Mars Transit: ഗ്രഹങ്ങൾ അതാത് കാലങ്ങളിൽ രാശി മാറിക്കൊണ്ടിരിക്കും. ഇതിലൂടെ ശുഭകരമായ അല്ലെങ്കിൽ അശുഭകരമായ യോഗകൾ സൃഷ്ടിക്കപ്പെടും. ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ നവംബർ 13 ന് ഇടവം രാശിയിൽ സംക്രമിക്കും. അതിലൂടെ ശക്തമായ വിപരീത രാജയോഗം രൂപം കൊള്ളുന്നു. മൂന്ന് രാശിക്കാർക്ക് ഈ യോഗത്തിലൂടെ വളരെയധികം പ്രയോജനം ലഭിക്കും. ഈ മൂന്ന് രാശിചിക്കാർ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
Also Read: Shani Margi 2022: ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ ആനുകൂല്യങ്ങൾ
മകരം (Capricorn): വിപരീത രാജയോഗം ഈ രാശിക്കാർക്ക് കരിയറിലും ബിസിനസിലും നല്ല ഫലങ്ങൾ നൽകും. ഈ സമയത്ത് ഇവർക്ക് സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും, സഹപ്രവർത്തകരുടെ പിന്തുണയും ലഭിക്കും. മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും. ഈ സമയം ബിസിനസുകാർക്കും അനുകൂലമായിരിക്കും. പ്രണയ ബന്ധങ്ങളിലും വിജയം കൈവരിക്കാൻ സാധ്യത. ഒപ്പം സ്വത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പുതിയ ജോലി വാഗ്ദാനം ലഭിക്കുന്നതിനും സാധ്യത.
വൃശ്ചികം (Scorpio): വിപരീത രാജയോഗം വൃശ്ചിക രാശിക്കാർക്ക് വളരെയധികം ശുഭകരമായിരിക്കും. ഇത് ഈ രാശിക്കാരുടെ ഏഴാം ഭാവത്തിലാണ് രൂപപ്പെടുന്നത് അത് വിവാഹ ജീവിതത്തിന്റെയും പങ്കാളിത്തത്തിന്റെയും ഭവനമാണ്. അതുകൊണ്ടുതന്നെ ദാമ്പത്യ ജീവിതം സന്തോഷം കൊണ്ട് നിറയും, ബിസിനസ്സിൽ നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങളും ഉണ്ടാക്കും. വിവാഹം കാത്തിരിക്കുന്നവർക്കും ഉടൻ നടന്നേക്കും.
Also Read: പശുവിനെ വേട്ടയാടാനെത്തി മുതല, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
മേടം (Aries) : ഈ വിപരീത രാജയോഗം രൂപപ്പെടുന്നത് മേടം രാശിക്കാർക്ക് നേട്ടങ്ങൾ മാത്രമേ ഉണ്ടാകൂ. ചൊവ്വ നിങ്ങളുടെ രാശിയിൽ നിന്നും രണ്ടാം ഭാവത്തിൽ സഞ്ചരിക്കും. പണത്തിന്റെയും സംസാരത്തിന്റെയും ഭവനമാണിത്. ചൊവ്വയുടെ രാശി മാട്ടം മേടം രാശിക്കാരുടെ ഭാഗ്യം തിളങ്ങുന്നതിന് സഹായിക്കും. ഈ സമയത്ത് വിദേശയാത്രകൾ നടത്താണ് യോഗമുണ്ടാകും. ബിസിനസ്സിൽ ലാഭമുണ്ടാകാം. പെട്ടെന്നുള്ള ധനലാഭത്തിനും സാധ്യത. പണം ആർക്കെങ്കിലും കടം കൊടുത്തിട്ടുണ്ടെങ്കിലോ അല്ലെങ്കിൽ ആരുടെയെങ്കിലും കയ്യിൽ അകപ്പെട്ടിട്ടുണ്ടെങ്കിലോ അത് മടക്കി കിട്ടും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...