വന്യജീവികളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയ്ക്ക് പ്രിയപ്പെട്ടതാണ്. കാടിന്റെയും വന്യജീവികളുടെയും വിവിധ തരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ ദിനംപ്രതി വൈറലാകാറുണ്ട്. വന്യജീവികളുടെ ദൃശ്യങ്ങൾ കാണാൻ എല്ലാവർക്കും വളരെ കൗതുകമാണ്. വന്യജീവികൾ ഇരതേടുന്നതും പരസ്പരം ആക്രമിക്കുന്നതും സഹായിക്കുന്നതും ഉൾപ്പെടെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. ഇവയ്ക്കെല്ലാം നിരവധി കാഴ്ചക്കാരാണുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വന്യജീവികളിൽ കാണാൻ വളരെ സുന്ദരനും എന്നാൽ, എല്ലാവർക്കും പേടിയുള്ളതുമായ ഒരു മൃ​ഗമാണ് കടുവ. മൃ​ഗശാലകൾ സന്ദർശിച്ച് പലരും കടുവകളെ കാണാറുണ്ട്. കാട്ടിൽ ഇരതേടുന്നതും വിശ്രമിക്കുന്നതുമായ കടുവകളുടെ ദൃശ്യങ്ങൾ നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ടാകാം. എന്നാൽ ബോട്ടിൽ നിന്ന് വെള്ളത്തിലേക്ക് കുതിച്ചു ചാടുന്ന ഒരു കടുവയുടെ മനോഹരമായ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഒരു റോയൽ ബം​ഗാൾ കടുവയാണ് ബോട്ടിൽ നിന്ന് വെള്ളത്തിലേക്ക് ചാടി കാടിനുള്ളിലേക്ക് കയറിപ്പോകുന്നത്. സുന്ദർബൻ കാടുകൾക്കടുത്ത് നിന്നാണ് ദൃശ്യം പകർത്തിയിരിക്കുന്നത്.


ALSO READ: Viral video: പശുക്കിടാവിനെ ആക്രമിച്ച് പെരുമ്പാമ്പ്; വീഡിയോ


ഇത് ഒരു പഴയ വീഡിയോയാണെങ്കിലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുകയാണ്. വനംവകുപ്പ് ഉദ്യോ​ഗസ്ഥനായ പ്രവീൺ കൽവാൻ ഐഎഫ്എസ് ആണ് ട്വിറ്ററിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. സുന്ദർബൻ കാടുകൾക്ക് അടുത്ത് നിന്ന് ഒരു കടുവയെ രക്ഷപ്പെടുത്തി അതിന്റെ ആവാസ വ്യവസ്ഥയിലേക്ക് തിരിച്ചയക്കുന്ന വീഡിയോയാണിത്. കടുവ വെള്ളത്തിലേക്ക് ചാടി കാടിനെ ലക്ഷ്യമാക്കി നീന്തിപ്പോകുന്നത് വീഡിയോയിൽ കാണാം. വളരെ മനോഹരമായ ദൃശ്യമെന്നാണ് പലരും കമന്റ് ചെയ്യുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.