Viral Video: പാമ്പുകളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ദിനവും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഭൂരിഭാഗം ആളുകൾക്കും പാമ്പിനെ ഭയമാണ് അതുകൊണ്ടുതന്നെ പാമ്പുമായുള്ള ഒരു കണ്ടുമുട്ടൽ ജീവിതത്തിൽ ഒരിക്കലും ഉണ്ടാക്കരുതേ എന്നുതന്നെയാണ് ഇവരുടെ പ്രാർത്ഥനയും.  എന്നാൽ പാമ്പുകളെ തീരെ ഭയമില്ലാത്ത ആളുകളും ഈ ലോകത്തുണ്ട് കേട്ടോ. മാത്രമല്ല ഇവർ പാമ്പുകളോട് കളിക്കാൻ കൂടി ഭയമില്ലാത്തവരാണ്. ഇപ്പോഴിതാ ഒരു കൊച്ചു പെൺകുട്ടിയുടെ വീഡിയോ പുറത്തുവന്നിരിക്കുകയാണ് അതിൽ അപകടകാരിയായ കറുത്ത പാമ്പ് പെൺകുട്ടിയുടെ അടുത്തേക്ക് വരുന്നത് നിങ്ങൾക്ക് കാണാൻ കഴിയും.  എന്നാൽ ആ പെൺകുട്ടിയ്ക്ക് ഒരുതരി പേടിപോലും തോന്നുന്നില്ല.  മാത്രമല്ല പാമ്പിന്റെ വരവിൽ പെൺകുട്ടി സന്തോഷിക്കുന്നതും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ സാധിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: നായയും മൂർഖനും തമ്മിൽ കടുത്ത പോരാട്ടം..! വീഡിയോ കണ്ടാൽ ഞെട്ടും


വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാം ഒരു പെൺകുട്ടി തറയിൽ കിടന്നുറങ്ങുന്നത്. അടുത്ത നിമിഷം അവിടേക്ക് ഒരു 6-7 അടി നീളമുള്ള പാമ്പ് വരുന്നതും കാണാം. പാമ്പിന്റെ മുകൾ ഭാഗത്ത് കറുപ്പും വെള്ളയും നിറത്തിലുള്ള വരകളും കാണാം.  ഇതിനിടയിൽ നോക്കിനിൽക്കെ പാമ്പ് പെൺകുട്ടിയുടെ മുകളിലേക്ക് ഇഴയാൻ തുടങ്ങി. ഇതിൽ  അതിശയിപ്പിക്കുന്നതും ഭയാനകവുമായ കാര്യം എന്ന് പറയുന്നത് പാമ്പ് പുറത്തുകൂടി ഇഴഞ്ഞു കയറിയിട്ടും ആ പെൺകുട്ടിയ്ക്ക് ഒരു കൂസലുമില്ല എന്നതാണ് മാത്രമോ പാമ്പിനൊപ്പം ആളും മസ്തി അടിക്കുന്നതും നിങ്ങൾക്ക് വീഡിയോയിലൂടെ കാണാൻ കഴിയും.  വീഡിയോ സോഷ്യൽ മീഡിയയിലെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും വൈറലാക്കുകയാണ്.  വീഡിയോ കാണാം...


Also Read: 12 വർഷത്തിനു ശേഷം വ്യാഴം മീനരാശിയിൽ: 3 രാശിക്കാർക്ക് ലഭിക്കും വൻ സമ്പത്ത് 


 



Also Read: ഒന്നു മണപ്പിച്ചതേയുള്ളൂ.. പിന്നെ പൂച്ചയെ പോലും വെറുതെ വിടാതെ എലി..! വീഡിയോ വൈറൽ 


വൈറലാകുന്ന ഈ വീഡിയോയിൽ കാണുന്ന കാഴ്ച വളരെ ഭയത്തോടെയാണ് ആളുകൾക്ക് കാണുന്നത്.  പാമ്പിനൊപ്പം കളിക്കുന്നത് കുട്ടിക്ക് അപകടമുണ്ടാക്കുകയും ചെയ്യാം. ഈ വീഡിയോ snakemasterexotics എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് കണ്ടതിന് പിന്നാലെ രൂക്ഷമായ പ്രതികരണമാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ നൽകിയിരിക്കുന്നത്.  ഈ വീഡിയോയ്ക്ക് ഇതുവരെ 21.4k ലൈക്‌സാണ് ലഭിച്ചിരിക്കുന്നത്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.