Viral Video: മീൻ കാണിച്ച് നദിയിലെ മറ്റ് ജീവികളെ ആകർഷിക്കാൻ ശ്രമിച്ച് യുവാവ്, പക്ഷെ വന്നതോ..! വീഡിയോ വൈറൽ
Viral Video: വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരാൾ നദീതീരത്ത് നിന്നുകൊണ്ട് മീൻ കാണിച്ച് മറ്റ് ജീവികളെ വശീകരിക്കാൻ ശ്രമിക്കുന്നത്. എന്നാൽ പിന്നെ സംഭവിച്ചത് അയാൾ ഒരിക്കൽ പോലും ചിന്തിക്കാത്ത കാര്യമായിരുന്നു.
Viral Video: പലതരത്തിലുള്ള വീഡിയോകളാൽ നിറഞ്ഞിരിക്കുന്ന ഒരു ലോകമാണ് സോഷ്യൽ മീഡിയ എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ. ഇതിൽ ചില വീഡിയോകളുണ്ട് അത് എത്ര കണ്ടാലും മതിവരില്ല. എന്നാൽ ചില വീഡിയോകളുണ്ട് കേട്ടോ നമ്മെ ശരിക്കും ഞെട്ടിക്കുന്നവയും. അത്തരത്തിലുള്ളൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം. വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കയ്യിൽ ഒരു മീനുമായി നദിക്കരയിൽ നിൽക്കുന്ന യുവാവിനെ. അയാൾ കയ്യിലുള്ള മത്സ്യത്തെ കാണിച്ചുകൊണ്ട് നദിയിലുള്ള ജീവികളെ ആകർഷിക്കാൻ ശ്രമിക്കുന്നതും നിങ്ങൾക്ക് കാണാൻ കഴിയും. എന്നാൽ സംഭവിച്ചത് കണ്ടാൽ നിങ്ങൾ ശരിക്കും ഞെട്ടും.
വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരാൾ കൈയിൽ ഒരു ചെറിയ മത്സ്യവുമായി നദിയുടെ തീരത്ത് നിൽക്കുന്നത്. ശേഷം നടന്നതാണ് കാണേണ്ടത് അതായത് അയാൾ ഈ മത്സ്യത്തിനെ കാണിച്ചുകൊണ്ട് നദിയിലെ മറ്റ് ജീവികളെ പ്രലോഭിപ്പിക്കാൻ ശ്രമിക്കുകയാണ്. തന്റെ കയ്യിലുള്ള മത്സ്യം കണ്ട് മറ്റ് മത്സ്യങ്ങളോ അല്ലെങ്കിൽ അതുപോലുള്ള ഏതെങ്കിലും ജീവികളോ വരും എന്ന പ്രതീക്ഷയിലാണ് അയാൾ ഇങ്ങനെ ചെയ്‌തെങ്കിലും കയ്യിലിരിക്കുന്ന മീനിനെ കണ്ടിട്ട് വന്ന ആളിനെ ഒന്ന് കാണേണ്ടത് തന്നെയാണ്. അതായത് കുറച്ചു കഴിഞ്ഞപ്പോൾ മീനിനെ കണ്ട് ഒരു ജീവി വെള്ളത്തിലൂടെ പാഞ്ഞു വരുന്നത് കാണാൻ കഴിയും പക്ഷെ അത് അയൾപോലും പ്രതീക്ഷിക്കാത്ത ജീവിയായിരുന്നു. ആ ജീവി അടുത്തെത്തിയപ്പോഴാണ് അയാൾ ശരിക്കും ഞെട്ടിപ്പോയത്. പാഞ്ഞുവന്ന ജീവി മറ്റൊന്നുമരുന്നില്ല ഒരു പാമ്പായിരുന്നു. വീഡിയോ കാണാം...
Also Read: Viral Video: അമ്മയുടെ പരാതി ടീച്ചറോട് പറയുന്ന കുട്ടി..! രസകരമായ വീഡിയോ വൈറലാകുന്നു
വീഡിയോയുടെ അവസാനം നിങ്ങൾക്ക് കാണാൻ കഴിയും പാഞ്ഞുവന്ന പാമ്പ് ഒരു ഉപദ്രവവും ചെയ്യാത്ത ആളുടെ കൈയിൽ നിന്ന് മത്സ്യം വാങ്ങി വെള്ളത്തിലേക്ക് തിരികെ പോകുന്നത്. വീഡിയോ കണ്ടവർ കണ്ടവർ വീണ്ടും വീണ്ടും കാണുകയാണ്. ഈ വീഡിയോ thenextcatch എന്ന പേരിലുള്ള ഒരു ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ 571 k വ്യൂസും 11.7k ലൈക്‌സും ആണ് ലഭിച്ചിരിക്കുന്നത്. ഒപ്പം ധാരാളം കമന്റുകളും ലഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...