Viral Video Today:  സോഷ്യല്‍   മീഡിയയില്‍ ദിനം പ്രതി ആയിരകണക്കിന് വീഡിയോകളാണ് അപ്ലോഡ്  ചെയ്യപ്പെടുന്നത്. ചില വീഡിയോ കള്‍ നമ്മെ ചിരിപ്പിക്കുമ്പോള്‍ ചിലത് നമ്മെ ചിന്തിപ്പിക്കും. എന്നാല്‍, ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍  ഏറെ പ്രചരിക്കുന്ന ഈ വീഡിയോ ഒരു പ്രചോദനമാണ്....  പ്രത്യേകിച്ചും യുവാക്കള്‍ക്ക്.....


COMMERCIAL BREAK
SCROLL TO CONTINUE READING

എന്താണ് വീഡിയോ യുടെ പ്രത്യേകത എന്നല്ലേ? ഈ വീഡിയോ ഒരു ആൺകുട്ടിയുമായി ബന്ധപ്പെട്ടതാണ്. ഈ വീഡിയോ എല്ലാവരും  തീര്‍ച്ചയായും കാണണമെന്നും തങ്ങളുടെ കുടുംബത്തിലെ എല്ലാ  അംഗങ്ങളെയും കാണിയ്ക്കണമെന്നും വീഡിയോയ്ക്കൊപ്പം കുറിപ്പ് നല്‍കിയിട്ടുണ്ട്.  ഈ വീഡിയോ ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്.  


എന്താണ് ഈ വീഡിയോ ഞൊടിയിടയില്‍ ഇത്രമാത്രം പ്രചാരം നേടാന്‍ കാരണം എന്നല്ലേ?  അറിയാം... 


യഥാർത്ഥത്തിൽ ചലച്ചിത്ര നിർമ്മാതാവ് വിനോദ് കപ്രി കഴിഞ്ഞ ഞായറാഴ്ച രാത്രി തന്‍റെ  ട്വീറ്റർ ഹാൻഡിലൂടെയാണ് ഈ വീഡിയോ പങ്കുവച്ചത്. ശേഷം  സോഷ്യല്‍ മീഡിയയില്‍ നടന്നത് ഒരു മാജിക് ആണ്.  ചുരുങ്ങിയ സമയത്തിനുള്ളില്‍ ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്.  


സോഷ്യല്‍ മീഡിയയില്‍ വൈറലായ  ഈ വീഡിയോയില്‍  ഒരു ആണ്‍കുട്ടിയെ കാണാം.  മെലിഞ്ഞ ശരീര പ്രകൃതിയുള്ള ഈ ആണ്‍കുട്ടി  തോളിൽ ബാഗുമായി വേഗത്തിൽ ഓടുകയാണ്.  വിനോദ് കപ്രി കാര്‍ ഡ്രൈവ് ചെയ്യുമ്പോൾ, ഈ കുട്ടി ഓടുന്നത് കണ്ട് ആകാംഷയോടെ അവനോട് സംസാരിക്കാന്‍ ആരംഭിച്ചു...  അവരുടെ സംഭാഷണം കേട്ടാല്‍ നിങ്ങളും കോരിത്തരിക്കും...!! 


Also Read:  Viral Video: ഈ ഭീമന്‍ പാമ്പിന്‍റെ നീളം കണ്ടാല്‍ നിങ്ങള്‍ അമ്പരന്നുപോകും...!! വീഡിയോ കാണാം


കപ്രി ആദ്യം ആണ്‍കുട്ടിയ്ക്ക് ലിഫ്റ്റ്‌ വാഗ്ദാനം ചെയ്തു, കാരണം അദ്ദേഹം  കരുതിയത്‌, എവിടെയോ വളരെ പെട്ടെന്ന് എത്തിച്ചേരാനുള്ള ഓട്ടമാണ് ഇത് എന്നാണ്...  തുടര്‍ന്നുള്ള സംഭാഷണത്തിലാണ് സംഗതി പുറത്ത് വരുന്നത്...  


