുടെ അത്ഭുതം. പറക്കുന്ന പാമ്പുകളെ കുറിച്ച് നിരവധി വാർത്തകൾ വന്നിട്ടുണ്ടെങ്കിലും പാമ്പുകൾ ഇങ്ങനെ ചാടുമെന്നത് ആദ്യമായി കാണുകയാണെന്നാണ് കാഴ്ചക്കാർ പറയുന്നത്. 


955.2k ആളുകളാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. 948 ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. ആറ് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ കാഴ്ചക്കാരെ ശരിക്കും അത്ഭുതപ്പെടുത്തുന്നതാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.