Viral Video | ശബരിമലയ്ക്ക് പോകുമ്പോൾ പോലും ഇതുപോലെ വിളിച്ചിട്ടില്ല...സാമിയെ...സാമിയെ; പുഷ്പയിലെ ഗാനത്തെ ട്രോളി മലവായിയാട്ടം കലാകാരൻ

നടി സുരഭി ലക്ഷ്മിയാണ് 30 സക്കൻഡുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത്. "ഈ സാമി കലക്കി" എന്ന കുറിപ്പോടെ സുരഭി പങ്കുവെച്ച് വീഡിയോ ഇതിനോടകം 2.5 ലക്ഷത്തിൽ അധികം പേർ കണ്ടു കഴിഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Jan 26, 2022, 11:18 PM IST
  • നടി സുരഭി ലക്ഷ്മിയാണ് 30 സക്കൻഡുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
  • "ഈ സാമി കലക്കി" എന്ന കുറിപ്പോടെ സുരഭി പങ്കുവെച്ച് വീഡിയോ ഇതിനോടകം 2.5 ലക്ഷത്തിൽ അധികം പേർ കണ്ടു കഴിഞ്ഞു.
Viral Video | ശബരിമലയ്ക്ക് പോകുമ്പോൾ പോലും ഇതുപോലെ വിളിച്ചിട്ടില്ല...സാമിയെ...സാമിയെ; പുഷ്പയിലെ ഗാനത്തെ ട്രോളി മലവായിയാട്ടം കലാകാരൻ

Viral Video : സോഷ്യൽ മീഡിയയിൽ ട്രെൻഡിങിൽ നിൽക്കുന്ന ഗാനങ്ങളിൽ ഒന്ന് അല്ലു അർജുൻ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം പുഷ്പയിലെയാണ് (Puspa Movie Songs). അതിൽ അല്ലുവും നായിക രശ്മിക മന്ഥാനയും (Rashmika Mandanna) ചേർന്നുള്ള സാമിയെ സാമിയെ എന്ന ഫാസ്റ്റ് നമ്പർ ഗാനം റീൽസിലും മറ്റും ട്രെൻഡിങ്ങാണ്. പ്രത്യേകിച്ച് ഗാനത്തിനിടയിൽ രശ്മിക നൃത്ത ചുവടും വലിയ രീതിയ പ്രചാരം ലഭിച്ചു. അതോടൊപ്പം ആ ചുവടുകളെ പലരും ട്രോളിട്ടുമുണ്ട്. അത്തരത്തിൽ ഒരു കലാരൂപത്തിലൂടെ ട്രോളുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് (Viral Video). 

തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലെ ഒരു നാടന്‍ കലയായ മലവായിയാട്ടത്തിലെ മാണിമുത്തപ്പന്‍ വേഷം കൈകാര്യം ചെയ്ത കലകാരനാണ് നടിയുടെ നൃത്തത്തിന്റെ ചുവടുകളെ കളിയാക്കുന്നത്. 

ALSO READ ; Viral Video: ആടിനോട് മസ്തിയടിച്ച് യുവാവ്, ഒടുവിൽ പണി കിട്ടി..! വീഡിയോ കണ്ടാൽ ചിരി നിർത്തില്ല!

"ശബരിമലയ്ക്ക് പോകുമ്പോൾ പോലും വിളിച്ചിട്ടുണ്ടാകില്ല അങ്ങനെയാണ് സാമിയെ വിളിയിക്കുന്നത്, ആ സാമിയെ സാമിയെ...." മലവായിയാട്ടം കലാകാരൻ നടിയുടെ സമാനമായ നൃത്ത ചുവടുകൾ വെച്ചു കൊണ്ട് പ്രകടനം നടത്തി. 

"ഇത് കണ്ടിട്ട് എന്റെ വല്ല്യമ്മ പറയുക നല്ല ഭക്തിയുള്ള കുട്ടിയാണ്" കലാകാരൻ തന്റെ നൃത്തം തുടർന്നുകൊണ്ട് പറയുന്നുണ്ട്. 

ALSO READ : Viral Video: അടിയ്ക്ക് തിരിച്ചടി...! മത്സര ഓട്ടത്തിനിടെ പകരം വീട്ടുന്ന പോത്ത്..! വീഡിയോ വൈറല്‍

വീഡിയോ കാണാം.

നടി സുരഭി ലക്ഷ്മിയാണ് 30 സക്കൻഡുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത്. "ഈ സാമി കലക്കി" എന്ന കുറിപ്പോടെ സുരഭി പങ്കുവെച്ച് വീഡിയോ ഇതിനോടകം 2.5 ലക്ഷത്തിൽ അധികം പേർ കണ്ടു കഴിഞ്ഞു. 

ALSO READ : Viral Video: അല്ലു അർജുന്‍റെ 'പുഷ്പ' ഡയലോഗുമായി കിലി പോൾ, അമ്പരന്ന് ആരാധകര്‍, വീഡിയോ വൈറല്‍

കുന്നംകുളം സ്വദേശിയായ ബിജീഷ് ബാലകൃഷ്ണനാണ് ഈ പ്രകടനം നടത്തിയതെന്ന് നടി പങ്കുവെച്ച് വീഡിയോയ്ക്ക് താഴെയായി ചിലർ കമന്റ് രേഖപ്പെടുത്തുകയും ചെയ്തു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News