Viral Video Today : ബൈക്ക് ഉപയോഗിച്ച് സ്റ്റണ്ട് ചെയ്യാൻ താത്പര്യപ്പെടുന്നവർ നിരവധി പേരാണ്.  പലപ്പോഴും ഇത് അപകടത്തിലേക്ക് പോലും എത്തുകയാണ് പതിവ്. അത്തരത്തിൽ ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. ഭാര്യയുമായി ബൈക്കിൽ യാത്ര ചെയ്യുന്നതിനിടയിൽ ബൈക്കിൽ സ്റ്റണ്ട് ചെയ്യുന്നയാളാണ്  വീഡിയോയിൽ.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫ്രെയിമിൽ ഫ്രണ്ട് വ്യൂ കണ്ടാൽ ആരായാലും ഞെട്ടി പോകുന്ന തരത്തിലാണ് വീഡിയോ. അധികം താമസിക്കാതെ ഇത് സാമൂഹിക മാധ്യമങ്ങളിലും വലിയ ചർച്ചയായി. റോയൽ എൻഫീൽഡ് ബുള്ളറ്റാണ് വീഡിയോയിൽ. ബൈക്ക് സ്റ്റാർട്ട് ചെയ്ത് അൽപ്പ സമയത്തിൽ അവൻ ബൈക്കിൽ സ്റ്റണ്ട് ചെയ്യാൻ തുടങ്ങുന്നു. അൽപസമയത്തിനുള്ളിൽ, അവൻ ബൈക്കിൽ പൂർണ്ണമായും നിവർന്നുനിൽക്കുന്നു. അതിശയകരമെന്നു പറയട്ടെ, ഭാര്യ ഒട്ടും പരിഭ്രാന്തരാകുന്നില്ല. 


Also Read: ഇര തേടി അലയുന്നതിനിടെ രണ്ട് കടുവകൾ മുഖാമുഖം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ!



ഇയാളുടെ ബൈക്ക് സ്റ്റണ്ട് അൽപ്പം ഒാവറല്ലേ എന്നാണ് കാഴ്ചക്കാർ ചോദിക്കുന്നത്. ഘണ്ടാ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഇത് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്.


റിയൽ കപ്പിൾ ഗോൾസ് അല്ല, റീൽ കപ്പിൾ ഗോളാണ് വീഡിയോയിൽ എന്നാണ് വീഡിയോക്ക് താഴെ വരുന്ന കമൻറ്. ഒരു ചെറിയ അബദ്ധം വരുത്തിയാൽ തകരുന്നത് നിങ്ങളുടെ തല ആയിരിക്കും എന്നാണ് മറ്റൊരാൾ കമൻറ് ചെയ്തത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.