Viral Video : ഷൂവിനുള്ളിൽ പാമ്പ്; പിന്നീട് സംഭവിച്ചത്...
Viral Video : വീട്ടിലെ ഒരു ഷൂ വെക്കുന്ന സ്റ്റാൻഡിൽ വെച്ചിരിക്കുന്ന ഒരു ഷൂവിൽ ഒളിച്ചിരിക്കുന്ന ഒരു പാമ്പിന്റെ വീഡിയോയാണ് ഇപ്പോൾ വൈറൽ ആകുന്നത്.
സാമൂഹിക മാധ്യമങ്ങളിൽ മൃഗങ്ങളുടെ വീഡിയോകൾ ഏറെ ശ്രദ്ധ നേടാറുണ്ട്. അതിൽ തന്നെ പാമ്പിന്റെ വീഡിയോകൾക്കാണ് ആരാധകർ ഏറെയുള്ളത്. നിരവധിയിനത്തിലുള്ള പാമ്പുകൾ ഇന്ത്യയിൽ തന്നെയുണ്ട്. കാടുകളിലും, പുൽമേടുകളിലും, വെള്ളത്തിലും കരയിലും ഒക്കെയായി ജീവിക്കുന്ന നിരവധി പാമ്പുകൾ ഉണ്ട്. ചില സമയത്ത് ഇവയിൽ ചിലത് വീടുകളിലും എത്താറുണ്ട്. അത്തരത്തിലൊരു വിഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
വീട്ടിലെ ഒരു ഷൂ വെക്കുന്ന സ്റ്റാൻഡിൽ വെച്ചിരിക്കുന്ന ഒരു ഷൂവിൽ ഒളിച്ചിരിക്കുന്ന ഒരു പാമ്പിന്റെ വീഡിയോയാണ് ഇപ്പോൾ വൈറൽ ആകുന്നത്. ആ വീഡിയോ കണ്ടവരൊക്കെ ആകെ ഞെട്ടിയിരിക്കുകയാണ്. ഇത്തരം വീഡിയോകൾ വിരൽ ചൂണ്ടുന്നത് ചെരുപ്പുകൾ പ്രത്യേകിച്ച് ഷൂ പോലുള്ളവ ഉപയോഗിക്കും മുമ്പ് ശരിയായി പരിശോധിക്കണമെന്നുള്ളതാണ്
ALSO READ: Viral Video: രാജവെമ്പാലയെ വളഞ്ഞ് മംഗൂസുകൾ, പിന്നെ സംഭവിച്ചത്..!
ഈ വീഡിയോയിൽ ഷൂവിന്റെ പുറത്തിരിക്കുന്ന പാമ്പ് ഇടയ്ക്കിടയ്ക്ക് നാക്ക് നീട്ടുന്നതും കാണാം. പാമ്പിനെ കണ്ടത്തിനെ തുടർന്ന് ഭയപ്പാടിലായ വീട്ടുക്കാർ ഉടൻ തന്നെ പാമ്പ് പിടുത്തക്കാരനായ പാമ്പ് കിരണിന്റെ സഹായം തേടുകയായിരുന്നു. വളരെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ആറടിയോളം നീളമുണ്ടായിരുന്ന പാമ്പിനെ പിടികൂടിയത്. ഈ വീഡിയോ ഇതിനോടകം തന്നെ നിരവധി പേരാണ് കണ്ടിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...