Viral Video: ഭൂമിയിൽ അപകടകാരികളായ മൃഗങ്ങളും പക്ഷികളും മറ്റ് ജീവജാലങ്ങളും ധാരാളം ഉണ്ടാകും. എങ്കിലും മനുഷ്യർക്കിടയിൽ പാമ്പുകളെ ഏറ്റവും അപകടകാരികളായ ജീവികളിൽ ഒന്നായിട്ടാണ്  കണക്കാക്കുന്നത്.  അതുകൊണ്ടുതന്നെ ഏതെങ്കിലും പാമ്പിന്റെ മുന്നിൽ പെട്ട മനുഷ്യന്റെ അവസ്ഥ പിന്നെ പറയുകയും വേണ്ട. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: ആനക്കുട്ടിയെ പിന്നിൽ നിന്നും ആക്രമിച്ച് സിംഹം, വീഡിയോ വൈറൽ
 
ആരെയും ഭയപ്പെടുത്തുന്ന തരത്തിലുള്ള പാമ്പുകളുടെ അപകടകരമായ വീഡിയോകൾ നിങ്ങൾ സോഷ്യൽ മീഡിയയിൽ  കണ്ടിട്ടുണ്ടായിരിക്കും അല്ലെ. എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും ചിരിക്കുന്ന പാമ്പിനെ കണ്ടിട്ടുണ്ടോ? കൊടിയ വിഷം നിറഞ്ഞ പാമ്പ് പോലും ഇടയ്ക്ക് ചിരിക്കാറുണ്ടെന്ന് കേൾക്കുമ്പോൾ വിചിത്രമായി തോന്നാം അല്ലെ.  എന്നാൽ ഇനി അങ്ങനെ ചിന്തിക്കേണ്ട ആവശ്യമില്ല കേട്ടോ.  


Also Read: Viral Video: രാജവെമ്പാലയും കീരിയും നേർക്കുനേർ, ഒടുവിൽ..!


സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്ന പാമ്പിന്റെ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു പാമ്പ് ചിരിക്കുന്നത്. വൈറലാകുന്ന വിഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വലിയ നീളമുള്ള ഒരുവെളുത്ത പാമ്പ് പുൽമേട്ടിൽ അങ്ങോട്ടും ഇങ്ങോട്ടും ഇഴയുകയാണ്.  പെട്ടെന്ന് ക്യാമറയ്ക്ക് മുന്നിൽ പെടുന്ന പാമ്പിന്റെ പ്രതികരണം ഒന്ന് കാണേണ്ടത് തന്നെയാണ്. ശരിക്കും വാതുറന്ന് ചിരിക്കുകയാണ് പാമ്പ്. വെളുത്ത പാമ്പിനെ കണ്ടാൽ നമുക്ക് മുയലിനെയാണ് ഓർമ്മ വരുന്നത്.  എന്തായാലും വീഡിയോ വൈറലാകുകയാണ്...


 



വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും പാമ്പിന്റെ തലയിൽ ആരോ ഒരു കൂൺ കിരീടം വച്ചിരിക്കുന്നത്. അതും കൂടിയാകുമ്പോൾ ശരിക്കും അതിന്റെ ഭംഗി ഒന്നുകൂടി കൂടുന്നുണ്ട്. വൈറലാകുന്ന ഈ വീഡിയോ snake._.world എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് നിരവധി ലൈക്കും കമന്റും ലഭിക്കുന്നുണ്ട്. ഈ വീഡിയോയ്ക്ക് ഇതുവരെ 25.8 k വ്യൂസ് ലഭിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.