Viral Video: ഈ ഭീമന്‍ പാമ്പിന്‍റെ നീളം കണ്ടാല്‍ നിങ്ങള്‍ അമ്പരന്നുപോകും...!! വീഡിയോ കാണാം

സോഷ്യല്‍  മീഡിയ ഒരു  അത്ഭുത ലോകമാണ്.  നമ്മെ ആകര്‍ഷിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന നിരവധി വീഡിയോകളും വാര്‍ത്തകളുമാണ്  ദിനം പ്രതി ഇവിടെ എത്തുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 20, 2022, 06:14 PM IST
  • ഈ വീഡിയോയില്‍ ഏറെ വലിപ്പമുള്ള ഒരൂ പെരുമ്പാമ്പ്‌ റോഡ്‌ ക്രോസ് ചെയ്യുന്നതായി കാണാം.
Viral Video: ഈ   ഭീമന്‍ പാമ്പിന്‍റെ നീളം കണ്ടാല്‍ നിങ്ങള്‍ അമ്പരന്നുപോകും...!! വീഡിയോ കാണാം

Viral Video: സോഷ്യല്‍  മീഡിയ ഒരു  അത്ഭുത ലോകമാണ്.  നമ്മെ ആകര്‍ഷിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന നിരവധി വീഡിയോകളും വാര്‍ത്തകളുമാണ്  ദിനം പ്രതി ഇവിടെ എത്തുന്നത്.

ഇത്തരം വാര്‍ത്തകളും വീഡിയോകളും നമ്മെ  ഏതു തരത്തില്‍ സ്വാധീനിക്കും എന്ന് പറയാന്‍ കഴിയില്ല...അത്തരത്തില്‍  ഒരു വീഡിയോ ആണ് ഇപ്പോൾ  സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. 

സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ വീഡിയോയിൽ നിങ്ങൾക്ക് ഭീമാകാരനായ  ഒരു  പെരുമ്പാമ്പിനെ കാണാം.  ഈ വീഡിയോ കണ്ടാൽ ഒരു പക്ഷെ  നിങ്ങൾക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നാം.  കാരണം വീഡിയോയിൽ കാണുന്ന പെരുമ്പാമ്പ് അത്രയ്ക്കും ഭീമാകാരനാണ് ...!!   

ഈ വീഡിയോയില്‍ ഏറെ വലിപ്പമുള്ള ഒരൂ പെരുമ്പാമ്പ്‌  റോഡ്‌ ക്രോസ് ചെയ്യുന്നതായി കാണാം. ഏറെ വലിപ്പവും ഭാരവുമുള്ളതിനാല്‍ വളരെ സാവധാനമാണ്‌ അത് റോഡ്‌ മുറിച്ചുകടക്കുന്നത്‌.  

വീഡിയോ കാണാം:-

രാത്രിയില്‍ അവിചാരിതമായി ഈ ഭീമന്‍ പാമ്പ് വാഹനത്തിനു മുന്‍പില്‍ എത്തിപ്പെടുകയായിരുന്നു. പാമ്പിന്‍റെ  വലിപ്പം കണ്ട് അമ്പരന്ന്, വാഹനത്തിൽ ഇരുന്ന ഒരാൾ ഉടൻ തന്നെ അത് തന്‍റെ ക്യാമറയിൽ പകര്‍ത്തുകയായിരുന്നു. പാമ്പിന് നീളവും ഭാരവും  വളരെ കൂടുതല്‍ ആയതിനാല്‍,  റോഡിന്‍റെ മുഴുവൻ വീതിയിൽ വന്നിട്ടും പാമ്പിന്‍റെ വാലറ്റം കാണുവാന്‍ സാധിക്കുമായിരുന്നില്ല.  ഇരുപത്തിയഞ്ചടിയോളം നീളവും 50 കിലോയ്ക്ക് മുകളിൽ ഭാരവുമുള്ള പാമ്പാണെന്നാണ് വീഡിയോ കണ്ടവര്‍ അഭിപ്രായപ്പെട്ടത്....!!  

അസമിലെ രംഗ്‌പാറിലെ ആർമി ഏരിയയില്‍ നിന്നുള്ളതാണ് ഈ വീഡിയോ എന്ന് വീഡിയോ പങ്കുവച്ചുകൊണ്ട്  രൂപിൻ ശർമ്മ IPS കുറിച്ചു.  ഏകദേശം മുപ്പത് സെക്കൻഡ് ദൈർഘ്യമുള്ളതാണ് ഈ  വീഡിയോ.  

സോഷ്യല്‍ മീഡിയയില്‍ എന്ത് ഇപ്പോല്‍ വൈറലാകും എന്ന് പറയാന്‍  കഴിയില്ല, ഇപ്പോള്‍  ഈ ഭീമന്‍ പെരുമ്പാമ്പിന്‍റെ വീഡിയോ വൈറലാകുകയാണ്.  ഭീമന്‍ പെരുമ്പാമ്പിന്‍റെ  വീഡിയോ ഇതിനോടകം ആയിരക്കണക്കിന് ആളുകളാണ് കണ്ടിരിയ്ക്കുന്നത്.  നിരവധി  പേർ വീഡിയോ റീട്വീറ്റ് ചെയ്യുകയും നൂറുകണക്കിന് ആളുകൾ വീഡിയോ ലൈക്ക് ചെയ്യുകയും ചെയ്തു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

 

 

Trending News