Viral Video | മുംബൈയിലെ വിവാഹമോചന കേസുകളുടെ കാരണം നഗരത്തിലെ ട്രാഫിക്കെന്ന് മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ; ട്രോളി സോഷ്യൽ മീഡിയ
മുൻ മുഖ്യമന്ത്രിയുടെ ഭാര്യയുടെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിലെ ട്രോൾ പേജുകൾ ഏറ്റെടുത്തിരിക്കുകയാണ്.
മുംബൈ : മുംബൈയിലെ ട്രാഫിക് പ്രശ്നങ്ങൾകൊണ്ടാണ് നഗരത്തിൽ മൂന്ന് ശതമാനം വിവാഹമോചന കേസിൽ രജിസ്റ്റർ ചെയ്യപ്പെടുന്നതെന്ന് ബിജെപി നേതാവ് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസ്. മുംബൈയിൽ മാധ്യമങ്ങളോടായിരുന്നു അമൃത നഗരത്തിലെ ട്രാഫിക്ക് പ്രശ്നങ്ങൾക്കെതിരെ പ്രതികരിച്ചത്. എന്നാൽ മുൻ മുഖ്യമന്ത്രിയുടെ ഭാര്യയുടെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയ ട്രോൾ പേജുകൾ ഏറ്റെടുത്തിരിക്കുകയാണ്.
"ഞാൻ ഒരു സാധാരണ പൗരൻ എന്ന നിലയിൽ പറയുകയാണ്. ഒരു കുടുംബത്തിന് പുറത്ത് ഇറങ്ങാൻ സാധിക്കാത്ത വിധം കുഴികളും, ട്രാഫിക് പ്രശ്നങ്ങളുമാണ് മുംബൈയിലെ റോഡുകളിൽ. മുബൈയിലെ 3 ശതമാനം വിവാഹമോചനങ്ങൾ നടക്കുന്നത് ഈ പ്രശ്നങ്ങൾ കൊണ്ടാണ്. അതുകൊണ്ട് ഞാൻ സംസ്ഥാന സർക്കാരിനോടായി പറയുകയാണ് ഈ പ്രശ്നങ്ങളിൽ പ്രത്യേകം ശ്രദ്ധ ചെലുത്തണം" അമൃത വെള്ളിയാഴ്ച മാധ്യമങ്ങളോടായി പറഞ്ഞു.
ALSO READ : Viral Video : കൂളിങ് ഗ്ലാസ് വെച്ച് സ്റ്റൈലായി ഡാൻസ് കളിച്ച് പുതുച്ചേരിയിലെ വനിത മന്ത്രി
വിവാഹമോചനങ്ങൾ നടക്കുന്നതിന് പല കാരണങ്ങൾ കേട്ടിട്ടുണ്ട്. ആദ്യമായിട്ടാണ് ട്രാഫിക് പ്രശ്നങ്ങൾ വിവഹം ബന്ധം വേർപ്പെടുന്നതിന് കാരണമാകുന്നു എന്ന് അറിയുന്നതെന്ന് മുംബൈ കോർപറേഷൻ മേയർ കിഷോരി പഡ്നേക്കർ അമൃതയുടെ പ്രസ്താവനയ്ക്കെതിരെ പറഞ്ഞു.
അതേസമയം ബിജെപി നേതാവിന്റെ ഭാര്യയുടെ പ്രസ്താവനയ്ക്ക് പിന്നാലെ നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ട്രോളുകൾ ഉണ്ടെങ്കിലും അമൃതയുടെ വാക്കുകളെ പിന്തുണയ്ക്കുന്നവരും സോഷ്യൽ മീഡിയയിലുണ്ട്. വിവാഹം ബന്ധം വേർപ്പെടുന്നതിന് ട്രാഫിക് കുരുക്ക് ഒരു പ്രധാന കാരണമാണെങ്കിൽ ബെംഗളൂരു നഗരത്തെ വിവാഹമോചനത്തിന്റെ തലസ്ഥാനം എന്ന് വിളിക്കേണ്ടി വരുമെന്നാണ് ചിലർ അമൃതയുടെ പ്രസ്താവനയെ പരിഹസിച്ചുകൊണ്ട് മറുപടി നൽകിട്ടുമുണ്ട്.
ട്വിറ്ററിൽ ഉയർന്ന് വന്ന ചില ട്രോളുകൾ
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.