 എന്തിനാണ് ഓടുന്നത് എന്നായിരുന്നു കപ്രിയുടെ ചോദ്യം. സെക്ടർ 16ൽ സ്ഥിതി ചെയ്യുന്ന മക്‌ഡൊണാൾഡിലാണ് ജോലി ചെയ്യുന്നത് എന്നും ഓടാൻ സമയം കിട്ടാത്തതിനാൽ എന്നും വൈകുന്നേരം വീടുവരെ ഇങ്ങനെ ഓടുമെന്നും ആണ്‍കുട്ടി വ്യക്തമാക്കി. ഇത് കേട്ടതോടെ കപ്രിയ്ക്ക് ആകാംഷ വര്‍ദ്ധിച്ചു. 


Also Read: Viral Video: പതുങ്ങിച്ചെന്ന് മുതലയെ ആക്രമിക്കുന്ന ജാഗ്വാർ..!


ദിവസവും ഇങ്ങനെ ഓടുന്നതിന്‍റെ കാരണം ചോദിച്ചപ്പോൾ എല്ലാവരുടെയും മനസ്സ് കീഴടക്കുന്ന ഇത്തരമൊരു കാര്യമാണ് കുട്ടി പറഞ്ഞത്. പട്ടാളത്തിൽ ചേരാനുള്ള തയ്യാറെടുപ്പിലാണ് എന്നാണ് അവന്‍ വ്യക്തമാക്കിയത്.  


തന്‍റെ ലക്ഷ്യം സഫലീകരിക്കാന്‍ രാത്രി 12 മണിക്ക് 10 കിലോമീറ്റര്‍ ഓടുന്ന കുട്ടിയുടെ പേര്  പ്രദീപ് മെഹ്‌റ എന്നാണ്.  ഉത്തരാഖണ്ഡിലെ അൽമോറയിൽനിന്നുള്ള  ഈ ആണ്‍കുട്ടി  രുചിയുള്ള ബര്‍ഗറും ഉണ്ടാക്കും...!! തുടര്‍ന്ന് വീട്ടിലെത്തി സഹോദരനുവേണ്ടി  ഭക്ഷണം പാകപ്പെടുത്തും, അമ്മയുടെ ചികിത്സയ്ക്കായി പണവും സ്വരൂപിക്കും... രാവിലെ ജോലിക്ക് പോകാനും ഭക്ഷണം പാകം ചെയ്യാനും ഉള്ളതിനാൽ രാവിലെ ഓടാൻ സമയമില്ലെന്നും ഈ മിടുക്കന്‍ പറയുന്നുണ്ട്... !!


വീഡിയോ കാണാം: -



 


വിനോദ് കപ്രി വീഡിയോ പങ്കുവെച്ച് പറഞ്ഞു - ഇതാണ് യഥാർത്ഥ സ്വർണ്ണം. ഇന്നലെ രാത്രി 12 മണിയോടെ നോയിഡയിലെ റോഡിൽ വെച്ച് ഈ പയ്യൻ തോളിൽ ബാഗുമായി വളരെ വേഗത്തിൽ ഓടുന്നത് ഞാൻ കണ്ടു. ആരെങ്കിലും കുഴപ്പത്തിലായിരിയ്ക്കണം, ലിഫ്റ്റ് കൊടുക്കണം എന്ന് കരുതി. പലതവണ ലിഫ്റ്റ് വാഗ്ദാനം ചെയ്തെങ്കിലും അത് നിരസിച്ചു. കാരണം കേട്ടാൽ ഈ കുട്ടിയോട് പ്രണയം തോന്നും..... അദ്ദേഹം കുറിച്ചു.  


വിനോദ് കപ്രി തന്‍റെ ട്വിറ്റർ ഹാൻഡിൽ അപ്‌ലോഡ് ചെയ്ത വീഡിയോ ഏതാനും മണിക്കൂറുകൾക്കുള്ളിൽ 38 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്.  1.65 ലക്ഷത്തിലധികം ആളുകൾ വീഡിയോ ലൈക്ക് ചെയ്യുകയും 55 ആയിരം ആളുകൾ റീട്വീറ്റ് ചെയ്യുകയും ചെയ്തു. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.